Chandy Oommen  വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'സിനിമയിൽ ചാൻസ് കിട്ടിയാൽ അഭിനയിക്കുമോ ? അപ്പയുടെ ബയോപിക് ചെയ്യണമെന്നുണ്ട്, ഉമ്മൻ ചാണ്ടിയായി ആ നടൻ'; സിനിമാ മോഹത്തെക്കുറിച്ച് ചാണ്ടി ഉമ്മൻ

'ഉമ്മൻ ചാണ്ടി' എന്ന് തന്നെ പേരിടണമെന്നാണ് എന്റെ ആ​ഗ്രഹം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

തന്റെ സിനിമാ മോഹങ്ങളെക്കുറിച്ച് മനസ് തുറന്ന് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ. തന്റെ അച്ഛൻ ഉമ്മൻ ചാണ്ടിയുടെ ഒരു ബയോപിക് ചെയ്യണമെന്ന് തനിക്ക് ആ​ഗ്രഹമുണ്ടെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ റോൾ ചെയ്യാൻ മമ്മൂട്ടി തന്നെയാണ് ഏറ്റവും അനുയോജ്യനെന്നും അ​ദ്ദേഹം പറഞ്ഞു. നാദിർ ഷോ എന്ന യൂട്യൂബ് ചാനലിന്റെ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ചാണ്ടി ഉമ്മൻ.

'സിനിമയിൽ ചാൻസ് കിട്ടിയാൽ അഭിനയിക്കുമോ' എന്നായിരുന്നു നാദിർഷയുടെ ചോദ്യം. ആലോചിക്കാം എന്നായിരുന്നു ചാണ്ടി ഉമ്മന്റെ ചിരിച്ചു കൊണ്ടുള്ള മറുപടി. "ആലോചിക്കാം... വേണ്ട എന്ന് വച്ചിരിക്കുവാ, വേണമെങ്കിൽ ആലോചിക്കാം. വില്ലൻ റോൾ മതി. ആരെങ്കിലും വിളിക്കണ്ടേ. വിളിച്ചാൽ അല്ലേ പോകാൻ പറ്റൂ". - ചാണ്ടി ഉമ്മൻ പറഞ്ഞു.

'ഇതിന് പിന്നാലെ ഞാൻ വിളിച്ചാൽ വരുമോ' എന്ന് നാദിർഷ ചോദിച്ചു. വരാമെന്ന് ചാണ്ടി ഉമ്മന്റെ മറുപടിയും ഉടനടിയെത്തി. ഞാനൊരു ആവേശത്തിൽ പറഞ്ഞതാണെന്ന് വിളിക്കുമ്പോൾ പറയുമെന്നും ചാണ്ടി ഉമ്മൻ തമാശയായി പറഞ്ഞു. "ഞാനിപ്പോൾ ഒരു സിനിമ എടുക്കണമെന്ന ആ​ഗ്രഹത്തിൽ നിൽക്കുകയാണ്. എന്റെ അച്ഛന്റെ പേരിലൊരു സിനിമ.

അപ്പയുടെ ബയോപിക്. 'ഉമ്മൻ ചാണ്ടി' എന്ന് തന്നെ പേരിടണമെന്നാണ് എന്റെ ആ​ഗ്രഹം. അഭിനയിക്കുന്ന ആരാണെന്ന കാര്യമൊക്കെ തല്ക്കാലം അവിടെ നിൽക്കട്ടെ. ശരിക്കും നടക്കാൻ പോകുന്ന പ്രൊജക്ടിൽ ആ സമയത്ത് ആലോചിക്കാം.

മമ്മൂട്ടി തന്നെയായിരിക്കും അപ്പയുടെ റോൾ ചെയ്താൽ നന്നാവുക. എനിക്കത് ചെയ്യണമെന്ന് ആ​ഗ്രഹമുണ്ട്. ഒന്ന് എന്റെ ഫൗണ്ടേഷനും അതിന്റെ ചാരിറ്റി പ്രവർത്തനങ്ങൾക്കും വേണ്ടി ഫണ്ട് ചെയ്യാൻ കൂടി വേണ്ടിയാണ്. പിന്നെ അദ്ദേഹത്തിന്റെ ഒരു പാരമ്പര്യം ചരിത്രത്തിൽ രേഖപ്പെട്ടു കിടക്കട്ടെ എന്നതു കൊണ്ടും".- ചാണ്ടി ഉമ്മൻ പറഞ്ഞു.

Chandy Oommen opens up about his desire for cinema.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മോദി നിർദ്ദേശിച്ചു; സിബിഎസ്ഇ ബോർഡ് ചെയർമാനേയും സെക്രട്ടറിയേയും സ്ഥലം മാറ്റി; അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രം

'ജോയ് മാത്യു രണ്ടുപേരെ ഇല്ലാതാക്കി; റെഡ് കാര്‍പ്പറ്റിലൂടെ നടന്നത് മഹത്തായ സംഭവം'

സൂപ്പര്‍ എല്‍ നിനോ: ദുരന്തങ്ങള്‍ പ്രവചിച്ച് വിദഗ്ദര്‍; ചുട്ടുപൊള്ളാന്‍ തയ്യാറെടുത്തോളൂ എന്ന് യുഎന്‍

20 വർഷത്തിന് ശേഷം അല്ലു അർ‍ജുന്റെ 'ഹാപ്പി' വീണ്ടും തിയറ്ററുകളിലേക്ക്; റീ റിലീസ് തീയതി പുറത്ത്

'കറുപ്പിലും വെളുപ്പിലുമായിരുന്ന എന്നെ കളറാക്കി തന്ന പ്രിയ മമ്മൂക്ക'; ഹൃദ്യമായ കുറിപ്പുമായി ജോയ് മാത്യു

SCROLL FOR NEXT