വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

ഷാരൂഖ് പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങൾ തത്കാലം വേണ്ട; സംപ്രേഷണം നിർത്തി​ ബൈജൂസ്​ 

സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ഉയർന്നതോടെയാണ്​ പരസ്യ സംപ്രേഷണം നിർത്തിയത് 

Author : സമകാലിക മലയാളം ഡെസ്ക്

നടൻ ഷാരൂഖ് ഖാൻ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നത് താൽകാലികമായി നിർത്തി പ്രമുഖ ടെക്-വിദ്യാഭ്യാസ കമ്പനിയായ ബൈജൂസ്. ആഡംബര കപ്പലിലെ ലഹരിക്കേസിൽ ഷാരൂഖിന്റെ മകൻ ആര്യൻ ഖാൻ അറസ്റ്റിലായതിന്​ പിന്നാലെയാണ്​ നടപടി. സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ഉയർന്നതോടെയാണ്​ പരസ്യ സംപ്രേഷണം നിർത്തിവെച്ചതെന്നാണ്​ വിവരം.

മുൻകൂറായി പണം നൽകി സംപ്രേഷണം ചെയ്തുവന്നിരുന്ന പല പ്ലാറ്റ്‌ഫോമുകളിലും ഷാരൂഖ് അഭിനയിച്ച ബൈജൂസിന്റെ പരസ്യങ്ങൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാണിക്കുന്നില്ലെന്നാണ് ദേശീയ മാധ്യമങ്ങളിലെ റിപ്പോർട്ട്. അതേസമയം കമ്പനിയുടെ ബ്രാൻഡ് അംബാസിഡർ സ്ഥാനത്ത് നിന്ന് ഷാരൂഖ് ഖാനെ മാറ്റിയോ എന്നതിൽ വ്യക്തതയില്ല. 

2017 മുതലാണ്​ ഷാരൂഖ്​ ഖാൻ ബൈജൂസിന്റെ ബ്രാൻഡ്​ അംബാസിഡർ സ്​ഥാനം ഏറ്റെടുക്കുന്നത്​. ആപ്പിൻറെ കേരളത്തിന്​ പുറത്തുള്ള ബ്രാൻഡ്​ അംബാസിഡറാണ്​ ഷാരൂഖ്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശക്തമായ മഴ: സംസ്ഥാനാത്ത് പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

ലൈംഗിക പീഡന പരാതിയുമായി 11 വിദ്യാർത്ഥിനികൾ; കോൺ​ഗ്രസ് എംപിയായ പ്രൊഫസറെ ജെഎൻയുവിൽ നിന്നും പുറത്താക്കി

'മാഫിയയുടെ ലോകത്തായിരുന്നു...'; അനസ്‌തേഷ്യയുടെ മയക്കത്തില്‍ ലക്ഷ്മി മേനോന്‍; ആശുപത്രിയില്‍ നിന്നും വിഡിയോ

വെറും '87' റൺസിൽ മുംബൈയെ ചുരുട്ടിക്കെട്ടി കേരള വനിതകൾ!

ഒട്ടും 'മമത'യില്ലാതെ ബംഗാള്‍; നന്ദിഗ്രാമിലും രജിനഗറിലും ബിജെപിക്ക് തകര്‍പ്പന്‍ ജയം