Toxic, Athulya Chandra വിഡിയോ ​സ്ക്രീൻഷോട്ട്, ഇൻസ്റ്റ​ഗ്രാം
Entertainment

'അവസരത്തിനൊത്ത് എടുത്തണിയാനുള്ളതല്ല പ്രത്യയശാസ്ത്രം'; 'ടോക്സിക്' വിവാദത്തിൽ നടി അതുല്യ ചന്ദ്ര

സെലക്ടീവായ ധൈര്യ പ്രകടനത്തിൽ റാഡിക്കലായി ഒന്നുമില്ല.

സമകാലിക മലയാളം ഡെസ്ക്

​ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന 'ടോക്സിക്: എ ഫെയറി ടെയ്ൽ ഫോർ ഗ്രോൺ അപ്‌സി'ന്റെ ടീസറിനെതിരെ വൻ വിമർശനമാണ് ഉയരുന്നത്. യഷ് നായകനായെത്തുന്ന ചിത്രത്തിൽ ഒന്നിലധികം നായികമാരും അണിനിരക്കുന്നുണ്ട്. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് നടി അതുല്യ ചന്ദ്ര.

പ്രണവ് മോഹൻലാൽ ചിത്രം 'ഡീയസ് ഈറേ'യിൽ അതുല്യ അവതരിപ്പിച്ച കഥാപാത്രവും ഇന്റിമസി രം​ഗങ്ങളുടെ പേരിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. അവസരത്തിനൊത്ത് അണിയാനുള്ളതല്ല പ്രത്യയശാസ്ത്രമെന്ന് അതുല്യ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

"താൻ പ്രസംഗിക്കുന്ന മൂല്യങ്ങൾക്ക് അനുസരിച്ച് ജീവിക്കുന്നതിനേക്കാൾ എളുപ്പമാണ് ഒരു സംഭവം പ്രത്യയശാസ്ത്രത്തിന്റെ ചട്ടക്കൂടിൽ അവതരിപ്പിച്ച് മറ്റൊരാളുടെ ജീവിതത്തിൽ കുഴപ്പങ്ങൾ സൃഷ്ടിക്കുന്നത്. സെലക്ടീവായ ധൈര്യ പ്രകടനത്തിൽ റാഡിക്കലായി ഒന്നുമില്ല.

പ്രത്യയശാസ്ത്രം അവസരത്തിനൊത്ത് എടുത്തണിയാനുള്ളതോ സ്വന്തം വൈരുദ്ധ്യങ്ങൾ മറച്ചുവെച്ച് മറ്റുള്ളവർക്കു നേരെ പിടിക്കാനുള്ള പരിചയോ അല്ല."- അതുല്യ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

'ടോക്‌സിക്' ടീസറിൽ സ്ത്രീകളെ പ്രദർശന വസ്തുവാക്കുന്നു, കച്ചവടച്ചരക്കാക്കുന്നു എന്ന വിമർശനങ്ങൾ ഉയർന്നിരുന്നു. അതേസമയം മോഡലിങ് രം​ഗത്തും പരസ്യ ചിത്ര രം​ഗത്തും വളരെ സജീവമാണ് അതുല്യ. മരുവ തരമ എന്ന ചിത്രമാണ് ഇതിന് മുൻപ് അതുല്യയുടേതായി പുറത്തുവന്ന ചിത്രം.

Cinema News: Actress Athulya Chandra Toxic movie controversies.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെഎം മാണിക്ക് തലസ്ഥാനത്ത് സ്മാരകം; കവടിയാറില്‍ 25 സെന്റ് ഭൂമി അനുവദിച്ച് സര്‍ക്കാര്‍

കലോത്സവം മതനിരപേക്ഷതയുടേയും വൈവിധ്യങ്ങളുടേയും മഹത്തായ ആ​ഘോഷം: ശിവൻകുട്ടി

പരസ്യമായി അപമാനിച്ചു; അതിജീവിതയുടെ അഭിഭാഷക ജഡ്ജിക്കെതിരെ ഹൈക്കോടതിയില്‍

പനീറോ ചീസോ, കൂടുതൽ ആരോ​ഗ്യകരം ഏത്?

വെള്ളം കുടിച്ചാൽ തടി കുറയും! യാഥാർഥ്യമെന്ത്

SCROLL FOR NEXT