ക്രിസൻ പെരേര, സന്തോഷംകൊണ്ട് തുള്ളിച്ചാടുന്ന അമ്മ/ ചിത്രം ഇൻസ്റ്റാ​ഗ്രാം 
Entertainment

ജയില്‍ മോചിതയായ മകളെക്കണ്ട് തുള്ളിച്ചാടി അമ്മ; കണ്ണീരോടെ ക്രിസന്‍ - വിഡിയോ

കുടുംബവുമായി വിഡിയോ കോൾ ചെയ്‌ത് നടി ക്രിസൻ പെരേര

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മയക്കുമരുന്നു കൈവശം വച്ചെന്ന കേസിൽ ഷാർജയിൽ അറസ്റ്റിലായ നടി ക്രിസൻ പെരേര നാട്ടിലുള്ള കുടുംബവുമായി വിഡിയോ കോളിലൂടെ സംസാരിച്ചു. ഇന്നലെയാണ് ക്രിസൻ ജയിൽ മോചിതയായത്. 48 മണിക്കൂറിനകം മകൾ ഇന്ത്യയിലെത്തുമെന്നും കുടുംബം അറിയിച്ചു. 

നടി കുടുംബവുമായി നടത്തിയ വിഡിയോ കോളിന്റെയും മകളെ കണ്ട് അമ്മ സന്തോഷത്തോടെ തുള്ളിച്ചാടുന്നതിന്റെ വിഡിയോ സഹോദൻ കെവിൻ ഇൻസ്റ്റാ​ഗ്രാമിലൂടെ പങ്കുവെച്ചു. വിഡിയോയിൽ മകളോട് സംസാരിക്കുന്നതിനിടെ പല തവണ അമ്മയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.

ക്രിസാൻ ജയിൽ മോചിതയായി... 48 മണിക്കൂറിനുള്ളിൽ അവൾ ഇന്ത്യയിലെത്തുമെന്ന കുറിപ്പിനൊപ്പമാണ് കെവിൻ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ക്രിസൻ ഷാർജയിലേക്ക് കൊണ്ടുപോയ ട്രോഫിക്കുള്ളിൽ നടി അറിയാതെ മയക്കുമരുന്ന് ഒളിപ്പിച്ച ശേഷം മുംബൈ സ്വദേശികളായ രണ്ട് പേർ ഷാർജ പൊലീസിനെ അറിയിക്കുകയായിരുന്നുവെന്ന് മുംബൈ പൊലീസ് കണ്ടെത്തിയിരുന്നു. സംഭവത്തിൽ അന്തോണി പോൾ, രാജേഷ് ബോബത്ത എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തു. 

ഷാർജയിലെ ഒരാൾക്കു കൈമാറണമെന്നു പറഞ്ഞാണ് പ്രതികൾ ട്രോഫി നൽകിയത്. നായ്ക്കുട്ടിയെച്ചൊല്ലി പലവട്ടം ക്രിസനിന്റെ കുടുംബവുമായി ആന്റണി വഴക്കുണ്ടാക്കിയിട്ടുണ്ട്. ഇയാൾ ഹോളിവുഡ് സീരീസിൽ അഭിനയിക്കാൻ അവസരമൊരുക്കാം എന്നു പറഞ്ഞ് ക്രിസനെ സമീപിക്കുകയായിരുന്നു. ഇതിന്റെ ഓഡിഷന് ആയാണ് നടിയെ ഷാർജയിലേക്കു വരുത്തിയത്. ഏപ്രിൽ ഒന്നിനാണ് ക്രിസാൻ ഷാർജ വിമാനത്താവളത്തിൽ അറസ്റ്റിലായത്.

അറസ്റ്റിലായ ക്രിസനിനെ മോചിപ്പിക്കണമെങ്കിൽ 80 ലക്ഷം രൂപ നൽകണമെന്നും ഇയാൾ പെരേര കുടുംബത്തോട് ആവശ്യപ്പെട്ടിരുന്നു. ബന്ധപ്പെട്ട രേഖകൾ മുംബൈ പൊലീസ് ഷാർജ പൊലീസിനു കൈമാറി. ഇതോടെയാണ് ക്രിസനിന്റെ മോചനത്തിന് വഴിതുറന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

കാല്‍നട യാത്രക്കാര്‍ക്ക് ആശ്വാസം; ദുബൈയിലെ ഏറ്റവും വലുത്, അഞ്ച് വര്‍ഷത്തിനകം വരുന്നത് 31 നടപ്പാലങ്ങള്‍, വിഡിയോ

'കോളജ് ജീവിതം അവസാനിച്ചു; ചതിയില്‍ കലാശിച്ച സൗഹൃദങ്ങള്‍, വിശ്വസിച്ചവര്‍ വഞ്ചിച്ചു, പക്ഷെ...'; കുറിപ്പുമായി ഹന്‍സിക

ഒരേ നിറത്തിലുള്ള ബസുകള്‍ മാറി പോകാതിരിക്കാനാണ് സ്റ്റിക്കര്‍ പതിപ്പിച്ചത്; 'സിറ്റി ഫാസ്റ്റി'ല്‍ വിശദികരണവുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT