Prathichaya 
Entertainment

'പ്രതിഛായ' പ്രൊപ്പഗാണ്ടയല്ല, ഉമ്മന്‍ ചാണ്ടി മാത്രമല്ല, കരുണാകരന്റേയും ഷെയ്ഡുണ്ട്; വിമര്‍ശനങ്ങളോട് ബി ഉണ്ണികൃഷ്ണന്‍

എല്ലാ ജനകീയ നേതാക്കളുടെയും ഷെയ്ഡ് ഈ സിനിമയിലെ കഥാപാത്രത്തിനുണ്ട്

സമകാലിക മലയാളം ഡെസ്ക്

കഴിഞ്ഞ ദിവസമാണ് നിവിന്‍ പോളി നായകനായ പ്രതിഛായ തിയേറ്ററുകളിലെത്തിയത്. ബി ഉണ്ണികൃഷ്ണന്‍ ഒരുക്കിയ ചിത്രമൊരു പൊളിറ്റിക്കല്‍ ത്രില്ലറായിരുന്നു. ബാലചന്ദ്ര മേനോനും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തിയിരുന്നു. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.

അതേസമയം ചിത്രത്തിലെ ചില കഥാപാത്രങ്ങള്‍ക്ക് യഥാര്‍ത്ഥ രാഷ്ട്രീയ നേതാക്കളുമായി സാമ്യമുണ്ടെന്നും പ്രൊപ്പഗാണ്ട ചിത്രമാണെന്നുമുള്ള വിമര്‍ശനവും സജീവമായിരുന്നു. ആ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിക്കുകയായിരുന്നു ഉണ്ണികൃഷ്ണന്‍.

പ്രതിഛായ പ്രൊപ്പഗാണ്ട ചിത്രമല്ലെന്നാണ് ബി ഉണ്ണികൃഷ്ണന്‍ പറയുന്നത്. ഉമ്മന്‍ ചാണ്ടിയുടെ മാത്രമല്ല, കെ കരുണാകരന്റേയും ഷെയ്ഡുള്ളതാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമെന്നാണ് ബി ഉണ്ണികൃഷ്ണന്‍ പറയുന്നത്. ഇത്രയും പൈസ മുടക്കി പ്രൊപ്പഗാണ്ട നടത്താന്‍ തനിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും കമ്മിറ്റ്‌മെന്റില്ലെന്നും ഉണ്ണികൃഷ്ണന്‍ പറയുന്നു.

'പ്രതിച്ഛായ പ്രൊപ്പഗാണ്ട സിനിമയല്ല. ഇത് ഞാന്‍ 2019ല്‍ എഴുതി തുടങ്ങിയ സിനിമയാണ് അതായത് ആദ്യ പിണറായി സര്‍ക്കാരിന്റെ കാലത്ത്. പല വഴികളിലൂടെ പല നടന്മാരിലൂടെ സഞ്ചരിച്ച് അത് അവസാനം നിവിനിലേക്ക് എത്തിയതാണ്. ഞാന്‍ ആദ്യം നിവിനുമായി സംസാരിച്ചിരുന്നു എന്നാല്‍ അപ്പോള്‍ അയാള്‍ക്കും എനിക്കും മറ്റു തിരക്കുകള്‍ ഉണ്ടായിരുന്നു. വലിയ മുതല്‍മുടക്കുള്ള സിനിമയാണ് പ്രതിച്ഛായ. ഇത്രയും പൈസ മുടക്കി പ്രൊപ്പഗാണ്ട നടത്താനായി നമുക്ക് ഒരു രാഷ്ട്രീയ കക്ഷിയുമായി കമ്മിറ്റ്‌മെന്റുമില്ല'' ബി ഉണ്ണികൃഷ്ണന്‍ പറയുന്നു.

''ദാമോദരന്‍ മാഷും രഞ്ജി പണിക്കരും ശ്രീനിവാസനും അടക്കം സിനിമ ചെയ്യുമ്പോള്‍ നമുക്ക് പരിചിതമായ ചില പൊളിറ്റിക്കല്‍ ഫിഗേഴ്‌സിന്റെ ഷെയ്ഡ്‌സ് ഉണ്ടാകും എന്നാല്‍ മാത്രമേ പ്രേക്ഷകര്‍ക്ക് പെട്ടെന്ന് റിലേറ്റ് ചെയ്യാന്‍ കഴിയൂ. ഇതില്‍ ഉമ്മന്‍ചാണ്ടിയുടേത് മാത്രമല്ല കെ കരുണാകരന്റെ ഷെയ്ഡും ഉണ്ട്. എനിക്ക് പരിചിതമായിട്ടുള്ള എല്ലാ ജനകീയ നേതാക്കളുടെയും ഷെയ്ഡ് ഈ സിനിമയിലെ കഥാപാത്രത്തിനുണ്ട്'' എന്നും അദ്ദേഹം പറയുന്നു.

B Unnikrishnan says Prathichaya is not a propaganda.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്ഥലവും സമയവും തീരുമാനിച്ചോളൂ, പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് ഞാനെത്തും'; മുഖ്യമന്ത്രിയുടെ വെല്ലുവിളി ഏറ്റെടുത്ത് വിഡി സതീശൻ

ഏപ്രിലില്‍ 14 ദിവസം ബാങ്ക് അവധി; കേരളത്തില്‍ എത്ര?, പട്ടിക ഇങ്ങനെ

'ന്യൂനപക്ഷങ്ങള്‍ക്ക് ആശങ്ക, എഫ്‌സിആര്‍ഐ ഭേദഗതി ബില്ലില്‍ നിന്ന് പിന്തിരിയണം'; പ്രധാനമന്ത്രിക്ക് കത്തയച്ച് കേരളം

തണ്ണിമത്തനൊപ്പം ഒരു നുള്ള് ഉപ്പ്! മധുരം ഇരട്ടിയാകും ആരോഗ്യത്തിനും നല്ലത്

കാത്തിരുന്ന ആവേശപ്പോര്; സഞ്ജുവിന് ഇന്ന് നിർണായകം,വൈഭവിന്റെ വെടിക്കെട്ട് ഉണ്ടാകുമോ?

SCROLL FOR NEXT