Asif Ali വിഡിയോ സ്ക്രീൻഷോട്ട്‌‌
Entertainment

"മഞ്ഞുമ്മൽ ബോയ്സി'ന് കിട്ടണമെന്ന് ആ​ഗ്രഹിച്ചിരുന്നു; ദേശീയ അവാർഡ് ലെവലിലേക്ക് വരാത്തതിൽ സങ്കടമുണ്ട്'

മമ്മൂക്കയ്ക്കൊപ്പം നോമിനേഷനിൽ വരുന്നു എന്ന് പറയുന്നത് തന്നെ സന്തോഷമാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

കൊച്ചി: മമ്മൂട്ടിയ്ക്ക് ദേശീയ അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് നടൻ ആസിഫ് അലി. അതോടൊപ്പം തനിക്ക് നോമിൻേഷൻ ലെവൽ വരെ എത്തിനായതിൽ അഭിമാനമുണ്ടെന്നും ആസിഫ് മാധ്യമങ്ങളോട് പറഞ്ഞു. 'മഞ്ഞുമ്മൽ ബോയ്സി'ന് അവാർഡ് കിട്ടാത്തതിൽ നിരാശയുണ്ടെന്നും നടൻ കൂട്ടിച്ചേർത്തു. "മമ്മൂക്കയുടെ നാലാമത്തെ ദേശീയ അവാർഡ്. ഷെഹ്നാദ് ജലാലിന് അവാർഡ് കിട്ടിയതിൽ ഒരുപാട് സന്തോഷമുണ്ട്. ​ഭ്രമയു​ഗത്തിന് തന്നെയാണ്.

വൈക്കം വിജയലക്ഷ്മിക്കുണ്ട്. ഫെമിനിച്ചി ഫാത്തിമയ്ക്കുണ്ട്. ഇവരെല്ലാവരും വളരെ പ്രിയപ്പെട്ടവരാണ്. ഒപ്പം നോമിനേഷനിൽ ഉണ്ടായിരുന്നു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്. ഉച്ചയ്ക്കാണ് പ്രഖ്യാപനമുണ്ടാകുമെന്ന് അറിഞ്ഞത്. അതിന്റെ ആകാംക്ഷയുണ്ടായിരുന്നു. നോമിനേഷൻ ലെവൽ വരെ എത്താൻ പറ്റിയത് വലിയ പ്രിവിലേജ് ആയി കാണുന്നു. മമ്മൂക്കയ്ക്കൊപ്പം നോമിനേഷനിൽ വരുന്നു എന്ന് പറയുന്നത് തന്നെ സന്തോഷമാണ്.

മമ്മൂട്ടിയുടെ പിൻ​ഗാമിയായി ആസിഫ് അലി വരുന്നു എന്ന കാര്യം അറിയില്ല. അദ്ദേഹത്തിനൊപ്പം നോമിനേഷനിൽ വന്നത് സന്തോഷം. ഇതിൽ കൂടുതലൊന്നും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല. എആർഎമ്മിലെ പാട്ട് കേൾക്കുമ്പോൾ തന്നെ അറിയാം അതിന്റെ ആഴം എത്രത്തോളമുണ്ടെന്ന്. സിനിമയിൽ വന്ന് ഇത്രയും നാളുകൾക്കുള്ളിൽ നോമിനേഷനിൽ വരാനായി എന്നത് ഒരു പ്രിവിലേജ് തന്നെയാണ്.

എടുത്തു നോക്കുകയാണെങ്കിൽ എല്ലാ കാറ്റ​ഗറിയിലും മലയാള സിനിമ ഉണ്ടായിരുന്നു. ഞാൻ ഏറ്റവും കൂടുതൽ പ്രതീക്ഷിച്ചിരുന്നത് മഞ്ഞുമ്മൽ ബോയ്സിനായിരുന്നു. അതിന് സംസ്ഥാന പുരസ്കാരത്തിൽ തന്നെ ഒരുപാട് നോമിനേഷൻ വന്നതാണ്. ദേശീയ അവാർഡ് ലെവലിലേക്ക് അത് വരാത്തതിൽ ചെറിയ സങ്കടമുണ്ട്. ചിദംബരത്തിന് വേണ്ടി ഞാനും ഒരുപാട് ആ​ഗ്രഹിച്ചിരുന്നു".- ആസിഫ് അലി പറഞ്ഞു.

Asif Ali talks about National Film Awards 2026.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

National Film Awards 2026 : മികച്ച നടന്‍ - മമ്മൂട്ടി

പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് തീ പടർന്നു; പൊള്ളലേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം

നടൻ മമ്മൂട്ടി, ​ഗായിക വൈക്കം വിജയലക്ഷ്മി; ധനുഷിന് പ്രത്യേക പരാമർശം, ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

'റഫറീ... മര്യാദയ്ക്ക് കളി നിയന്ത്രിക്കണേ'! വിൻസിചിനോട് സ്പാനിഷ് കോച്ച്

ഞെട്ടിക്കാൻ വിനീതും ദിലീഷ് പോത്തനും സാഗർ സൂര്യയും; ആകാംക്ഷ നിറച്ച് 'ഭൗമ' ഫസ്റ്റ് ലുക്ക്