B Unnikrishnan 
Entertainment

നടന്മാര്‍ അവരുടെ ജോലി ചെയ്താല്‍ മതി, സിനിമയുണ്ടാക്കുന്നത് സംവിധായകനും സാങ്കേതിക പ്രവര്‍ത്തകരും: ബി ഉണ്ണികൃഷ്ണന്‍

സമകാലിക മലയാളം ഡെസ്ക്

സുമതി വളവ് സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍. ചിത്രത്തിന്റെ ചെലവ് കണക്ക് ബോധിപ്പിച്ചിട്ടുണ്ടെന്നാണ് ബി ഉണ്ണികൃഷ്ണന്‍ പറയുന്നത്. നിര്‍മാതാവ് മുരളി കുന്നുംപുറത്തിന്റെ തുറന്ന് പറച്ചിലിന് പിന്നാലെയാണ് വിവാദം ഉടലെടുക്കുന്നത്.

അതേസമയം സിനിമ സംവിധാനം ചെയ്തത് ഒരു നടനാണെന്ന് പറയുന്നത് മോശം കാര്യമാണെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. നടന്മാരുടെ നിര്‍ദ്ദേശം അനുസരിച്ച് എഡിറ്റ് ചെയ്ത് ഒരു വഴിയാകുന്നുവെന്ന് എഡിറ്റര്‍മാര്‍ പറയുന്നതായും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

''പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി സംസാരിച്ചു. ഞങ്ങളുടെ അംഗങ്ങള്‍ അതിന്റെ ചെലവ് കണക്ക് ബോധിപ്പിച്ചിട്ടുണ്ട്. വൈകാരികമായിട്ടുള്ള അന്തരീക്ഷത്തില്‍ നമ്മളായിട്ട് അഭിപ്രായം പറയുന്നതില്‍ സാംഗത്യമില്ലാത്തതുകൊണ്ട് പ്രതികരിക്കുന്നില്ല' എന്നാണ് സുമതി വളവുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് ഉണ്ണികൃഷ്ണന്റെ പ്രതികരണം.

അതേസമയം നടന്‍ ഉണ്ണിമുകുന്ദനാണ് മാളികപ്പുറം സിനിമ സംവിധാനം ചെയ്തതെന്ന പ്രചരണങ്ങളെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. 'സിനിമ സംവിധാനം ചെയ്ത ഒരു നടനാണെന്നൊക്കെ പറയുന്നത് വളരെ മോശം കാര്യമാണ്. നടന്മാരുടെ നിര്‍ദ്ദേശം അനുസരിച്ച് എഡിറ്റ് ചെയ്ത് ഒരു വഴിയാകുന്നുവെന്ന് എഡിറ്റര്‍മാര്‍ പറയുന്നുണ്ട്. അത് പരാതിയായി ലഭിച്ചിട്ടുണ്ട്'' എന്നാണ് അദ്ദേഹം പറയുന്നത്.

''ആരോടും കലഹത്തിന് പോകാനൊന്നും താല്പര്യമില്ല. സിനിമ ഉണ്ടാക്കിയെടുക്കുന്നത് സംവിധായകനും സംവിധായകനോടൊപ്പമുള്ള സാങ്കേതിക പ്രവര്‍ത്തകരുമാണ്. നടന്മാര്‍ അവരുടെ ജോലി ചെയ്താല്‍ മതി. ഒരു നടനും മലയാളത്തില്‍ ഗോസ്റ്റ് ഡയറക്ട് ചെയ്യാനായിട്ട് ശ്രമിച്ചിട്ടുമില്ല, അങ്ങനെ ശ്രമിച്ചാല്‍ അത് നടക്കുന്ന കാര്യവുമല്ല' എന്നും അദ്ദേഹം വ്യക്തമാക്കി.

B Unnikrishnan on Sumathi Valavu issue. Also reacts to Malikapuram allegedly being directed by Unni Mukundan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുജ്തബയുടെ മുഖത്തും ചുണ്ടിലും പൊള്ളല്‍, കാലിന് ഗുരുതര പരിക്ക്; ആശയ വിനിമയം 'രഹസ്യ സ്വഭാവമുള്ള 'ഹ്യൂമന്‍ ചെയിന്‍' വഴി, അധികാരം സൈനിക ജനറല്‍മാര്‍ക്ക്

ജ്യൂസ് കുടിച്ചാൽ ഷുഗർ കൂടുമോ?

മദ്യം മാത്രമല്ല ഇവയും കരളിന്റെ വില്ലന്മാർ

ടീമിന്റെ പതനം കാണാന്‍ വയ്യ; കളി തീരും മുന്‍പ് സ്റ്റേഡിയം വിട്ട് മുംബൈ ഇന്ത്യന്‍സ് ഉടമ ആകാശ് അംബാനി (വിഡിയോ)

ഒരു കോടിയുടെ ഭാഗ്യശാലി ആര്?, സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK- 50 lottery result

SCROLL FOR NEXT