Firoz Khan about Kerala State Film Awards ഫെയ്സ്ബുക്ക്
Entertainment

'മമ്മൂട്ടിയല്ല, ആടുജീവിതത്തിലെ പൃഥ്വിരാജാണ് 'ഇക്കൊല്ലത്തെ' മികച്ച നടന്‍; ചതിച്ചത് ഹൈറാര്‍ക്കിയും മൊണാര്‍ക്കിയും'; ട്രോള്‍ മഴയില്‍ ഫിറോസ് ഖാന്‍

ഇത്രയും നാള്‍ കോമയിലായിരുന്നുവോ എന്ന് സോഷ്യല്‍ മീഡിയ

സമകാലിക മലയാളം ഡെസ്ക്

കഴിഞ്ഞ ദിവസമാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. അവാര്‍ഡ് നിര്‍ണയത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങളും സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുണ്ട്. ചില താരങ്ങളെ തഴഞ്ഞതും ചിലര്‍ക്ക് അവാര്‍ഡ് കൊടുത്തതുമെല്ലാം വിവാദമായി മാറിയിട്ടുണ്ട്. എന്നാല്‍ ഇതിനിടെ നടനും ബിഗ് ബോസ് താരവുമായ ഫിറോസ് ഖാന്‍ മുന്നോട്ട് വച്ച വിചിത്ര വാദം കേട്ടവരെല്ലാം പൊട്ടിച്ചിരിക്കുകയാണ്.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടനുള്ള പുരസ്‌കാരം മമ്മൂട്ടിയല്ലായിരുന്നു അര്‍ഹിച്ചിരുന്നത് എന്നാണ് ഫിറോസ് ഖാന്‍ പറഞ്ഞത്. ഭ്രമയുഗത്തിലെ മമ്മൂട്ടിയേക്കാള്‍ മികച്ച നടനാകാന്‍ അര്‍ഹന്‍ ആടുജീവിതത്തിലെ പൃഥ്വിരാജ് ആയിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. തന്റെ രാഷ്ട്രീയം പറഞ്ഞിന്റെ പേരിലാണ് പൃഥ്വിരാജിന് അവാര്‍ഡ് കിട്ടാതെ പോയതെന്നും ഫിറോസ് പറയുന്നുണ്ട്.

''മുരളി, നെടുമുടി വേണു, ജഗതി ശ്രീകുമാര്‍, തിലകന്‍ ഇവരെയൊക്കെ പോലെ തന്നെ നല്ലൊരു നടനാണ് മമ്മൂക്ക. ഭ്രമയുഗം എന്ന സിനിമയിലെ അഭിനയത്തിനാണ് ഇപ്പോള്‍ അവാര്‍ഡ് കൊടുത്തിരിക്കുന്നത്. പക്ഷെ ഇതിലും ഗംഭീരമായി ഒരു സിനിമയില്‍ അഭിനയിച്ച ആളുണ്ട്. അദ്ദേഹം ഒരു രാഷ്ട്രീയം ചങ്കൂറ്റത്തോടെ പറഞ്ഞുവെന്നതിന്റെ പേരില്‍ ദേശീയ പുരസ്‌കാരം പോയി, ഇപ്പോള്‍ സ്‌റ്റേറ്റ് അവാര്‍ഡും പോയി. മറ്റാരുമല്ല നമ്മുടെ സ്വന്തം പൃഥ്വിരാജ്. ആടുജീവിതത്തിലെ പൃഥ്വിരാജിന്റെ അഭിനയം അവാര്‍ഡ് അര്‍ഹിച്ചിരുന്നു. അതിലും വലിയൊരു പ്രകടനം കഴിഞ്ഞ വര്‍ഷം വേറെ ഉണ്ടായിട്ടില്ല. നിലപാട് പറഞ്ഞതിന്റെ പേരില്‍ ഹൈറാര്‍ക്കിയും മൊണാര്‍ക്കിയും വിധി പറയുന്ന സമൂഹത്തില്‍ ഒരിക്കലും അദ്ദേഹത്തിന് അവാര്‍ഡ് ലഭിക്കില്ലെന്ന് ഉറപ്പാണ്.'' എന്നാണ് ഫിറോസ് പറയുന്നത്.

എന്നാല്‍ രസകരമായ വസ്തുത എന്തെന്നാല്‍ ആടുജീവിതത്തിലെ അഭിനയത്തിന് 2023 ലെ മികച്ച നടനുള്ള പുരസ്‌കാരം നേരത്തെ തന്നെ പൃഥ്വിരാജിന് നല്‍കിയിരുന്നുവെന്നതാണ്. കമന്റ് ബോക്‌സില്‍ പലരും ഇക്കാര്യം ചൂണ്ടിക്കാണിച്ചതോടെ ഫിറോസ് വിഡിയോ പിന്‍വലിച്ചു. എങ്കിലും സോഷ്യല്‍ മീഡിയയില്‍ വീഡിയോ നിമിഷങ്ങള്‍ക്കകം വൈറലായി. അതോടെ ട്രോളുകള്‍ ഏറ്റുവാങ്ങുകയാണ് ഫിറോസ്.

'2024ല്‍ ഉറങ്ങിയിട്ട് ഇപ്പോഴാണോ എഴുന്നേല്‍ക്കുന്നത്?' എന്നാണ് ഫിറോസിനോട് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. കഴിഞ്ഞ വര്‍ഷം അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ എവിടെയായിരുന്നു? ഇത്രയും നാള്‍ കോമയിലായിരുന്നുവോ എന്നെല്ലാം സോഷ്യല്‍ മീഡിയ ഫിറോസിനെ ട്രോളുന്നുണ്ട്. പത്രം വായിച്ചില്ലെങ്കിലും ഗൂഗിളിലെങ്കിലും സെര്‍ച്ച് ചെയ്ത് നോക്കാമായിരുന്നുവെന്നും സോഷ്യല്‍ മീഡിയ പരിഹസിക്കുന്നുണ്ട്.

Bigg Boss fame Firoz Khan gets trolled for saying Prithviraj deserved Best Actor award instead of Mammootty. Later deletes the video.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബ്രസീലിയന്‍ മോഡല്‍ 22 തവണ വോട്ട് ചെയ്തു; ഹരിയാനയില്‍ നടന്നത് 25 ലക്ഷത്തിന്റെ വോട്ടുകൊള്ള; എച്ച് ബോംബുമായി രാഹുല്‍ ഗാന്ധി

സുഖിപ്പിച്ചുനേടാന്‍ നോക്കുന്നത് ചതി, 'അതിദാരിദ്ര്യമുക്ത കേരളം' പെരുപ്പിച്ചുകാട്ടി അഞ്ചുവര്‍ഷം കൂടി ഭരണം തട്ടാനുള്ള ശ്രമം: സുരേഷ് ഗോപി- വിഡിയോ

ഒ​രു വ​ർ​ഷം പ​ഴ​ക്ക​മു​ള്ള അസ്ഥികൂടം കണ്ടെത്തി; പ്രവാസിയുടേതെന്ന് സ്ഥിരീകരിച്ച് സൗദി പൊലീസ്

'അത് അപമാനിക്കല്‍ തന്നെ'; മന്ത്രി സജി ചെറിയാനെതിരെ വേടന്‍

അങ്കമാലിയില്‍ കഴുത്തിന് മുറിവേറ്റ കുഞ്ഞ് മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം; അന്വേഷണം

SCROLL FOR NEXT