മാര്‍ക്കോ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ 
Entertainment

'ഉണ്ണിമുകുന്ദന്‍ ചിത്രം 'മാര്‍ക്കോ'യുടെ കാറ്റഗറി മാറ്റണം'; നിര്‍മാതാക്കളുടെ ആവശ്യം തള്ളി സിബിഎഫ്‌സി

ഉണ്ണി മുകുന്ദന്‍ അഭിനയിച്ച സൂപ്പര്‍ഹിറ്റ് ചിത്രമായ മാര്‍ക്കോ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 20 നാണ് റിലീസ് ചെയ്തത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഉണ്ണിമുകുന്ദന്‍ നായകനായ 'മാര്‍ക്കോ'യിലെ വയലന്‍സ് വിവാദമായതിന് പിന്നാലെ ചിത്രത്തിന്റെ കാറ്റഗറി മാറ്റണമെന്ന നിര്‍മാതാക്കളുടെ ആവശ്യം തള്ളി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍(സിബിഎഫ്‌സി). സാറ്റലൈറ്റ് അവകാശങ്ങള്‍ ലഭിക്കുന്നതിനായി സിനിമയുടെ കാറ്റഗറി 'എ' സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'യുഎ' ആക്കി മാറ്റണമെന്നായിരുന്നു നിര്‍മാതാക്കളുടെ ആവശ്യം.

അതേസമയം ഒടിടിയില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത് നിരോധിക്കണമെന്നും സിബിഎഫ്സിയുടെ റീജിയണല്‍ ഓഫീസര്‍ നദീം തുഫാലി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ഒടിടിയില്‍ സിനിമകള്‍ നിരോധിക്കുന്നതില്‍ സിബിഎഫ്സിക്ക് നിലവില്‍ അധികാരങ്ങളില്ലെന്നും ഈ അധികാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് സിബിഎഫ്സി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കാറ്റഗറി മാറ്റത്തിനുള്ള അഭ്യര്‍ത്ഥന സിബിഎഫ്സി നിരസിച്ചതിനാല്‍, ടിവി ചാനലുകള്‍ക്ക് സിനിമ സംപ്രേഷണം ചെയ്യാന്‍ കഴിയില്ല. കാറ്റഗറി മാറ്റത്തിനായി നിര്‍മാതാക്കള്‍ എഡിറ്റ് ചെയ്ത പതിപ്പാണ് നല്‍കിയത്. ചിത്രത്തില്‍ വയലന്‍സ് ഉള്ളതിനാല്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ള കുടുംബ പ്രേക്ഷകര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കാനാവില്ലെന്നും സിബിഎഫ്സി അറിയിച്ചു. ഫെബ്രുവരി 19 ന് ഇതുസംബന്ധിച്ച അപേക്ഷ തള്ളിയതായും അദ്ദേഹം പറഞ്ഞു.

ഉണ്ണി മുകുന്ദന്‍ അഭിനയിച്ച സൂപ്പര്‍ഹിറ്റ് ചിത്രമായ മാര്‍ക്കോ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 20 നാണ് റിലീസ് ചെയ്തത്. ഹനീഫ് അദേനി തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. ഷെരീഫ് മുഹമ്മദാണ് ചിത്രത്തിന്റെ നിര്‍മാതാവ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

SCROLL FOR NEXT