വീഡിയോ ദൃശ്യം 
Entertainment

ഇനി അച്ഛന്റേയും മകന്റേയും വിളയാട്ടം; ചിരഞ്ജീവിയും രാം ചരണും ഒന്നിക്കുന്ന 'ആചാര്യ'; ട്രെയിലർ പുറത്ത്

ചിരഞ്ജീവിയും രാംചരണും ആദ്യമായി മുഴുനീളവേഷത്തിലെത്തുന്നു എന്ന പ്രത്യേകത ചിത്രത്തിനുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ർആർആർ വൻ വിജയമായതിന് പിന്നാലെ വീണ്ടും ബോക്സ് ഓഫിസ് കീഴടക്കാൻ രാം ചരൺ. ഇത്തവണ അച്ഛൻ ചിരഞ്ജീവിക്കൊപ്പമാണ് രാം ചരൺ എത്തുന്നത്. ആക്ഷൻ മാസ് ചിത്രമായി എത്തുന്ന ആചാര്യയുടെ ട്രെയിലർ റിലീസ് ചെയ്തു. കൊരട്ടാല ശിവ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശക്തമായ വേഷങ്ങളിലാണ് ചിരഞ്ജീവിയും രാം ചരണും എത്തുന്നത്. 

ചിരഞ്ജീവിയും രാംചരണും ആദ്യമായി മുഴുനീളവേഷത്തിലെത്തുന്നു എന്ന പ്രത്യേകത ചിത്രത്തിനുണ്ട്. നേരത്തേ രാം ചരണിന്റെ പല ചിത്രങ്ങളിലും ചിരഞ്ജീവി അതിഥി വേഷത്തിൽ എത്തിയിട്ടുണ്ട്.  പൂജ ​ഹെ​ഗ്ഡേയും കാജൽ അ​ഗർവാളുമാണ് ചിത്രത്തിലെ നായികമാർ. നാസർ, സോനു സൂദ് എന്നിവരാണ് മറ്റുപ്രധാനവേഷങ്ങളിലെത്തുന്നത്.

മണി ശർമ സം​ഗീത സംവിധാനവും എസ്. തിരുനാവക്കരശ് ഛായാ​ഗ്രഹണവും നിർവഹിക്കുന്നു. രാമജോ​ഗയ്യ ശാസ്ത്രി, ഭാസ്കരഭട്ല, അനന്ത് ശ്രീറാം, കല്യാൺ ചക്രവർത്തി എന്നിവരാണ് ​ഗാനരചന. ശേഖർ വിജെ, ദിനേഷ്, പ്രേം രക്ഷിത് എന്നിവർ നൃത്തസംവിധാനവും റാം ലക്ഷ്മൺ, വിജയ് എന്നിവർ സംഘട്ടനസംവിധാനവും നിർവഹിച്ചിരുന്നു. നവീൻ നൂളിയാണ് എഡിറ്റിങ്. നിരഞ്ജൻ റെഡ്ഡി, അന്വേഷ് റെഡ്ഡി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുന്‍ മേയര്‍ ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടു; ഡ്രൈവര്‍ യദുവിന് നിയമനം നല്‍കി സര്‍ക്കാര്‍

'സൂപ്പർ ക്ലീനർ'! ബേക്കിങ് സോഡ ഉപയോ​ഗിച്ച് വീട് വൃത്തിയാക്കാം

87 പന്തിൽ 103 റൺസ്, വൈഭവിന്റെ അനിയനും സൂപ്പറാ! തൂക്കിയത് 20 ഫോറും ഒരു സിക്സും

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു| Karunya KR 757 lottery result

2030ല്‍ വീണ്ടും കോവിഡ് മഹാമാരി? 'ബാബ വാംഗ'യുടെ പ്രവചനം ചര്‍ച്ചയാകുന്നു

SCROLL FOR NEXT