ബാബുരാജ് പോസ്റ്റ് ചെയ്ത ചിത്രം/ഫെയ്‌സ്ബുക്ക്‌ 
Entertainment

'എല്ലാത്തിനും കാരണം ബിന്‍സി; തറവാടിന്റെ തകര്‍ച്ചയ്ക്കു കാരണം ജയ്‌സണ്‍ അവരെ കെട്ടിയത്'

'എല്ലാത്തിനും കാരണം ബിന്‍സി; തറവാടിന്റെ തകര്‍ച്ചയ്ക്കു കാരണം ജയ്‌സണ്‍ അവരെ കെട്ടിയത്'

സമകാലിക മലയാളം ഡെസ്ക്

ദിലീഷ് പോത്തന്റെ പുതിയ ഫഹദ് ഫാസില്‍ ചിത്രം ജോജി ഉയര്‍ത്തിവിട്ട ചര്‍ച്ചകള്‍ അവസാനിക്കുന്നേയില്ല. സാമൂഹ്യ മാധ്യമങ്ങളിലും പുറത്തും രണ്ടാഴ്ചയായി ജോജി തന്നെയാണ് താരം. ജോജിയുടെ മികവും പോരായ്മയും ഇഴ കീറി പരിശോധിക്കുന്നവര്‍ക്കു മുന്നിലേക്ക് പുതിയൊരു സാധ്യത തുറന്നുകൊടുക്കുകയാണ്, ചിത്രത്തില്‍ ജോമോനെ അവതരിപ്പിച്ച ബാബുരാജ് ഈ കുറിപ്പിലൂടെ. പനച്ചേല്‍ തറവാടിന്റെ തകര്‍ച്ചയ്ക്കു കാരണം ബിന്‍സിയാണെന്നാണ് ബാബുരാജ് കുറിപ്പില്‍ പറയുന്നത്. 

ബാബുരാജിന്റെ കുറിപ്പ് ഇങ്ങനെ: 

ബിന്‍സി ...പനചെല്‍ തറവാടിന്റെ തകര്‍ച്ചക്ക് കാരണം ജെയ്‌സണ്‍ ഇവരെ കെട്ടിക്കൊണ്ട് വന്നതാണെന്ന് തന്നെ വേണം പറയാന്‍ ,വളരെ ചെറുപ്പത്തിലേ 'അമ്മ മരിച്ചു പോയ ഞങ്ങളെ അപ്പന്‍ ഇത്തിരി strict  ആയാണ് വളര്‍ത്തിയത് എന്നത് സത്യമാണ് .ബിന്‍സി കുടുംബത്തില്‍ വന്ന ഉടനെ എന്റെ ഭാര്യാ ഗ്രേസി വീട് വിട്ടു പോയി ,,എന്നെയും ഭാര്യയെയും തമ്മില്‍ തെറ്റിച്ചതും അവസാനം പോലീസ് കേസ് ആക്കിയതും എല്ലാം ബിന്‍സിയുടെ ഇടപെടലുകള്‍ ആണ് ..ഇപ്പൊ അവസാനം എന്തായി ....സ്വത്തുക്കള്‍ എല്ലാം അവര്‍ക്കു മാത്രമായി .എന്റെ അനിയന്‍ പാവമാണ് , മകന്‍ പോപ്പി യുടെ കാര്യത്തിലും പേടിയില്ലാതില്ല ....

ഫഹദിനും ബിന്‍സിയെ അവതരിപ്പിച്ച ഉണ്ണിമായയുമൊത്തുള്ള ചിത്രം പങ്കുവച്ചായിരുന്നു ബാബുരാജിന്റെ രസകരമായ ഈ കുറിപ്പ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT