വീണാ നായർ/ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

'തനിച്ചാക്കി പോയതിലല്ല, മനസ്സിലാക്കാതെ പോയതിലാണ് സങ്കടം': വിഡിയോയുമായി വീണാ നായർ, കരയിച്ചു കളഞ്ഞെന്ന് ആരാധകർ

കടൽക്കരയിലൂടെ ഒറ്റയ്ക്ക് നടക്കുന്ന വിഡിയോ ആണ് വീണ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്

സമകാലിക മലയാളം ഡെസ്ക്

സിനിമ- ടെലിവിഷൻ രം​ഗത്ത് ഒരുപോലെ ശ്രദ്ധേയയാണ് വീണാ നായർ. ബി​ഗ് ബോസിൽ എത്തിയതോടെ താരം കൂടുതൽ ശ്രദ്ധേയയായി. എന്നാൽ അടുത്തിടെ താരം വാർത്തകളിൽ നിറഞ്ഞത് ഭർത്താവുമായുള്ള വേർപിരിയലിന്റെ പേരിലാണ്. തങ്ങൾ പിരിഞ്ഞാണ് കഴിയുന്നതെന്നും നിയമപരമായി വേർപിരിഞ്ഞിട്ടില്ല എന്നുമാണ് വീണ നായർ വ്യക്തമാക്കിയിരുന്നു. ആർജെ അമൻ ആണ് വീണയുടെ ഭർത്താവ്. ദമ്പതികൾക്ക് ഒരു മകനുമുണ്ട്. ഇപ്പോൾ ശ്രദ്ധനേടുന്നത് വീണ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോ ആണ്. 

കടൽക്കരയിലൂടെ ഒറ്റയ്ക്ക് നടക്കുന്ന വിഡിയോ ആണ് വീണ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. വേർപാടിന്റെ വേദന വിവരിക്കുന്ന വാക്കുകൾക്കൊപ്പമായിരുന്നു വിഡിയോ. "നീ പറഞ്ഞ കള്ളങ്ങളില്‍ എനിക്കേറ്റവും പ്രിയപ്പെട്ടത് കൂടെയുണ്ടാവും എന്നതായിരുന്നു. തനിച്ചാക്കി പോയതിലല്ല, മനസ്സിലാക്കാതെ പോയതിലാണ് സങ്കടം. വസന്തം ഇനിയും വരും, ഇനിയും പൂവുകള്‍ പുഞ്ചിരിക്കും, നിന്റെ ഹൃദയ താളം കേള്‍ക്കാന്‍ കാതോര്‍ത്ത് ഞാനിവിടെ കാത്തിരിക്കും. തേനു തീര്‍ന്ന പാതുകങ്ങളും വെന്തുവെണ്ണീറായ ഓര്‍മകളും ബാക്കിയായി തനിയേ. മറക്കണം എന്ന് പറയാന്‍ എളുപ്പമാണ്, മറന്നു എന്ന് നടിക്കാനും. ഉള്ളിന്റെയുള്ളില്‍ അതൊരു തേങ്ങലായി വിങ്ങലായി എന്നും കാണും. കാരണം പ്രണയമല്ലായിരുന്നു, പ്രാണനായിരുന്നു. പക്ഷേ അത് നീ അറിഞ്ഞില്ല എന്നുമാത്രം”- എന്നാണ് വിഡിയോയിൽ പറയുന്നത്. 

നിരവധി പേരാണ് പോസ്റ്റിനു താഴെ കമന്റുമായി എത്തുന്നത്. സ്വയം സ്നേഹിക്കാൻ പഠിക്കൂ എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്. അവഗണിക്കുന്നവനെ തീർത്തും അവഗണിക്കുക.... മനസ്സമാധാനം കിട്ടാൻ അതാണ് നല്ലത് കുട്ടി- എന്നായിരുന്നു ഒരാളുടെ കമന്റ്.  വെറും ഒരു നുണ മാത്രം ആണ് കൂടെ ഉണ്ടാവും എന്ന വാക്ക് പണ്ടൊക്കെ ആയിരുന്നു എങ്കിൽ വിശ്വസിക്കാമായിരുന്നു സ്വന്തം കൂടപ്പിറപ്പുകൾക്ക് ഇല്ല നമ്മളൊന്നും പുറമേ കാണുന്ന ആളുകൾ ആയിരിക്കില്ല എല്ലാം ശരിയാകും എന്ന ഒരു വിശ്വാസത്തിൽ മുന്നോട്ട് പോകാം- എന്നായിരുന്നു മറ്റൊരാൾ കുറിച്ചത്. ‍കരയിച്ചു കളഞ്ഞല്ലോ വീണാ എന്നായിരുന്നു മറ്റൊരു കമന്റ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ള ഇഡി അന്വേഷിക്കും, രേഖകള്‍ കൈമാറാന്‍ വിജിലന്‍സ് കോടതി ഉത്തരവ്

പാൽ പാക്കറ്റ് അതേപടി ഫ്രിഡ്ജിൽ വയ്ക്കരുത്, മീനും മാംസവും സൂക്ഷിക്കേണ്ടത് ഇങ്ങനെ

ഹിന്ദിയിൽ ബിരുദമുണ്ടോ?, ഫാക്ടിൽ ക്ലാർക്ക് തസ്തികയിൽ ജോലി നേടാം

രാജ്യത്തിന് മുഴുവന്‍ സമയ പ്രതിപക്ഷ നേതാവ് വേണം; ജനവിരുദ്ധ ബില്‍ പാര്‍ലമെന്‍റില്‍ വരുമ്പോള്‍ രാഹുല്‍ ബിഎംഡബ്ല്യു ഓടിക്കുകയായിരുന്നു: ജോണ്‍ ബ്രിട്ടാസ്

സഞ്ജു ഇടം നേടുമോ? ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നാളെ പ്രഖ്യാപിക്കും

SCROLL FOR NEXT