ആര്യ നായകനായെത്തുന്ന ചിത്രമാണ് 'അനന്തൻ കാട്'. മുരളി ഗോപി, നിഖില വിമൽ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവന്നിരിക്കുകയാണിപ്പോൾ. മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ മലയാളത്തിലും തമിഴിലുമാണ് ചിത്രമൊരുക്കുന്നത്.
ചിത്രത്തിന്റെ റിലീസ് ടീസറും പുറത്തുവന്നിട്ടുണ്ട്. ഗോകുലം ഗോപാലൻ, ബൈജു ഗോപാലൻ, വി സി പ്രവീൺ, കൃഷ്ണമൂർത്തി എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന "അനന്തൻ കാട് "ജൂൺ 25 ന് ബിഗ് ഡ്രീംസ് ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു.
ഇന്ദ്രൻസ്, ദേവ് മോഹൻ, അപ്പാനി ശരത്, വിജയരാഘവൻ, ശാന്തി, റെജീന കാസാൻഡ്ര, സാഗർ സൂര്യ, പുഷ്പ സിനിമയിലെ സുനിൽ, അജയ്, കന്നഡ താരം അച്യുത് കുമാർ തുടങ്ങിയ താരങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മിനി സ്റ്റുഡിയോയുടെ ബാനറിൽ വിനോദ് കുമാർ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എസ് യുവ നിർവഹിക്കുന്നു.
സംഗീതം- അജ്നീഷ് ലോകനാഥ്,എഡിറ്റർ- രോഹിത് വി എസ് വാരിയത്ത്, സംഗീതം- ബി അജനീഷ് ലോക്നാഥ്, പ്രൊഡക്ഷൻ ഡിസൈനർ-രഞ്ജിത്ത് കോതേരി, ആക്ഷൻ ഡയറക്ടർ-ആർ. ശക്തി ശരവണൻ, വിഎഫ്എക്സ് ഡയറക്ടർ-ബിനോയ് സദാശിവൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ജെയിൻ പോൾ, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ,
മേക്കപ്പ്- ബൈജു എസ്, ശബ്ദമിശ്രണം- വിഷ്ണു പി സി,സൗണ്ട് ഡിസൈൻ-അരുൺ എസ് മണി,ഗാനരചന- മുരളി ഗോപി, ആലാപനം-മുരളി ഗോപി, കളറിസ്റ്റ്- ശിവശങ്കർ, വി.ബി2എച്ച്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-അഭിൽ ആനന്ദ് എം ടി, ഫിനാൻസ് കൺട്രോളർ-എം എസ് അരുൺ, വിഎഫ്എക്സ്- ടിഎംഇഎഫ്എക്സ്, കോസ്റ്റ്യൂം-അരുൺ മനോഹർ,സ്റ്റിൽസ്- റിഷ്ലാൽ ഉണ്ണികൃഷ്ണൻ, പി ആർ ഒ- എ എസ് ദിനേശ്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates