Charlize Theron 
Entertainment

'അമ്മ അച്ഛനെ വെടിവച്ചു കൊന്നു, ഇല്ലെങ്കില്‍ അയാള്‍ ഞങ്ങളെ കൊന്നേനെ'; വെളിപ്പെടുത്തി 'മാഡ് മാക്‌സ്' നായിക

ചാര്‍ലിസിന് 15 വയസ് മാത്രമുള്ളപ്പോള്‍ അമ്മ അച്ഛനെ വെടിവച്ച് കൊല്ലുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

ഹോളിവുഡിലെ മുന്‍നിര നായികയാണ് ചാര്‍ലിസ് തെറോണ്‍. ദ ഇറ്റാലിയന്‍ ജോബ്, മാഡ് മാക്‌സ് ഫ്യൂരി റോഡ്, അറ്റോമിക് ബ്ലോണ്ട്, ദ ഓള്‍ഡ് ഗാര്‍ഡ് തുടങ്ങി നിരവധി സിനിമകളിലെ നായിക. ആക്ഷന്‍ റോളുകളിലെ ചാര്‍ലീസ് തെറോണിന്റെ പ്രകടനങ്ങള്‍ ഐക്കോണിക് ആണ്. അതേസമയം നടിയുടെ കുട്ടിക്കാലം പ്രശ്‌നഭരിതമായിരുന്നു.

1991 ല്‍ ചാര്‍ലിസിന് 15 വയസ് മാത്രമുള്ളപ്പോള്‍ അമ്മ അച്ഛനെ വെടിവച്ച് കൊല്ലുകയായിരുന്നു. ഗാര്‍ഹിക പീഡനത്തിന്റെ ഇരയായിരുന്നു അമ്മ. തന്നേയും മകളേയും ഭര്‍ത്താവ് കൊല്ലുമെന്നായപ്പോഴാണ് സ്വയരക്ഷയ്ക്കായി അവര്‍ തന്റെ ഭര്‍ത്താവിനെ വെടിവച്ചു കൊന്നത്. ദ ന്യു യോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ആ അനുഭവം താരം തുറന്ന് പറയുകയാണ്. ആ വാക്കുകളിലേക്ക്:

അമ്മ എന്നെ സിനിമയ്ക്ക് കൊണ്ടു പോകുമായിരുന്നു. മുതിര്‍ന്നപ്പോഴാണ് വീട്ടില്‍ നിന്നും മാറ്റി നിര്‍ത്താനായിരുന്നു അമ്മ അങ്ങനെ ചെയ്തതെന്ന് മനസിലാകുന്നത്. ഞങ്ങളുടെ വീട്ടിലെ എല്ലാ വാതിലും സ്റ്റീല്‍ ഡോര്‍ ആയിരുന്നു. രണ്ട് തെരുവ് അകലെയായിരുന്നു അദ്ദേഹത്തിന്റെ സഹോരദരന്‍ താമസിച്ചിരുന്നത്. വീട്ടിലില്ലാത്തപ്പോള്‍ അദ്ദേഹം അവിടെയിരുന്ന് മദ്യപിക്കുകയായിരിക്കും.

ഞങ്ങള്‍ ഒരിക്കല്‍ അവിടെ പോയി. അവര്‍ നന്നായി മദ്യപിച്ചിരുന്നു. മൂത്രമൊഴിക്കാനായി ഞാന്‍ വീടിനകത്തെ ടോയ്‌ലറ്റിലേക്ക് ഓടിപ്പോയി. പോകുന്ന വഴിയിലിരിക്കുകയായിരുന്ന അച്ഛന്റെ സഹോദരനേയും മറ്റും ഞാന്‍ അഭിവാദ്യം ചെയ്തില്ലെന്നതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. ദക്ഷിണാഫ്രിക്കയില്‍ മുതിര്‍ന്നവരെ ബഹുമാനിക്കുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഞാന്‍ മോശമായിട്ടാണ് പെരുമാറിയതെന്ന് അച്ഛന് തോന്നി. അദ്ദേഹം എന്നോട് പൊട്ടിത്തെറിച്ചു. ഞങ്ങള്‍ അവിടെ നിന്നും ഇറങ്ങിപ്പോന്നു.

അതോടെ എല്ലാം കൈവിട്ടതായി എനിക്ക് തോന്നി. അമ്മയോട് വിവാഹ മോചനം തേടുന്നതാകും നല്ലതെന്ന് ഞാന്‍ പറഞ്ഞു. എന്റെ വായില്‍ നിന്നും ആ വാക്കുകള്‍ വരുമെന്ന് ഞാനൊരിക്കലും ചിന്തിച്ചിരുന്നില്ല. അദ്ദേഹം വീട്ടില്‍ വരാറായപ്പോഴേക്കും ഞാന്‍ ഉറങ്ങിയെന്ന് അമ്മയോട് പറയാന്‍ പറഞ്ഞ് ഞാന്‍ വിളക്കുകള്‍ അണച്ച് കിടന്നു. അദ്ദേഹം വാതില്‍ പൊളിച്ചാണ് അകത്തേക്ക് വന്നത്. വെടി വച്ചാണ് വാതില്‍ പൊളിച്ചത്.

ഞങ്ങളെ കൊല്ലാനുള്ള വരവായിരുന്നുവെന്ന് ഉറപ്പായിരുന്നു. അപ്പോഴേക്കും അമ്മ തന്റെ തോക്കുമെടുത്ത് എന്റെ മുറിയിലേക്ക് വന്നു. ഞങ്ങള്‍ രണ്ടു പേരും സ്വന്തം ശരീരമുപയോഗിച്ചാണ് വാതില്‍ തള്ളിപ്പിടിച്ചത്. ലോക്കുണ്ടായിരുന്നില്ല. അദ്ദേഹം വാതിലിലൂടെ വെടിവെക്കാന്‍ തുടങ്ങി. ഒരു വെടിയുണ്ട ഞങ്ങളുടെ ദേഹത്ത് കൊണ്ടു. ചിന്തിക്കുമ്പോള്‍ അവിശ്വസനീയമായി തോന്നിയേക്കും.

ഉണ്ട തീര്‍ന്നപ്പോള്‍ കൂടുതല്‍ ആയുധങ്ങള്‍ എടുക്കാനായി പോയ അച്ഛന്റെ പിന്നാലെ ചെന്ന് അമ്മ അയാളെ വെടിവച്ചിട്ടു. നിര്‍ഭാഗ്യവശാല്‍ ഇതൊരു ഒറ്റപ്പെട്ട കഥയല്ല. മിക്ക വീടുകളിലും ഇതുപോലുള്ള സംഭവങ്ങള്‍ നടക്കാറുണ്ട്. ഈ രാജ്യത്തിലും സ്ത്രീകള്‍ക്ക് മോശം അവസ്ഥകളിലൂടെ കടന്നു പോകേണ്ടി വരുന്നുണ്ട്. ആരും സ്ത്രീകളുടെ അവസ്ഥയെ ഗൗരവ്വമായി കാണില്ല. എന്റെ അമ്മ പറഞ്ഞതും ആരും കാര്യമായി കണ്ടിരുന്നില്ല.

Charlize Theron reveals her mother shot her father to protect her. She was just 15 then.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട്ടില്‍ പടക്കനിര്‍മ്മാണ ശാലയില്‍ സ്‌ഫോടനം, 17 പേര്‍ മരിച്ചു; നിരവധിപ്പേര്‍ക്ക് ഗുരുതര പരിക്ക്

രാത്രിയില്‍ വാഹനങ്ങള്‍ തടഞ്ഞ് യാത്രക്കാരെ ഭയപ്പെടുത്തും; നെട്ടൂരില്‍ ഭീതി പടര്‍ത്തിയ യുവാവ് പിടിയില്‍

സഞ്ജു സാംസൺ സിഎസ്കെ ക്യാപ്റ്റൻ? ഋതുരാജിന്റെ കസേരയ്ക്ക് 'ഇളക്കം'!

ഒഴുകിയെത്തിയത് 1.87 ലക്ഷം കോടി, എട്ടു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വര്‍ധന; കണക്ക് ഇങ്ങനെ

ആറ് വിമാനത്താവളങ്ങള്‍ തുറന്ന് ഇറാന്‍ , തിങ്കളാഴ്ച മുതല്‍ അന്താരാഷ്ട്ര സര്‍വീസുകള്‍

SCROLL FOR NEXT