Basil Joseph ഇന്‍സ്റ്റഗ്രാം
Entertainment

'ഞങ്ങളെ ഒതുക്കാനുള്ള പരിപാടി ആണല്ലേ'; ബേസിലിനോട് നസ്ലെന്‍; ചിരിപടര്‍ത്തി 'അതിരടി' മറുപടി; ഒപ്പം ചേര്‍ന്ന് ടൊവിനോയും!

'മൊട്ട വെക്കേണ്ട ആളുകളുടെ എണ്ണം രണ്ടായി' എന്ന് നെസ്ലെന്‍'

സമകാലിക മലയാളം ഡെസ്ക്

ബേസില്‍ ജോസഫിനെ ഇതുവരെ കാണാത്ത ലുക്കില്‍ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് അതിരടി. ബേസിലും അനന്തു എസും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. അരുണ്‍ അനിരുദ്ധ് ആണ് സിനിമയുടെ സംവിധാനം. ചിത്രത്തില്‍ സാം കുട്ടി എന്ന കഥാപാത്രത്തെയാണ് ബേസില്‍ അവതരിപ്പിക്കുന്നത്.

ഇതിനിടെ ബേസില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രം വൈറലായി മാറിയിരിക്കുകയാണ്. അതിരടിയിലെ തന്റെ കഥാപാത്രത്തിന്റെ ലുക്കിലുള്ള ചിത്രമാണ് ബേസില്‍ പങ്കുവച്ചിരിക്കുന്നത്. 'മീറ്റ് സാം ബോയ്, റോള്‍ നമ്പര്‍ 31, ബിടെക് ഫസ്റ്റ് ഇയര്‍' എന്ന അടിക്കുറിപ്പോടെയാണ് ബേസില്‍ ചിത്രം പങ്കുവച്ചിരിക്കുന്നത്. മുടി നീട്ടി വളര്‍ത്തി കിടിലന്‍ ലുക്കിലാണ് ചിത്രത്തില്‍ ബേസിലെത്തുന്നത്.

പിന്നാലെ കമന്റുമായി മലയാള സിനിമയിലെ മുന്‍നിര താരങ്ങളെല്ലാം എത്തിയിരുന്നു. എയ്ജ് ഇന്‍ റിവേഴ്‌സ് ഗിയര്‍ എന്നായിരുന്നു ടൊവിനോ തോമസിന്റെ കമന്റ്. അതിരടിയില്‍ ടൊവിനോയും അഭിനയിക്കുന്നുണ്ട്. ചെറുപ്പക്കാരന്‍ തന്നെ എന്നായിരുന്നു നിഖില വിമലിന്റെ കമന്റ്. കല്യാണി പ്രിയദര്‍ശന്‍, ആന്റണി വര്‍ഗീസ് പെപ്പെ, നൈല ഉഷ തുടങ്ങിയവരെല്ലാം കമന്റ് ചെയ്തിട്ടുണ്ട്.

എന്നാല്‍ സോഷ്യല്‍ മീഡിയയുടെ കയ്യടി ലഭിക്കുന്നത് യുവനടന്‍ നസ്ലന്റെ കമന്റിനാണ്. 'ഞങ്ങളെ ഒതുക്കാനുള്ള പരിപാടി ആണല്ലേ. ചതി ആയിപ്പോയി' എന്നായിരുന്നു നസ്ലന്റെ കമന്റ്. പിന്നാലെ മറുപടിയുമായി ടൊവിനോയെത്തി. നീയാണ് അവന്റെ പ്രധാന ലക്ഷ്യം. ഇവനെ ഇനിയും വളരാന്‍ അനുവദിച്ചുകൂട എന്നായിരുന്നു ടൊവിനോയുടെ പ്രതികരണം.

നസ്ലെന്റെ കമന്റിന് ബേസില്‍ തന്നെ മറുപടിയും നല്‍കുന്നുണ്ട്. നിന്റേയും ആ സന്ദീപിന്റേയും അഹങ്കാരം കുറച്ച് കൂടുന്നുണ്ട്. ശരിയാക്കിത്തരാം എന്നായിരുന്നു ബേസിലിന്റെ മറുപടി. അതേസമയം ടൊവിനോയോട് നമ്മള്‍ ഒരു ടീമല്ലേ. ലാസ്റ്റ് ഞാന്‍ മാേ്രത കാണൂ. ഓര്‍ത്തോ എന്നും ബേസില്‍ പറയുന്നുണ്ട്. ഇതിനിടെ വന്ന സന്ദീപ് പ്രദീപ് ബേസിലിനോട് സിനിമ സംവിധാനം ചെയ്യാന്‍ പൊയ്ക്കൂടെ എന്നും പറയുന്നുണ്ട്.

പിന്നാലെ 'മൊട്ട വെക്കേണ്ട ആളുകളുടെ എണ്ണം രണ്ടായി. ബേസില്‍, സന്ദീപ്' എന്ന് നെസ്ലെനും കമന്റ് ചെയ്യുന്നുണ്ട്. താരങ്ങള്‍ക്കിടയിലെ ഈ കൊടുക്കല്‍ വാങ്ങലുകള്‍ സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുകയാണ്. രസകരമായ കമന്റുകളുമായി ആരാധകരുമെത്തുന്നുണ്ട്.

Basil Joseph's new look for Athiradi gets comments from Naslen. Tovino Thomas also joins as the comments gets funnier.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അമിത ആത്മവിശ്വാസം വിനയായി', തെരഞ്ഞെടുപ്പില്‍ ശബരിമല തിരിച്ചടിയായെന്ന് എം വി ഗോവിന്ദന്‍

അമിതവേഗതയില്‍ ട്രാക്ക് മാറി കയറി കെഎസ്ആര്‍ടിസി, ലോറി മീഡിയനില്‍ ഇടിച്ചുകയറി; ദേശീയപാതയില്‍ ഒന്നിന് പിറകേ ഒന്നായി കൂട്ടിയിടി- വിഡിയോ

വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് ദയനീയ തോല്‍വി; മധ്യപ്രദേശിന്റെ വിജയം 47 റണ്‍സിന്

രണ്ട് സെക്കന്‍ഡുകൊണ്ട് 700 കിലോമീറ്റര്‍ വേഗത; ട്രാക്കില്‍ മിന്നലാകാന്‍ ചൈന, റെക്കോർഡ്, വിഡിയോ

കഴുത്തിന് പരിക്ക്; നാലുവയസുകാരന്റെ മരണം കൊലപാതകം; അമ്മയും സുഹൃത്തും പിടിയില്‍

SCROLL FOR NEXT