ഇന്നലെയാണ് തെന്നിന്ത്യൻ സൂപ്പർ ദമ്പതികളായിരുന്ന സാമന്തയും നാഗചൈതന്യയും തങ്ങളുടെ വിവാഹമോചന വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചത്. വിവാഹബന്ധം വേർപെടുത്തുകയാണെന്നും എന്നാൽ സുഹൃത്തുക്കളായി തുടരുമെന്നാണ് ഇരുവരും പങ്കുവെച്ച കുറിപ്പിലുള്ളത്. അതിന് പിന്നാലെ നടൻ സിദ്ധാർത്ഥ് പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്.
"സ്കൂളിലെ ഒരു അദ്ധ്യാപകനിൽ നിന്ന് ഞാൻ പഠിച്ച ആദ്യ പാഠങ്ങളിലൊന്ന് ..'വഞ്ചകർ ഒരിക്കലും വളരില്ല..' നിങ്ങളുടേത് എന്താണ്?" എന്നായിരുന്നു സിദ്ധാർത്ഥ് ട്വിറ്ററിൽ കുറിച്ചത്. സാമന്തയെ ഉദ്ദേശിച്ചാണ് സിദ്ധാർത്ഥിന്റെ വിമർശനം എന്നാണ് ആരാധകർ പറയുന്നത്. നാഗചൈതന്യയുമായി പ്രണയത്തിലാവുന്നതിന് മുൻപ് സാമന്തയും സിദ്ധാർത്ഥും പ്രണയത്തിലായിരുന്നു.
എന്നാൽ വർഷങ്ങൾക്ക് മുൻപ് വേർപിരിഞ്ഞ ആളോടുള്ള വ്യക്തിവൈരാഗ്യം പ്രകടിപ്പിച്ച സിദ്ധാർത്ഥിന്റെ രീതിയെ വിമർശിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്. ഒരാൾ പ്രശ്നത്തിലൂടെ കടന്നുപോകുമ്പോൾ അവരുടെ കൂടെ നിന്നില്ലെങ്കിലും മിണ്ടാതെയിരിക്കുക എന്നത് സാമാന്യ മര്യാദയാണെന്നാണ് ഒരാളുടെ കമന്റ്. സിദ്ധാർഥിൽ നിന്ന് ഇത്തരം ബാലിശമായ പ്രതികരണം പ്രതീക്ഷിച്ചില്ലെന്നും കവർ നോക്കി പുസ്തകത്തെ വിലയിരുത്തരുതെന്ന് മനസിലായെന്നുമാണ് ചിലരുടെ പ്രതികരണം. നിങ്ങളും കാര്യം നോക്കി ജീവിക്കാൻ പറയുന്നവരും നിരവധിയാണ്.
ഏറെ നാളായി പ്രചരിച്ചുകൊണ്ടിരുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടാണ് നാഗചൈതന്യയും സാമന്തയും കഴിഞ്ഞ ദിവസം വിവാഹമോചന വാർത്തയിൽ ഔദ്യോഗിക സ്ഥിരീകരണം വ്യക്തമാക്കിയത്. തെന്നിന്ത്യൻ സിനിമാ ലോകവും ആരാധകരും ഏറെ ആഘോഷമാക്കിയ ഒന്നായിരുന്നു ഇരുവരുടെയും പ്രണയവും വിവാഹവുമെല്ലാം. നീണ്ട നാല് വർഷത്തെ വിവാഹ ജീവിതത്തിന് ശേഷമാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates