വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

അമ്മയുടെ 75ാം പിറന്നാൾ ആഘോഷിച്ച് ആശാ ശരത്ത്; വിഡിയോ

പ്രശസ്ത നര്‍ത്തകി കലാമണ്ഡലം സുമതിയാണ് ആശ ശരത്തിന്റെ അമ്മ

സമകാലിക മലയാളം ഡെസ്ക്

ഭിനയത്തിലൂടെയും നൃത്തത്തിലൂടെയും പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് ആശാ ശരത്ത്. തന്റെ കുടുംബത്തിലെ വിശേഷങ്ങൾ താരം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ തന്റെ അമ്മയുടെ 75ാം പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് താരം. പ്രശസ്ത നര്‍ത്തകി കലാമണ്ഡലം സുമതിയാണ് ആശ ശരത്തിന്റെ അമ്മ.  

കടുംബത്തിനൊപ്പം ചേർന്നുള്ള പിറന്നാൾ ആഘോഷത്തിൻ‍റെ ചിത്രങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള വിഡിയോ താരം പങ്കുവച്ചിട്ടുണ്ട്. ‘ജന്മം തന്നു ജീവാമൃതം പകര്‍ന്നു വളര്‍ത്തിയ സ്‌നേഹസ്വരൂപം.. എല്ലാ രുചികളും നാവിലെഴുതിയത് അമ്മയാണ്.. ഓരോ ചുവടും ഓരോ മുദ്രയും അമ്മയാണ്. അമ്മയാണ് ഗുരുവും ദൈവവും ലോകവും... അമ്മയ്ക്ക് ഇന്ന് എഴുപത്തിയഞ്ചാം പിറന്നാള്‍ ദിനം.’ എന്നാണ് താരം കുറിച്ചത്. അമ്മയ്ക്ക് പിറന്നാൾ സദ്യ നൽകുന്നതും വിഡിയോയിലുണ്ട്. 

മോഹൻലാലിനൊപ്പമുള്ള ദൃശ്യം 2 ലാണ് ആശാ ശരത്തിനെ മലയാളത്തിൽ അവസാനമായി കണ്ടത്. മമ്മൂട്ടിയുടെ സിബിഐ 5 ലും താരം അഭിനയിക്കുന്നുണ്ട്. ഇപ്പോൾ തമിഴിലും സജീവമാണ് താരം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശ്രീനിയുടെ മൃതദേഹം വീട്ടിലെത്തിച്ചു; ഒരു മണി മുതല്‍ മൂന്ന് മണിവരെ ടൗണ്‍ഹാളില്‍ പൊതുദര്‍ശനം; സംസ്‌കാരം നാളെ

മൗത്ത് വാഷ് ഉപയോ​ഗിക്കുമ്പോൾ വയറിന് പ്രശ്നം!

രണ്ടാം ഇന്നിങ്‌സിലും ക്ലച്ച് പിടിക്കാതെ ഇംഗ്ലണ്ട്; ഓസീസ് പരമ്പര ജയത്തിന്റെ വക്കില്‍

മമ്മൂട്ടിയെത്തി; തന്റെ ശബ്ദമായവനെ, പ്രിയപ്പെട്ട ശ്രീനിയെ അവസാനമായി കാണാന്‍...; വിമലയെ ചേര്‍ത്തുപിടിച്ച് സുല്‍ഫത്തും

ആറ് വയസുകാരനെ അമ്മ കഴുത്തുഞെരിച്ച് കൊന്നു; വിവരം പൊലീസില്‍ വിളിച്ചറിയിച്ചു

SCROLL FOR NEXT