വീഡിയോ സ്ക്രീൻഷോട്ട് 
Entertainment

മൈക്കിളും പിള്ളേരും ഇനി ഒടിടിയിലേക്ക്; ഭീഷ്മ പർവ്വം ഹോട്ട്സ്റ്റാറിൽ, പുതിയ ട്രെയിലർ എത്തി 

ഏപ്രിൽ ഒന്നിന്ചിത്രം ഒടിടി പ്രേക്ഷകർക്കു മുന്നിലെത്തും

Author : സമകാലിക മലയാളം ഡെസ്ക്

തിയറ്ററുകളിൽ ആവേശം നിറച്ച മമ്മൂട്ടി ചിത്രം ഭീഷ്മ പർവ്വം ഒടിടി റിലീസിനൊരുങ്ങുന്നു. ഏപ്രിൽ ഒന്നിന് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം ഒടിടി പ്രേക്ഷകർക്കു മുന്നിലെത്തുന്നത്. ചിത്രത്തിന്റെ പുതിയ ട്രെയിലറും ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്തിട്ടുണ്ട്.

ബിഗ് ബി പുറത്തിറങ്ങി 15 വർഷങ്ങൾക്കു ശേഷം മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് ഭീഷ്മ പർവ്വം. മാർച്ച് 3നാണ് ചിത്രം തിയറ്ററിൽ റിലീസ് ചെയ്തത്. 

അമൽ നീരദും ദേവദത്ത് ഷാജിയും ചേർന്നാണു ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. നാദിയ മൊയ്തു, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, ലെന, ശ്രിന്ദ, ഫർഹാൻ ഫാസിൽ, അബു സലിം, വീണ നന്ദകുമാർ, പദ്‍മരാജ് രതീഷ്, ഷെബിൻ ബെൻസൺ, ജിനു ജോസഫ്, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, മാല പാർവ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിൽ അഭിനയിച്ചിട്ടുള്ളത്. ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രഹണം. സംഗീതം: സുഷിൻ ശ്യാം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT