നടന്‍ ബാബുരാജ് /ചിത്രം ഫെയ്‌സ്ബുക്ക്‌ 
Entertainment

'സുന്ദരിയായ കോളജ് ലക്ചററെ ചുംബിച്ചു'; ആ കഥയ്ക്ക് പിന്നില്‍; ബാബുരാജ് പറയുന്നു

രാഷ്ട്രീയമാനം ഉള്ളതിനാല്‍ എന്നെ അതില്‍ പെടുത്താന്‍ എളുപ്പമായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

85 ദിവസത്തെ ജയില്‍ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടന്‍ ബാബുരാജ്. ആ കേസില്‍ തന്നെ പെടുത്തിയതാണെന്നും ഏറെക്കാലത്തിന് ശേഷം തന്നെ ജയിലില്‍ അടച്ച ജഡ്ജിയെ കണ്ടിരുന്നുവെന്നും താരം പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നുപറച്ചില്‍

തനിക്കുവേണ്ടി ഒരിക്കലും ഒരു പ്രശ്‌നവും ഉണ്ടാക്കിയിട്ടില്ല. രാഷ്ട്രീയം ജീവിതത്തെ ഇത്ര ബാധിക്കും എന്നറിയാതെയാണ് കോളജ് കാലത്തു രാഷ്ട്രീയത്തില്‍ ഇറങ്ങിയത്. നിരവധി രാഷ്ട്രീയ കേസുകളില്‍ പെട്ടിരുന്നു. എന്നാല്‍ ജയിലില്‍ അടച്ച കേസില്‍ മരിച്ചയാളെ താന്‍ കണ്ടിട്ടുപോലുമില്ലായിരുന്നു. മരിച്ചായള്‍ ഒരു തിയറ്ററിലെ ജീവനക്കാരനായിരുന്നു. രാഷ്ട്രീയമാനം ഉള്ളതിനാല്‍ എന്നെ അതില്‍ പെടുത്താന്‍ എളുപ്പമായിരുന്നു. 85 ദിവസം ജയില്‍ ജീവിതം അനുഭവിച്ച ശേഷമാണ് കോടതി വെറുതേ വിട്ടത്. 

വര്‍ഷങ്ങള്‍ ശേഷം 'അമ്മ' സംഘടനയുടെ ആവശ്യത്തിനായി വനിതാ കമ്മിഷന്‍ ജഡ്ജിയെ കണ്ടു. എന്നെ ശിക്ഷിച്ച ജസ്റ്റിസ് ഹേമ ലെസ്‌ലി ആയിരുന്നു അത്. അന്നു താന്‍  ചോദിച്ചു 'എന്തിനാണ് മാഡം, അന്നെന്നെ ശിക്ഷിച്ചത്...?' 'സാഹചര്യം പ്രതികൂലം ആയിരുന്നു.' എന്നായിരുന്നു അവരുെട മറുപടി. 'പഠിക്കാന്‍ മിടുക്കന്‍ ആയിരുന്നല്ലോ, പ്രാക്റ്റീസ് വിട്ടത് എന്തിനാണ്' എന്നും ചോദിച്ചു. ഏഴു വര്‍ഷത്തോളം ഞാന്‍ ഹൈക്കോടതിയില്‍  ടിവി പ്രഭാകരന്‍ സാറിനൊപ്പം വക്കീല്‍ പ്രാക്റ്റീസ് ചെയ്തിരുന്നു. ബാബുരാജ് പറഞ്ഞു

കോളജ് കാലത്തു മാത്രം ആണ് കുരുത്തക്കേട് കാട്ടിയതെങ്കിലും ഇപ്പോഴും കഥകള്‍ക്ക് ഒരു കുറവും ഇല്ല. സുന്ദരിയായ ഒരു കോളജ് ലക്ചററെ താന്‍ ചുംബിച്ചതായി ഒരു കഥയുണ്ട് സത്യത്തിലിത് ഷാജി കൈലാസിന്റെ സിനിമയില്‍ താന്‍ അവതരിപ്പിച്ച ഒരു സീനാണെന്നും ബാബുരാജ് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം