മോണിക്ക പോസ്റ്റർ 
Entertainment

അപ്പാനി ശരത്ത് സംവിധായകനാവുന്നു, നായികയായി ഭാര്യ; വെബ് സീരീസിന്റെ ട്രെയിലർ പുറത്ത്

ദുല്‍ഖര്‍ സല്‍മാന്‍, ഇന്ദ്രജിത്ത്, തുടങ്ങിയവര്‍ ട്രെയ്ലര്‍ തങ്ങളുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ട്രെയിലർ പുറത്തുവിട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

നടൻ അപ്പാനി ശരത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന വെബ് സീരീസിന്റെ ട്രെയിലർ പുറത്ത്. മോണിക്ക എന്നു പേരു നൽകിയിരിക്കുന്ന സീരീസിൽ താരത്തിന്റെ ഭാര്യ രേഷ്മയാണ് നായികയായി എത്തുന്നത്. കുടുംബ ജീവിതത്തിലെ രസകരമായ സംഭവങ്ങളെ കോര്‍ത്തിണക്കിക്കൊണ്ടുള്ളതാണ് സീരീസ്. 

ദുല്‍ഖര്‍ സല്‍മാന്‍, ഇന്ദ്രജിത്ത്, തുടങ്ങിയവര്‍ ട്രെയ്ലര്‍ തങ്ങളുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ട്രെയിലർ പുറത്തുവിട്ടത്. ചിരിയും ചിന്തയും കൂട്ടിയിണക്കി നിത്യജീവിതത്തിലെ കൊച്ചുകൊച്ചു മുഹൂര്‍ത്തങ്ങളിലൂടെയാണ് ഇതിന്റെ കഥ സഞ്ചരിക്കുന്നത്. തമാശയാണ് മോണിക്കയുടെ കേന്ദ്രപ്രമേയമെന്ന് അപ്പാനി ശരത്ത് പറഞ്ഞു. ഗൗരവമേറിയ വിഷയങ്ങളാണ് ചര്‍ച്ച ചെയ്യുന്നതെങ്കിലും വളരെ തമാശയോടെ എല്ലാവരെയും രസിപ്പിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് ശരത്ത് ചൂണ്ടിക്കാട്ടി. കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ച് തന്നെയായിരുന്നു 'മോണിക്ക'യുടെ ചിത്രീകരണം. ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് 'മോണിക്ക'യുടെ പിന്നില്‍. ഇതൊരു കൂട്ടായ്മയുടെയും സ്‌നേഹത്തിന്റെയും പങ്കുവെയ്ക്കലിന്റെയും വെബ്‌സീരീസാണെന്നും താരം പറഞ്ഞു. 

ശരത്തിനേയും രേഷ്മയേയും കൂടാതെ സിനോജ് വര്‍ഗ്ഗീസ്, മനു എസ് പ്ലാവില, കൃപേഷ് അയ്യപ്പന്‍കുട്ടി, ഷൈനാസ് കൊല്ലം എന്നിവരും കഥാപാത്രങ്ങളാവുന്നുണ്ട്. മനു എസ് പ്ലാവിലയാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയത്. സിബി ജോസഫ്, വിസണ്‍ പാറമേല്‍ ജയപ്രകാശ് എന്നിവർ കാമറയും വിപിന്‍ ജോണ്‍സ് സം​ഗീതവും നിർവഹിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ദിര'യെ വെട്ടി; ക്ഷേമ പെന്‍ഷന്‍ പദ്ധതികള്‍ 'പ്രധാനമന്ത്രി'യുടെ പേരില്‍

നഴ്സിങിന് അഡ്മിഷൻ കിട്ടിയില്ലേ?, സ്‌പെഷ്യൽ അലോട്ട്‌മെന്റ് ഒക്ടോബർ 17ന്

രോഹിതിന്റെ സെഞ്ച്വറി പാഴായി; വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് മുംബൈയോട് തോൽവി

'ആരുടെയും അംഗീകാരത്തിനു വേണ്ടിയല്ല ഞാൻ പാടുന്നത്'; 'കിങ് മൂവ്സ്' പുതിയ ​ഗാനവുമായി സ്റ്റിക്ക്

'ഈ ചിരി വിലമതിക്കാനാകാത്തത്'; 400 കുടുംബങ്ങളെ ദത്തെടുത്ത് രശ്മിക, കയ്യടിച്ച് ആരാധകർ