വീഡിയോ ദൃശ്യം 
Entertainment

ഞാനൊരു പാട്ടു പാടിക്കോട്ടെ? എആര്‍ റഹ്മാന്റെ മുന്നില്‍ നിന്ന് വന്ദേ മാതരം പാടി ആരാധിക: വിഡിയോ പകര്‍ത്തി താരം

റഹ്മാന്‍ ആരാധികയായ ഒരു വിദേശ വനിതയുടെ വിഡിയോ ആണ് വൈറലാവുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഇന്ത്യന്‍ സിനിമാലോകത്തെ ഏറ്റവും ആരാധകരുള്ള സംഗീതജ്ഞനാണ് എആര്‍ റഹ്മാന്‍. രാജ്യത്തു മാത്രമല്ല വിദേശത്തും താരത്തിന് ആരാധകര്‍ ഏറെയാണ്. ഇപ്പോള്‍ റഹ്മാന്‍ ആരാധികയായ ഒരു വിദേശ വനിതയുടെ വിഡിയോ ആണ് വൈറലാവുന്നത്. 

റഹ്മാന്‍ കാറില്‍ ഇരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മുന്നില്‍ നിന്ന് വന്ദേ മാതരം പാടുന്ന യുവതിയെ ആണ് വിഡിയോയില്‍ കാണുന്നത്. നിങ്ങള്‍ എന്റെ ആരാധനാപാത്രമാണെന്ന് പറയുന്ന യുവതി ഒരു പാട്ടു പാടിക്കോട്ടെ എന്ന് ചോദിച്ചുകൊണ്ടാണ് പാട്ട് പാടുന്നത്. ആരാധികയുടെ പാട്ട് റഹ്മാന്‍ തന്റെ ഫോണില്‍ പകര്‍ത്തുന്നതും കാണാം. 

സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് വിഡിയോ. ഫ്രഞ്ച് ആരാധികയെ ആണ് വിഡിയോയില്‍ കാണുന്നത്. ഇവര്‍ റഹ്മാനൊപ്പമുള്ള നിമിഷങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ഇതിഹാസത്തെ കാണാന്‍ കഴിഞ്ഞതില്‍ അഭിമാനം. നിങ്ങള്‍ക്കു വേണ്ടി പാടാന്‍ അനുവദിച്ചതിന് നന്ദി- എന്ന കുറിപ്പിലാണ് വിഡിയോ പോസ്റ്റ് ചെയ്തത്. എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് വിഡിയോ. നിരവധി ഇന്ത്യക്കാരാണ് റഹ്മാന്‍ ആരാധികയോട് സ്‌നേഹം അറിയിക്കുന്നത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ത്യയും പാകിസ്ഥാനും ഓസ്‌ട്രേലിയയും ഒരേ ഗ്രൂപ്പില്‍, ജീവന്മരണ പോരാട്ടം; 2027 ലോകകപ്പ് ഫിക്‌സ്ചര്‍ പ്രഖ്യാപിച്ചു

Today's Rashi Phalam october 02|പ്രതീക്ഷിച്ച സാമ്പത്തിക നേട്ടം കൈവരിക്കും; പുതിയ ബന്ധം അടുത്തറിയാൻ അവസരം

പത്താം ക്ലാസ് മതി; ഡൽഹി ജില്ലാ കോടതികളിൽ 641 ഒഴിവുകൾ, അപേക്ഷ സമർപ്പിക്കാം

അവധി ബെത്‌ലഹേം കുടുംബ യൂണിറ്റിനൊപ്പം ആഘോഷമാക്കാം; നാളെ മുതല്‍ ഹോട്‌സ്റ്റാറില്‍

കരിമ്പത്ത് മന്ത്രി ഒ ജെ ജനീഷിൻ്റെ വാഹനം തടഞ്ഞ് അക്രമം : ആറ് പേർ റിമാൻഡിൽ