വാഴ 2 കണ്ടവരുടെയെല്ലാം കണ്ണ് നനയിച്ച പ്രകടനമായിരുന്നു ബിജുക്കുട്ടേന്റത്. നാളിതുവരെ എല്ലാ വിഷുക്കാലത്തും മലയാളി ചിരിച്ചു കൊണ്ട് കണ്ടിരുന്നൊരു വിഡിയോയ്ക്ക് പിന്നിലെ വൈകാരിക നിമിഷങ്ങള്‍ കാണിച്ചു തരാന്‍ വാഴ 2വിലെ ബിജുക്കുട്ടന്റെ പ്രകടനത്തിന് സാധിച്ചിരുന്നു.
ചിത്രം തിയേറ്ററില്‍ വിജയമായതോടെ വൈറല്‍ വിഡിയോയില്‍ പടക്കം പൊട്ടുമ്പോള്‍ വീഴുന്ന ചേട്ടനെ തേടി മലയാളി ഇറങ്ങുകയും ചെയ്തു. അങ്ങനെയിരിക്കെ വിഷുവിന്റെ അന്ന് ബിജുക്കുട്ടനെ തേടി അദ്ദേഹമെത്തുകയായിരുന്നു. ഷിബന്‍ എന്നാണ് വെെറല്‍ വിഡിയോയിലെ താരത്തിന്റെ പേര്. ഈ കൂടിക്കാഴ്ചയെക്കുറിച്ച് ചിയേഴ്‌സ് ഫിറ്റിന് നല്‍കിയ അഭിമുഖത്തില്‍ ബിജുക്കുട്ടന്‍ പറഞ്ഞത് ശ്രദ്ധ നേടുകയാണ്.
''അദ്ദേഹത്തെ അന്വേഷിച്ച് നടക്കേണ്ടി വന്നില്ല. എന്റെ വീട്ടിലേക്ക് വന്നിരുന്നു. അതാണ് ഏറ്റവും വലിയ സന്തോഷമായത്. ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അപ്രതീക്ഷിതമായാണ് വിഷു ദിനത്തില്‍ അദ്ദേഹം വന്നത്. വീട് റോഡ് സൈഡിലാണ്. അതിനാല്‍ സാധാരണയായി ആളുകള്‍ വരാറുണ്ട്. ഈ സിനിമ ഇറങ്ങിയതോടെ പ്രത്യേകിച്ചും ആളുകള്‍ വരികയും സംസാരിക്കുകയും ഫോട്ടോയെടുക്കുകയും ചെയ്യാറുണ്ട്. അങ്ങനെ വന്നതാകുമെന്നാണ് ഞാന്‍ കരുതിയത്.'' ബിജുക്കുട്ടന്‍ പറയുന്നു.
''പക്ഷെ ഭയങ്കര സന്തോഷമായി. ഒപ്പം ചെറിയൊരു പേടിയുമുണ്ടായിരുന്നു. കണ്ടാല്‍ കീരിക്കാടന്‍ ജോസിന്റെ പൊക്കവും വണ്ണവുമൊക്കെയുള്ള ആളാണ്. ഞാനാണ് അത് എന്ന് പറഞ്ഞപ്പോള്‍ എന്തിനാണ് വന്നതെന്ന് അറിയില്ല. കെട്ടിപ്പിടിക്കാനാണോ ഇടിക്കാനാണോ എന്ന് അറിയില്ലല്ലോ. പക്ഷെ പച്ചയായൊരു മനുഷ്യനാണ്. സിനിമ കണ്ട് ഇഷ്ടപ്പെട്ടാണ് വന്നതെന്ന് പറഞ്ഞു. ഇതെങ്ങനെ എഴുതിയെന്ന് ചോദിച്ചു''.
''അതെല്ലാം അവിടെ സംഭവിച്ച കാര്യങ്ങളാണെന്നാണ് അദ്ദേഹം പറയുന്നത്. മകന്‍ ഓടി വന്ന് കെട്ടിപ്പിടിക്കുകയായിരുന്നില്ല, ഉയര്‍ത്തുകയാണ് ചെയ്തത്. സിനിമ പോലൊക്കെ തന്നെയായിരുന്നു സംഭവിച്ചത്. ആദ്യം ചോദിച്ചത് സവിനേയും വിപിന്‍ ദാസിനേയും കുറിച്ചാണ്. എങ്ങനെ എഴുതിയെന്നായിരുന്നു അറിയേണ്ടത്. എനിക്കറിയില്ലെന്നും സവിന്റേയും വിപിന്റേയും മാജിക് ആണെന്നും ഞാന്‍ പറഞ്ഞു'' താരം പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates