ബേസിലിനെ പൊക്കിയെടുത്ത് ടൊവിനോ, വാമിഖ ​ഗബ്ബി/ ഇൻസ്റ്റ​ഗ്രാം 
Entertainment

ആളൊരു കില്ലാഡി തന്നെ, സംവിധായകനെ പൊക്കിയെടുക്കുന്ന ടൊവിനോയുടെ വിഡിയോ;  പരാതിയുമായി നായിക

ഗുസ്തിയെക്കുറിച്ച് പറഞ്ഞ ചിത്രം നാലു വർഷം പൂർത്തിയാക്കുകയാണ്

സമകാലിക മലയാളം ഡെസ്ക്

ടൊവിനോ തോമസും ബേസിൽ ജോസഫും ഒന്നിച്ച ​ഗോഥ മികച്ച വിജയമാണ് നേടിയത്. ​ഗുസ്തിയെക്കുറിച്ച് പറഞ്ഞ ചിത്രം നാലു വർഷം പൂർത്തിയാക്കുകയാണ്. ഇപ്പോൾ സ്പെഷ്യൽ ഡേയിൽ ബേസിൽ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച വിഡിയോയാണ് ഹിറ്റാകുന്നത്. ​ഗോഥ ഷൂട്ടിങ്ങിന് ഇടയിലെ രസകരമായ ലൊക്കേഷൻ വിഡിയോ ആണ് ബേസിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

ബേസിലിനെ പൊക്കിയെടുക്കുന്ന ടൊവിനോയാണ് വിഡിയോയിൽ. ടൊവിനോ തോമസ് ഒരു കില്ലാഡി തന്നെ, ​ഗോഥയ്ക്ക് നാലു വർഷം എന്ന കാപ്ഷനിലൂടെയാണ് പോസ്റ്റ്. ചിരിക്കുന്ന ഇമോജിയാണ് വിഡിയോയ്ക്ക് താഴെ ടൊവിനോ കമന്റ് ചെയ്തത്. രസകരമായ വിഡിയോ ആരാധകർ ഏറ്റെടുത്തതോടെ സോഷ്യൽ മീഡിയയിൽ വൈറലായി. 

അതിനിടെ പോസ്റ്റിന് താഴെ പരാതിയുമായി ചിത്രത്തിന്റെ നായിക വാമിഖ ​ഗബ്ബിയും എത്തി. ആനിവേഴ്സറി പോസ്റ്റിൽ തന്നെ ടാ​ഗ് ചെയ്യാതിരുന്നതാണ് വാമിഖയെ ചൊടിപ്പിച്ചത്. ഹായ്, എന്നെ ടാ​ഗ് ചെയ്യാത്തതിന് നന്ദി, വളരെ നല്ല കാര്യം എന്നായിരുന്നു കമന്റ്. അതോടെ വാമിഖയ്ക്ക് പിന്തുണയുമായി നിരവധി ആരാധകരും എത്തി. നടിയെ ഒഴിവാക്കിയത് ശരിയായില്ലെന്ന് ഇങ്ങനെ ഒരാളെ വേദനിപ്പിക്കരുതായിരുന്നു എന്നുമാണ് ആരാധകരുടെ കമന്റ്. 

ടൊവിനോയും ബേസിലും ഒന്നിക്കുന്ന മിന്നൽ മുരളിക്ക് ആശംസകളുമായി നിരവധി പേർ എത്തുന്നുണ്ട്. സൂപ്പർഹീറോയുടെ കഥ പറയുന്ന ചിത്രം വിവിധ ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന്‍ കടുത്ത അതൃപ്തിയില്‍, സ്വതന്ത്രനായി മത്സരിക്കും?, ഉച്ചയ്ക്ക് 12 ന് വാര്‍ത്താസമ്മേളനം

'പിണറായി വിജയന്റെ ആ ഒരു വാക്ക് ഗതി തന്നെ മാറ്റി, അനുകമ്പയുള്ള മനുഷ്യന്‍'; മുഖ്യമന്ത്രിക്ക് കെട്ടിവെക്കാനുള്ള തുക കൈമാറി പത്തനാപുരം ഗാന്ധിഭവന്‍- വിഡിയോ

'ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനേ! മമ്മൂട്ടിയും മോഹൻലാലും ഇനി ആർക്ക് വേണ്ടി വോട്ട് പിടിക്കും'; ലക്ഷ്മിപ്രിയയെ ട്രോളി സോഷ്യൽ മീഡിയ

വിസ്മയം കോണ്‍ഗ്രസില്‍ മാത്രമല്ല!; സണ്ണി ജോസഫിന്റെ സഹോദരന്‍ ഇന്ന് ബിജെപിയില്‍ ചേരും

'ഇയാള്‍ക്ക് ഉളുപ്പുണ്ടോ? തോല്‍ക്കുന്ന സീറ്റില്‍ മത്സരിക്കുന്നത് പണം അടിച്ചു മാറ്റാനോ? ക്രിസ്ത്യാനിയായ സണ്ണി എങ്ങനെ സംവരണ സീറ്റില്‍ മത്സരിക്കും?'

SCROLL FOR NEXT