കാരി ബെർനൻസ്/ ഇൻസ്റ്റ​ഗ്രാം 
Entertainment

ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെ ഇടിച്ചുതെറിപ്പിച്ചു: ബ്ലാക്ക് പാന്തർ താരം കാരി ബെർനൻസിന് കാറപകടത്തിൽ ​ഗുരുതര പരിക്ക്

പുതുവത്സര ദിനത്തിൽ പുലർച്ചെ 1.30ഓടെ മാൻഹട്ടനിൽ വച്ചാണ് അപകടമുണ്ടായത്

Author : സമകാലിക മലയാളം ഡെസ്ക്

ബ്ലാക്ക് പാന്തറിലൂടെ ശ്രദ്ധേയയായ നടി കാരി ബെർനൻസിന് വാഹനാപകടത്തിൽ ​ഗുരുതര പരിക്ക്. റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കുകയായിരുന്ന താരത്തെ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ 29കാരിയായ നടിക്ക് ​ഗുരുതരമായി പരിക്കേറ്റും. 

പുതുവത്സര ദിനത്തിൽ പുലർച്ചെ 1.30ഓടെ മാൻഹട്ടനിൽ വച്ചാണ് അപകടമുണ്ടായത്. ചിർപ് റസ്റ്റോറന്റിലെ ഔട്ട്‌ഡോര്‍ ഏരിയയില്‍ ഭക്ഷണം കഴിക്കുകയായിരുന്നു താരം. നിയന്ത്രണം വിട്ടെത്തിയ കാര്‍ റോഡില്‍ നിന്ന് റസ്റ്റാറന്റിന് നേരേ പാഞ്ഞടുക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാരിയുടെ ശരീരത്തില്‍ മൂന്നോളം ഭാഗത്ത് എല്ലുകള്‍ പൊട്ടി. താടിയെല്ലിനും തലയ്ക്കും പരിക്കേറ്റു. നടിയുടെ പല്ലുകളും അപകടത്തിൽ നഷ്ടപ്പെട്ടു. 

അടുത്തിടെയാണ് കാരിക്ക് കുഞ്ഞ് പിറന്നത്. അപകടസമയത്ത് കാരിയോടൊപ്പം കുഞ്ഞ് ഉണ്ടായിരുന്നില്ല. കാരിയ്ക്ക് പുറമേ ഒന്‍പത് പേര്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. സംഭവസ്ഥലത്തെത്തിയ പോലീസ് കാര്‍ ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. അപകടത്തേക്കുറിച്ച് കാരി ബെർനൻസ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. കടുത്ത വേദനയിലും സഹായമില്ലാതെ എഴുന്നേൽക്കാൻ പോലുമാവാത്ത അവസ്ഥയിലുമാണ് എന്നാണ് താരത്തിന്റെ അമ്മ കുറിച്ചത്. ആശുപത്രിയിൽ നിന്നുള്ള ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT