Oommen Chandy, Chandy Oommen ഇൻസ്റ്റ​ഗ്രാം
Entertainment

'തിരക്കഥയിൽ വിശ്വാസം തോന്നി, സംവിധായകൻ ആരാണെന്ന് മനസിലുണ്ട്'; ഉമ്മൻ ചാണ്ടിയുടെ ബയോപിക്കിനെ കുറിച്ച് ചാണ്ടി ഉമ്മൻ

അതെല്ലാം വച്ചുള്ള ഒരു ബയോപിക് ആയിരിക്കും ഈ സിനിമ.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജീവിതം സിനിമയാകുന്നു. ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ ആണ് ചിത്രം നിർമിക്കുന്നത്. ഒരു കാലഘട്ടത്തിലെ ചരിത്രപരമായ ഓർമപ്പെടുത്തൽ കേരളീയ സമൂഹത്തിന്റെ മുന്നിൽ സത്യസന്ധമായി അവതരിപ്പിക്കുക എന്നതാണ് ലക്ഷ്യം. വിനോദ് ഗുരുവായൂർ ആണ് തിരക്കഥയും സംഭാഷണവുമൊരുക്കുന്നത്.

"അപ്പയുടെ മരണശേഷം പലരും സിനിമ ചെയ്യുന്നതിനെ കുറിച്ച് സംസാരം ഉണ്ടായിരുന്നെങ്കിലും പുതിയൊരു ശൈലിയിൽ സ്ക്രിപ്റ്റ് തയാറാക്കി നമ്മളെ ബോധ്യപ്പെടുത്തിയത് വിനോദ് ഗുരുവായൂരാണ്. അതുകൊണ്ട് തന്നെ അദ്ദേഹമായിട്ടാണ് നമ്മൾ മുന്നോട്ട് നീങ്ങിയത്. അതിന്റെ വർക്കുകൾ മുന്നോട്ട് പോകുന്നു.

"പുതിയ തലമുറയിലെ ആളുകളിലേക്കും അപ്പയുടെ ജീവിതം കൃത്യമായിട്ട് എത്തിക്കാൻ ഈ സ്ക്രിപ്റ്റിന് പറ്റും എന്ന് എനിക്ക് ഒരു ഉറപ്പുണ്ട്. അതുകൊണ്ട് വിനോദ് ഗുരുവായൂരുമായിട്ടുള്ള തിരക്കഥാ രചനാ ചർച്ചയും ശേഷം താരം നിർണയവും മറ്റു കാര്യങ്ങളുമായി മുന്നോട്ട് പോവുകയാണ്".- ഉമ്മൻ ചാണ്ടിയുടെ മകനും പുതുപ്പള്ളി എംഎൽഎയുമായ ചാണ്ടി ഉമ്മൻ പറഞ്ഞു.

"എനിക്ക് അറിയാവുന്ന അപ്പയുടെ കുറേ കാര്യങ്ങൾ, അതുപോലെ തന്നെ കൂടുതൽ ആളുകൾക്ക് അറിയാത്ത പലരുമായിട്ട് ബന്ധപ്പെട്ട കാര്യങ്ങളും വിനോദ് ഗുരുവായൂർ കളക്റ്റ് ചെയ്ത് പഠനം നടത്തുന്നുണ്ട്. പല പല സംഭവങ്ങളും നമ്മൾ അപ്പയുമായിട്ടുള്ള ബന്ധപ്പെട്ട ആളുകളുമായിട്ട് സംസാരിക്കുമ്പോഴാണ് പുതിയ പുതിയ കുറേ കാര്യങ്ങളും കിട്ടുന്നുണ്ട്.

അതെല്ലാം വച്ചുള്ള ഒരു ബയോപിക് ആയിരിക്കും ഈ സിനിമ. സ്ക്രിപ്റ്റ് വർക്കുകൾക്ക് ശേഷം എന്റെ മനസ്സിൽ സംവിധായകന്റെയും കുറച്ച് നടന്മാരുടെ മുഖം ഉണ്ട്. അവരെ പിന്നീട് സമീപിക്കും. ഇത് എന്റെ ആഗ്രഹം മാത്രമല്ല ഓരോ മലയാളികളുടെയും അഭിലാഷമാണ്".- ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു. ചിത്രത്തിൻ്റെ പ്രാരംഭ നടപടികൾ ആരംഭിച്ചുവെന്ന് തിരക്കഥാകൃത്ത് വിനോദ് ഗുരുവായൂർ പറഞ്ഞു. പിആർഒ- എ എസ് ദിനേശ്.

Chandy Oommen talks about Oommen Chandy biopic.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടുകേസില്‍ നിര്‍ണായകം; ഹൈക്കോടതി വിധി ഇന്ന്

പവന് 280 രൂപ കുറഞ്ഞു; സ്വര്‍ണവില 1,14,200ല്‍

'കോണ്‍ഗ്രസ് പിന്നില്‍ നിന്നു കുത്തി': ഇടഞ്ഞ് സ്റ്റാലിന്‍, ഇന്ത്യ സഖ്യത്തിന്റെ യോഗത്തിന് ഡിഎംകെ ഇല്ല

കേന്ദ്രമന്ത്രി നിർമല സീതാരാമന്റെ വിഡിയോ ഉപയോഗിച്ച് വൻ ഓൺലൈൻ തട്ടിപ്പ്; കുമ്പനാട്ടിൽ രണ്ടു കേസുകളിൽ മാത്രം നഷ്ടമായത് 1.02 കോടി രൂപ

പരസ്യമായി ലഹരി ഉപയോ​ഗം, വിഡിയോ കേരള പൊലീസിന് പങ്കുവച്ച് ഉണ്ണി മുകുന്ദൻ; ഉടനടി നടപടി, കയ്യടിച്ച് ആരാധകരും

SCROLL FOR NEXT