ഫോട്ടോ: ഫേസ്ബുക്ക് 
Entertainment

ചെമ്പൻ വിനോദിന്റെ ഭാര്യ മറിയം സിനിമയിലേക്ക്; ക്യാരക്ടർ പോസ്റ്റർ  

നഴ്സിന്റെ കഥാപാത്രത്തെയാണ് മറിയം സിനിമയിൽ അവതരിപ്പിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

നടൻ ചെമ്പൻ വിനോദിന്റെ ഭാര്യ മറിയം തോമസ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു. കുഞ്ചാക്കോ ബോബനും ചെമ്പൻ വിനോദും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന 'ഭീമന്റെ വഴി' എന്ന ചിത്രത്തിലൂടെയാണ് മറിയം കാമറയ്ക്ക് മുന്നിലെത്തുന്നത്. ഒരു നഴ്സിന്റെ കഥാപാത്രത്തെയാണ് മറിയം സിനിമയിൽ അവതരിപ്പിക്കുന്നത്. 

മറിയത്തിന്റെ ക്യാരക്ടർ പോസ്റ്റർ ചെമ്പൻ വിനോദ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിലും മറിയത്തെ കാണാം. അഷറഫ് ഹംസ സംവിധാനം ചെയ്യുന്ന ചിത്രം അടുത്തമാസം ആദ്യം റിലീസ് ചെയ്യും. അങ്കമാലി ഡയറിസ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ചെമ്പൻ വിനോദ് തിരക്കഥയൊരുക്കുന്ന ചിത്രമാണ് "ഭീമന്റെ വഴി". ചെമ്പൻ വിനോദ്, റിമ കല്ലിങ്കൽ, ആഷിഖ് അബു എന്നിവർ ചേർന്നാണ് നിർമാണം. 
 ചേർന്നാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രക്ഷാപ്രവര്‍ത്തിനിടെ ജീവന്‍ വെടിഞ്ഞ രാജേഷിന്റെ കുടുംബം കടക്കെണിയില്‍; സര്‍ക്കാര്‍ സഹായം കാത്ത് വീട്ടുകാര്‍

വീട്ടില്‍പോയി ചോദിച്ചാല്‍ മതി എന്നു പറഞ്ഞില്ലല്ലോ, വിരട്ടലിന് മുന്നില്‍ വിറയ്ക്കില്ല; മഹാരാജാസിലെ പ്രതിഷേത്തില്‍ റോജി എം ജോണ്‍

പ്രസിദ്ധ് കൃഷ്ണ ഫിറ്റ് അല്ല; അക്വിബ് നബി ഏകദിന ടീമില്‍

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ചട്ടവിരുദ്ധമായി ഡിജെ പാര്‍ട്ടി; പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് മദ്യം വിളമ്പി, പൊലീസ് നടപടി

'പന്നി എന്ന് വിളിച്ച് ബോഡി ഷെയ്മിങ്, ഡാന്‍സിന് വണ്ണം പ്രശ്‌നമല്ല'; പ്രതികരിച്ച് ഷംന കാസിം