ഡിംപൽ ബാൽ അച്ഛനൊപ്പം/ ഫേയ്സ്ബുക്ക് 
Entertainment

ബി​ഗ് ബോസ് മത്സരാർത്ഥി ഡിംപൽ ഭാലിന്റെ അച്ഛൻ അന്തരിച്ചു

കഴിഞ്ഞ കുറച്ചു ദിവസമായി പനി ബാധിതനായിരുന്നു. കോവിഡ് ആണോയെന്ന് സംശയിക്കുന്നുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ബിഗ് ബോസ് മലയാളം സീസണ്‍ 3ലെ മത്സരാര്‍ഥി ഡിംപല്‍ ഭാലിന്‍റെ പിതാവ് അന്തരിച്ചു. ഇന്നലെ രാത്രി ഡല്‍ഹിയില്‍ വച്ചായിരുന്നു അന്ത്യം. ബിഗ് ബോസിലെ മത്സരാര്‍ഥി ആയിരുന്ന ലക്ഷ്‍മി ജയനാണ് മരണവിവരം സ്ഥിരീകരിച്ചത്.

കഴിഞ്ഞ കുറച്ചു ദിവസമായി പനി ബാധിതനായിരുന്നു. കോവിഡ് ആണോയെന്ന് സംശയിക്കുന്നുണ്ട്. പരിശോധനഫലത്തിനായി കാത്തിരിക്കുകയാണ് കുടുംബാംഗങ്ങളെന്നും അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. അച്ഛന്റെ മരണ വിവരം ഡിംബലിനെ അറിയിക്കാൻ സുഹൃത്തുക്കൾ ബി​ഗ് ബോസ് ഷൂട്ടിങ് നടക്കുന്ന ചെന്നൈയിലെത്തിയിട്ടുണ്ട്. ഡിം​ബൽ ബി​ഗ് ബോസിൽ നിന്നു പുറത്തു പോയേക്കുമെന്നാണ് സൂചനകൾ.  

ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശിയാണ് ഡിംപലിന്‍റെ അച്ഛന്‍. അമ്മ കട്ടപ്പന ഇരട്ടയാര്‍ സ്വദേശിനിയും. മലയാളി ഹൗസ് എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ തിങ്കൾ ഭാൽ സഹോദരിയാണ്. സണ്ണി വെയ്ൻ നായകനായി അഭിനയിച്ച ‘ച്യൂയിങ്ങ് ഗം’ എന്ന ചിത്രത്തിലൂടെ നായികയായി വെള്ളിത്തിരയിലും തിങ്കൾ അരങ്ങേറ്റം കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

3 പേര്‍ സ്‌കൂട്ടറില്‍ പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ

ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില്‍ മാത്രം! ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്‍സിനിടെ വീണത് 4 വിക്കറ്റുകള്‍, വിറച്ച് ജയിച്ച് ഇന്ത്യ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

ശുഭ്മാന്‍ ഗില്‍ രഞ്ജി കളിക്കും!