Ghaati ഇൻസ്റ്റ​ഗ്രാം
Entertainment

അനുഷ്ക നായികയായിട്ടും തിയറ്ററുകളിൽ തകർന്നടിഞ്ഞു; ഘാട്ടി ഇനി ഒടിടിയിലേക്ക്

ശിവകാർത്തികേയൻ നായകനായെത്തി മദ്രാസിക്കൊപ്പമായിരുന്നു ചിത്രത്തിന്റെ റിലീസ്.

സമകാലിക മലയാളം ഡെസ്ക്

അനുഷ്‍ക ഷെട്ടിയെ നായികയാക്കി കൃഷ് ജ​ഗർലമുഡി സംവിധാനം ചെയ്ത ചിത്രമാണ് ഘാട്ടി. വൻ ഹൈപ്പോടെയാണ് ചിത്രം തിയറ്ററുകളിലെത്തിയതെങ്കിലും ബോക്സോഫീസിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ ചിത്രത്തിനായില്ല. ഇന്ത്യയിൽ നിന്ന് ആകെ ഏഴ് കോടി മാത്രമേ ചിത്രത്തിന് നേടാൻ കഴിഞ്ഞുള്ളൂ എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിനെത്തുകയാണ്.

ആമസോണ്‍ പ്രൈം വിഡിയോയിലൂടെയാണ് ചിത്രം ഒടിടിയില്‍ എത്തുക. ഒക്ടോബര്‍ രണ്ട് മുതലാണ് സ്‍ട്രീമിങ് ആരംഭിക്കുക. അതേസമയം സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളിൽ നിന്ന് ലഭിച്ചത്. ശിവകാർത്തികേയൻ നായകനായെത്തി മദ്രാസിക്കൊപ്പമായിരുന്നു ചിത്രത്തിന്റെ റിലീസ്. വിക്രം പ്രഭുവാണ് ചിത്രത്തിൽ നായകനായെത്തിയത്.

ജോൺ വിജയ്, രവീന്ദ്ര വിജയ്, ജിഷു സെൻഗുപ്ത, ജഗപതി ബാബു തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. ചിത്രത്തിന്റെ റിലീസിന് പിന്നാലെ അനുഷ്ക ഷെട്ടി സോഷ്യൽ മീഡിയയിൽ നിന്ന് ബ്രേക്ക് എടുത്തതും വാർത്തയായി മാറിയിരുന്നു. ഘാട്ടിയ്ക്ക് മോശം പ്രതികരണം ലഭിച്ചതാണ് സോഷ്യൽ മീഡിയയിൽ നിന്ന് ഇടവേളയെടുക്കാൻ കാരണമെന്നും അനുഷ്ക അറിയിച്ചിരുന്നു.

സ്ക്രോളിങിനപ്പുറം ലോകവുമായി വീണ്ടും ബന്ധപ്പെടാനും പ്രവർത്തിക്കാനും ഒരു ഇടവേള എടുക്കുകയാണെന്നാണ് അനുഷ്ക കുറിച്ചത്. "നീല വെളിച്ചത്തിൽ നിന്ന് മെഴുകുതിരി വെളിച്ചത്തിലേക്ക്... സോഷ്യൽ മീഡിയയിൽ നിന്ന് അല്പ കാലത്തേക്ക് മാറി നിൽക്കുകയാണ്.

സ്ക്രോളിങ്ങിനപ്പുറം, നാമെല്ലാവരും യഥാർഥത്തിൽ തുടങ്ങിയ ഇടത്തേക്ക്, ലോകവുമായി വീണ്ടും ബന്ധപ്പെടാൻ വേണ്ടിയാണിത്. കൂടുതൽ കഥകളും സ്നേഹവുമായി നിങ്ങളെല്ലാവരെയും ഉടൻ കാണാം... എപ്പോഴും എന്നേക്കും... എപ്പോഴും സന്തോഷമായിരിക്കുക. സ്നേഹത്തോടെ അനുഷ്ക ഷെട്ടി,”- നടി പങ്കുവച്ച കുറിപ്പിൽ പറയുന്നു.

Cinema News: Anushka Shetty Ghaati to stream on OTT from this date.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

ഒരു ദിവസം എത്ര കാപ്പി വരെ ആകാം

'കടുവയെ വച്ച് വല്ല ഷോട്ടും എടുക്കുന്നുണ്ടെങ്കിൽ വിളിക്കണം, ഞാൻ വരാം'; രാജമൗലിയോട് ജെയിംസ് കാമറൂൺ

വിസി നിയമനത്തിന് പിന്നാലെ കേരള സര്‍വകലാശാല രജിസ്റ്റര്‍ കെഎസ് അനില്‍കുമാറിനെ സ്ഥലം മാറ്റി

ബുര്‍ഖ ധരിക്കാതെ പുറത്തിറങ്ങി;ഭാര്യയെയും രണ്ട് പെണ്‍മക്കളേയും കൊന്ന് കക്കൂസ് കുഴിയിലിട്ട് യുവാവ്

SCROLL FOR NEXT