Vijay, Bobby Deol ഇൻസ്റ്റ​ഗ്രാം, വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'വിജയ് പുറത്തിറങ്ങിയാൽ ആള് കൂടും, പിന്നെ ചിത്രീകരണം മുടങ്ങും; അദ്ദേഹം അത്രയും വലിയ സൂപ്പർ സ്റ്റാർ ആണ്', ബോബി ഡിയോൾ

ഇതൊരു വലിയ ചിത്രമാണ്.

സമകാലിക മലയാളം ഡെസ്ക്

വിജയ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജന നായകൻ. രാഷ്ട്രീയ പ്രവേശത്തിന് മുന്നോടിയായി വിജയ് അഭിനയിക്കുന്ന അവസാന ചിത്രമാണിത്. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷകളാണ് സിനിമയ്ക്കുള്ളത്. അടുത്തിടെയാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. ഇപ്പോഴിതാ സിനിമ ചിത്രീകരണത്തിനിടെ ഉണ്ടായ രസകരമായ അനുഭവം പങ്കിടുകയാണ് ബോളിവുഡ് നടൻ ബോബി ഡിയോൾ.

വൈനോട്ട് സിനിമാസ് എന്ന ചാനലിന് നൽകിയ അഭിമുഖത്തിലാണ് ബോബി ജന നായകനിലെ അനുഭവം പങ്കുവച്ചത്. "ഞാൻ ദളപതിയുമായി ഒന്നിച്ച് ഒരു സിനിമ ചെയുന്നുണ്ട്. പൊങ്കലിന് ചിത്രം റിലീസ് ചെയ്യും. രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായിട്ടുള്ള അദ്ദേഹത്തിന്റെ അവസാന ചിത്രമാണത് എന്ന് എന്നോട് പറഞ്ഞിരുന്നു. ഇതൊരു വലിയ ചിത്രമാണ്.

അദ്ദേഹം വലിയ സ്റ്റാർ ആണ്. ഞാൻ ഒരിക്കൽ എവിടെയാണ് സിനിമയുടെ ചിത്രീകരണം ഒരുക്കിയിരിക്കുന്നത് എന്ന് ചോദിച്ചു. അപ്പോൾ സ്റ്റുഡിയോയിൽ ആണെന്ന് പറഞ്ഞു. അതിനുള്ള കാരണമായി അവർ പറഞ്ഞത്. വിജയ് സാർ പുറത്ത് ഇറങ്ങിയാൽ ആളുകൾ കൂടും പിന്നെ സിനിമയുടെ ചിത്രീകണം നടക്കില്ല എന്നാണ്. അദ്ദേഹം അത്രയും വലിയ സൂപ്പർ സ്റ്റാർ ആണ്,' -ബോബി ഡിയോൾ പറഞ്ഞു.

പൊലീസ് ഓഫിസർ ആയാണ് ചിത്രത്തിൽ വിജയ് എത്തുന്നത്. ഒരു പക്കാ മാസ്സ് പടമായിരിക്കും ജന നായകൻ എന്ന സൂചനയാണ് നേരത്തെ പുറത്തുവിട്ട ടീസർ നൽകുന്നത്. 2026 ജനുവരി 9 ന് ആണ് ജന നായകൻ തിയറ്ററിൽ എത്തുന്നത്. പൂജാ ഹെ​ഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയ മണി, മമിത ബൈജു തുടങ്ങി വമ്പന്‍ താരനിരയാണ് ജന നായകനില്‍ അണിനിരക്കുന്നത്.

കെവിഎന്‍ പ്രൊഡക്ഷന്റെ ബാനറില്‍ വെങ്കട്ട് നാരായണ നിര്‍മിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എന്‍ കെയുമാണ് സഹനിര്‍മാണം.

ദ് ​ഗോട്ട് ആണ് വിജയ്‌യുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. ‌വൻ ഹൈപ്പോടെയാണ് ചിത്രം തിയറ്ററുകളിലെത്തിയതെങ്കിലും തിയറ്ററുകളിൽ പ്രതീക്ഷിച്ച അത്ര വിജയം കൈവരിക്കാൻ ചിത്രത്തിനായില്ല. ഡബിൾ റോളിലാണ് വിജയ് ചിത്രത്തിലെത്തിയത്.

Cinema News: Bollywood Actor Bobby Deol opens up Jana Nayagan movie and Thalapathy Vijay.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

51 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ലോക ചാംപ്യന്മാരായ വനിതാ ടീമിന് കിട്ടുക 123 കോടി

ഓട്ടോയില്‍ കയറിയ സ്ത്രീയുടെ മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ച് മാല പൊട്ടിക്കാന്‍ ശ്രമം; രണ്ടു പേര്‍ അറസ്റ്റില്‍

'ഞാനല്ല അതു ബംഗാളിയാണ്'; ഒടുവില്‍ കുറ്റം സമ്മതിച്ച് പ്രതി, വാതില്‍ക്കല്‍ നിന്നും മാറാത്തതിന്റെ ദേഷ്യത്തില്‍ ചവിട്ടിയെന്ന് മൊഴി

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ഇന്ത്യയ്ക്ക് ലോകകിരീടം, ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിയുടെ നില ​ഗുരുതരം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT