ആശിഷ് വിദ്യാർത്ഥി/ ഇൻസ്റ്റ​ഗ്രാം 
Entertainment

ആശിഷ് വിദ്യാർത്ഥിക്ക് കോവിഡ്, ആശുപത്രിയിൽ; വിഡിയോ

സിഐഡി മൂസ എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാളികളുടെ ശ്രദ്ധ നേടിയ ബോളിവുഡ് നടനാണ് ആശിഷ് വിദ്യാർഥി

Author : സമകാലിക മലയാളം ഡെസ്ക്

സിഐഡി മൂസ എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാളികളുടെ ശ്രദ്ധ നേടിയ ബോളിവുഡ് നടനാണ് ആശിഷ് വിദ്യാർഥി. ഇപ്പോൾ താരത്തിന് കോവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച വിഡിയോയിലൂടെയാണ് കോവിഡ് പോസിറ്റീവായ വിവരം അദ്ദേഹം ആരാധകരെ അറിയിച്ചത്. തുടർന്ന് താരത്തെ ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഞാൻ ആ​ഗ്രഹിക്കാതിരുന്ന ഏക പോസിറ്റീവാണ് ഇത് എന്ന അടിക്കുറിപ്പിലാണ് താരം വിഡിയോ പങ്കുവെച്ചത്. താനുമായി സമ്പർക്കത്തിൽ വന്നവർ ടെസ്റ്റ് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ തനിക്ക് കാര്യമായ ലക്ഷണങ്ങളൊന്നുമില്ലെന്നും അതിനാൽ ബുദ്ധിമുട്ടുകളൊന്നുമില്ലെന്നാണ് താരം പറയുന്നത്. നിരവധി ആരാധകരാണ് താരത്തിന് മികച്ച ആരോ​ഗ്യം നേർന്നുകൊണ്ട് രം​ഗത്തെത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ ആശിഷ് തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കിടാറുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'