Anusree ഇന്‍സ്റ്റഗ്രാം
Entertainment

'ഈശോയോട് എന്റെ വിശേഷങ്ങള്‍ പറയാനുള്ള ദൂതനായി എന്നും നീ ഉണ്ടാകണം'; ഉള്ളുതൊട്ട് അനുശ്രീ

ജീവിതത്തില്‍ ആദ്യമായാണ് ഈ ചടങ്ങ് ഞാന്‍ നേരിട്ട് കാണുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പൗരോഹിത്യം സ്വീകരിച്ച സുഹൃത്തിന് ആശംസകള്‍ നേര്‍ന്ന് നടി അനുശ്രീ. ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് അനുശ്രീ കുറിച്ച വാക്കുകള്‍ സോഷ്യല്‍ മീഡിയയുടെ മനസ് തൊടുകയാണ്. ജീവിതത്തില്‍ ആദ്യമായാണ് ഈ ചടങ്ങ് താന്‍ നേരിട്ട് കാണുന്നതെന്നാണ് അനുശ്രീ പറയുന്നത്.

നിന്നെ ഓര്‍ത്ത് ഞങ്ങള്‍ എന്നും അഭിമാനിക്കും...കാരണം നീ കടന്നു വന്ന് വിജയിച്ച പാത അത്ര എളുപ്പമല്ലെന്ന് താരം പറയുന്നു. ഈശോയോട് എന്റെ വിശേഷങ്ങള്‍ പറയാനുള്ള ദൂതനായി എന്നും നീ അവിടെ ഉണ്ടാകണം എന്നും തന്റെ സുഹൃത്തിനോട് അനുശ്രീ പറയുന്നു. അനുശ്രീയുടെ വാക്കുകളിലേക്ക്:

സച്ചുവേ...

ഒരുപാട് സന്തോഷം..

ഒരുപാട് അഭിമാനം.

കാരണം എത്രത്തോളം വര്‍ഷത്തെ കാത്തിരിപ്പിനും, കഷ്ടപ്പാടിനും ഒടുവിലാണ് നീ ഈ പൗരോഹത്യത്തിലേക്ക് കടക്കുന്നതെന്ന് എനിക്കറിയാം. ആ വഴികളിലൊക്കെയും ഒരു നല്ല സുഹൃത്തായി കൂടെ നില്‍ക്കാന്‍ കഴിഞ്ഞതില്‍ ഒത്തിരി സന്തോഷം. ജീവിതത്തില്‍ ആദ്യമായാണ് ഈ ചടങ്ങ് ഞാന്‍ നേരിട്ട് കാണുന്നത്. സന്തോഷവും സങ്കടവും കലര്‍ന്ന ഒരുപാട് മുഖങ്ങള്‍ ഞാന്‍ അവിടെ കണ്ടു. അതിനെല്ലാം ഒടുവില്‍ നിന്റെ ഏറ്റവും വലിയ ആഗ്രഹം സഫലമാകുന്നതിന് ഞാനും സാക്ഷിയായി.

നിന്നെ ഓര്‍ത്ത് ഞങ്ങള്‍ എന്നും അഭിമാനിക്കും...കാരണം നീ കടന്നു വന്ന് വിജയിച്ച പാത അത്ര എളുപ്പമല്ല സച്ചുവേ.. ജീവിതാവസാനം വരെയും ഈശോയുടെ നല്ല കുഞ്ഞായി നല്ല പുത്രനായി ദൈവത്തോട് ചേര്‍ന്ന് നിന്ന് എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കാന്‍ നിനക്ക് കഴിയട്ടെ.. ഈശോയോട് എന്റെ വിശേഷങ്ങള്‍ പറയാനുള്ള ദൂതനായി എന്നും നീ അവിടെ ഉണ്ടാകണം

Anusree about her friend's priesthood. pens an emotional note.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആര്‍ത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനം; ക്ലാസില്‍ പോകാതിരുന്നാല്‍ വിദ്യാലയവും നാട്ടുകാരും അറിയും'; അവധിക്കെതിരെ ആര്‍ ശ്രീലേഖ

വിവാഹത്തില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെട്ടു; പെണ്‍സുഹൃത്തിന് ക്രൂരമര്‍ദനം; മരിച്ചെന്ന് കരുതി കൈകള്‍ കൂട്ടിക്കെട്ടി റോഡില്‍ തള്ളി; കുന്നത്തുനാട് സ്വദേശി അറസ്റ്റില്‍

മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേ​ഗം; രാജസ്ഥാനെ ഇരുട്ടിലാക്കി ആഞ്ഞടിച്ച് മണൽക്കാറ്റ്; അസാധാരണ കാലാവസ്ഥയിൽ പരിഭ്രാന്തരായി ജനം (വിഡിയോ)

വിജയ് ജനസേവനത്തിന് ഇറങ്ങിയത് താരസാമ്രാജ്യം ഉപേക്ഷിച്ച്; തമിഴ്‌നാട് മുഖ്യമന്ത്രിക്ക് ആശംസകളുമായി രാംചരണ്‍

വിദ്യാര്‍ഥികളുടെ ബസ് കണ്‍സഷന്‍ കാര്‍ഡ് ഇനി ഡിജിറ്റല്‍; സമയം രാവിലെ 7 മുതല്‍ രാത്രി 7 വരെ

SCROLL FOR NEXT