ഹാക്ക് ചെയ്ത് അനൂപ് മേനോന്റെ ഫേയ്സ്ബുക്ക് പേജ്, അനൂപ് മേനോൻ/ ഇൻസ്റ്റ​ഗ്രാം 
Entertainment

അനൂപ് മേനോന്റെ ഫേയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തു, തമാശ വിഡിയോകളുമായി ഹാക്കർ, ഉടൻ തിരിച്ചുപിടിക്കുമെന്ന് താരം

തിങ്കളാഴ്ചയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുന്നത് തുടർന്ന് പല വിഡിയോകളാണ് പേജിൽ വരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ടൻ അനൂപ് മേനോന്റെ ഫേയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തു. താരം തന്നെയാണ് ഹാക്ക് ചെയ്ത വിവരം ആരാധകരെ അറിയിച്ചത്. ഫിലിപ്പീൻസില്‍ നിന്നാണ് ഹാക്കിംഗ് നടന്നത് എന്നാണ് വിവരം. അനൂപ് മേനോന്റെ ഫോട്ടോയ്‍ക്ക് പകരം മറ്റൊരു ഫോട്ടോയാണ് ഇപ്പോൾ പ്രൊഫൈൽ പിക്ചറായിരിക്കുന്നത്. തിങ്കളാഴ്ചയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുന്നത് തുടർന്ന് പല വിഡിയോകളാണ് പേജിൽ വരുന്നത്. 

പ്രിയപ്പെട്ടവരെ എന്റെ ഫേയ്‌സ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടവിവരം നിങ്ങളെ അറിയിക്കുകയാണ്. തിങ്കളാഴ്ച മുതലാണ് ഇത് സംഭവിച്ചത്. എന്റെ പേജിന്റെ നാല് അഡ്മിന്‍ മാരെ ഒഴിവാക്കിയ ശേഷം 15 ലക്ഷം ആരാധകർക്കായി തമാശ വിഡിയോകളും സിനിമകളും പങ്കുവെക്കുകയാണ്.  ഫേയ്‌സ്ബുക്കിനേയും സൈബര്‍ സെല്ലിനേയും വിവരം അറിയിച്ചിട്ടുണ്ട്. അന്വേഷിക്കാമെന്ന് അവര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. പേജ് തിരിച്ചുപിടിക്കുന്നതുവരെ ഞാന്‍ ഫേയ്‌സ്ബുക്കില്‍ നിന്ന് വിട്ടു നില്‍ക്കുകയാണെന്ന് ചിന്തിക്കേണ്ടതാണ്. ഞാന്‍ വേഗം തിരിച്ചുപിടിക്കാം. നിങ്ങളുമായി വീണ്ടും ബന്ധപ്പെട്ടാന്‍ കാത്തിരിക്കുകയാണ്- അനൂപ് മേനോന്‍ കുറിച്ചു.

മലയാളത്തിലെ മുൻനിര നടനായ അനൂപ് മേനോന്റെ ഔദ്യോഗിക ഫേസ്‍ബുക്ക് പേജിന് 15 ലക്ഷത്തോളം ‌ഫോളോവേഴ്സാണ് ഉള്ളത്. ഹാക്കര്‍മാര്‍ അയച്ച മെസേജ് ക്ലിക്ക് ചെയ്‍തപ്പോഴാകണം ഹാക്കിംഗ് നടന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം