Aroopi വിഡിയോ സ്ക്രീൻഷോട്ട്
Entertainment

ഗോപി സുന്ദറിനൊപ്പം കെ എസ് ഹരിശങ്കർ; "അരൂപി"യിലെ വിഡിയോ ഗാനം

"ഓർമ്മ നിലാവ്..." എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

അഭിലാഷ് വാരിയർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അരൂപി'. ചിത്രത്തിലെ ആദ്യ​ഗാനം പുറത്തുവന്നു. പുണർതം പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രദീപ്‌ രാജ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ബി കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് ​ഗോപി സുന്ദർ സംഗീതം പകർന്ന് കെ എസ് ഹരിശങ്കർ ആലപിച്ച "ഓർമ്മ നിലാവ്..." എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.

ഹൊറർ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രത്തിൽ വൈശാഖ് രവി, ബോളിവുഡ് ഫെയിം നേഹാ ചൗള, സാക്ഷി ബദാല, ജോയ് മാത്യു, സിന്ധു വർമ്മ, അഭിലാഷ് വാര്യർ, കിരൺ രാജ്, ആദിത്യ രാജ്, മാത്യു രാജു, കണ്ണൻ സാഗർ, എ കെ വിജുബാൽ, നെബു എബ്രഹാം, വിനയ്, ആന്റണി ഹെൻറി, വിഷ്ണു കാന്ത്, വൈഷ്ണവ്, ജോജോ ആന്റണി, സുജ റോസ്, ആൻ മരിയ, അഞ്ജന മോഹൻ, രേഷ്മ, സംഗീത തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്നു.

അമൽ ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിങ്ങ്- വി ടി വിനീത്. കലാസംവിധാനം- മഹേഷ് ശ്രീധർ, വസ്ത്രാലങ്കാരം- ഷാജി കൂനൻ കൂനമാവ്, മേക്കപ്പ്- ജിജു കൊടുങ്ങല്ലൂർ, പ്രൊഡക്ഷൻ കൺട്രോളർ- പ്രവീൺ ബി മേനോൻ, വിതരണം- പുണർതം പ്രൊഡക്ഷൻസ് റിലീസ് ത്രൂ ഐ എം പി റിലീസ്, പി ആർ ഒ- എ എസ് ദിനേശ്.

Aroopi movie Orma Nilaav Song out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെറ്റുകള്‍ തിരുത്തിയാല്‍ സിപിഎമ്മിന് തിരിച്ചു വരാനാകും; അല്ലെങ്കില്‍ ബംഗാളിന്റെ അവസ്ഥ: വി കുഞ്ഞികൃഷ്ണന്‍

'അവസാന ശ്വാസം വരെ കോൺഗ്രസുകാരൻ, എന്റെ സുഹൃത്തിനെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു'; സലിം കുമാറിന് അന്ത്യാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി

'സലീമേട്ടന്റെ മകന്‍ ആരോമല്‍ കരഞ്ഞുകൊണ്ട് പറഞ്ഞത്! ; പറവൂരിലെ വീട്ടില്‍ അന്തം കമ്മിയെ കാത്തിരിക്കാന്‍ അന്തം കൊങ്ങി ഇനിയില്ല'

ഗില്ലും പന്തും ഔട്ടാണ്! വെറും 2 മിനിറ്റിൽ അഫ്​ഗാൻ തുലച്ചത് 2 വിക്കറ്റുകൾ

'വയറ് പൊത്തി പിടിച്ചുകൊണ്ട് സലിം പറഞ്ഞു, ചേട്ടാ എൻ്റെ ഒരു കരളു പോയി; ഇനി സുനിത മാത്രമേ ബാക്കിയുള്ളൂ'

SCROLL FOR NEXT