രജീഷയും ആസിഫും എല്ലാം ശരിയാകും പോസ്റ്ററിൽ 
Entertainment

എന്തായാലും ഞങ്ങള്‍ ഡിഐവൈഎഫുകാര്‍ക്ക് ഒരൊറ്റ നയമുള്ളൂ, 'എല്ലാം ശരിയാകും'; ആസിഫ് അലിയും രജീഷയും ഒന്നിക്കുന്നു

വെള്ളിമൂങ്ങ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജിബു ജേക്കബ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്

സമകാലിക മലയാളം ഡെസ്ക്

സിഫ് അലിയും രജീഷ വിജയനും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു. എല്ലാം ശരിയാകും എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഡിഐവൈഎഫുകാരനായിട്ടാണ് താരം എത്തുന്നത്. രസകരമായ അടിക്കുറിപ്പിനൊപ്പമായിരുന്നു പോസ്റ്റര്‍. വെള്ളിമൂങ്ങ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജിബു ജേക്കബ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

രാഷ്ട്രീയമായാലും, കുടുംബമായാലും, വിപ്ലവമായാലും, പ്രണയമായാലും ഞങള്‍ DIYF കാര്‍ക്ക് ഒരൊറ്റ നയം ഉള്ളു.. 'എല്ലാം ശരിയാകും '- എന്നാണ് താരം കുറിച്ചത്. ജൂണ്‍ നാലിനാണ് ചിത്രം റിലീസ് ചെയ്യുക. ചുവന്ന മാല കഴുത്തിലിട്ട് നില്‍ക്കുന്ന ആസിഫാണ് പോസ്റ്ററില്‍. തൊട്ടു പിന്നിലായി ആസിഫിനെ നോക്കി നില്‍ക്കുന്ന രജീഷയേയും കാണാം. രാഷ്ട്രീയ പശ്ചാത്തലത്തിലുള്ളതായിരിക്കും ചിത്രമെന്നാണ് സൂചന. നിരവധി പേരാണ് ആശംസകളുമായി എത്തിയത്. 

ആദ്യരാത്രി എന്ന ചിത്രത്തിന് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഷാരിസ് മുഹമ്മദാണ് തിരക്കഥ ഒരുക്കുന്നത്. ഒസേപ്പച്ചനാണ് സംഗീതം. തോമസ് തിരുവല്ലയും ഡോ പോള്‍ വര്‍ഗീസും ചേര്‍ന്നാണ് നിര്‍മാണം. അനുരാഗ കരിക്കിന്‍വെള്ളം എന്ന ചിത്രത്തിന് ശേഷം രജിഷ വിജയനും ആസിഫ് അലിയും ജോഡികളായി എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

മുസ്ലീം ലീഗിന്റെ സ്വന്തം മലപ്പുറം, വിള്ളല്‍ വീഴുമോ യുഡിഎഫ് കോട്ടയില്‍?

കെ സുധാകരാ... നേതാവേ...; കണ്ണൂരില്‍ സണ്ണി ജോസഫിനെതിരെ പന്തംകൊളുത്തി പ്രകടനം, തെരുവിലിറങ്ങി പ്രവര്‍ത്തകര്‍

'ജയിക്കാനാണ് മത്സരിക്കുന്നത്, കോണ്‍ഗ്രസ് ഒന്നും പറയുന്നില്ല, കുറച്ചു ദിവസം കൂടി കാത്തിരിക്കണം'

ഗൾഫ് രാജ്യങ്ങളിലെ റദ്ദാക്കിയ പത്താം ക്ലാസ് പരീക്ഷകൾക്ക് പ്രത്യേക മൂല്യനിർണ്ണയ പദ്ധതി പ്രഖ്യാപിച്ച് സിബിഎസ്ഇ, പുതിയ രീതി അറിയാം

SCROLL FOR NEXT