നടന്‍ വിക്രം 
Entertainment

നടന്‍ വിക്രമിന് കോവിഡ്;  വീട്ടില്‍ നിരീക്ഷണത്തില്‍

താരം ബസന്ത് നഗറിലുള്ള വസതിയില്‍ സ്വയംനിരീക്ഷണത്തില്‍ കഴിയുകയാണ്.

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ് നടന്‍ വിക്രമിന് കോവിഡ് സ്ഥിരീകരിച്ചു.  താരം ബസന്ത് നഗറിലുള്ള വസതിയില്‍ സ്വയംനിരീക്ഷണത്തില്‍ കഴിയുകയാണ്. പേടിക്കാനൊന്നുമില്ലെന്നും എല്ലാവരുടെയും പ്രാര്‍ത്ഥനങ്ങള്‍ക്ക് നന്ദിയെന്നും വിക്രമിന്റെ മാനേജര്‍ സൂര്യനാരായണന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

പുതിയ ചിത്രം തുടങ്ങാനിരിക്കെയാണ് വിക്രമിന് കോവിഡ് ബാധിച്ചത്. മകന്‍ ധ്രുവിനൊപ്പം അഭിനയിച്ച മഹാന്‍ ആണ് പ്രദര്‍ശനത്തിനെത്താനിരിക്കുന്ന ചിത്രം. മണിരത്‌നത്തിന്റെ പൊന്നിയില്‍ സെല്‍വം ചിത്രത്തിന്റെ ഡബ്ബിംഗ് വിക്രം പൂര്‍ത്തിയാക്കിയിരുന്നു.

അടുത്തിടെ കമല്‍ഹാസനും കോവിഡ് ബാധിച്ചിരുന്നു. നേരിയ ലക്ഷണങ്ങളോടെ അദ്ദേഹത്തെ ശ്രീരാമചന്ദ്ര മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചിരുന്നു. ഒരാഴ്ച്ചയ്ക്കു ശേഷം അദ്ദേഹം സുഖംപ്രാപിക്കുകയും ചെയ്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബാര്‍ സമയമാറ്റം: മുന്നണി ഒന്നും അറിഞ്ഞില്ല, മന്ത്രിസഭയിലും ചര്‍ച്ചയായില്ല; വിവാദം

'പുറത്തുവരുന്ന വിവരങ്ങള്‍ ആശങ്കപ്പെടുത്തുന്നത്'; ബാരാമതി വിമാനാപകടം സിബിഐ അന്വേഷിക്കണമെന്ന് സുനേത്ര പവാര്‍

സാമ്പത്തിക തട്ടിപ്പ് കേസ്; സംവിധായകന്‍ ഷംസുദ്ദീന്‍ അറസ്റ്റില്‍

'അംഗഭംഗം വന്ന പാളികള്‍ സ്ഥാപിക്കുന്നത് ശരിയല്ല'; തന്ത്രി ആവശ്യം ഹൈക്കോടതിയെ അറിയിക്കും

ഓര്‍മ്മകള്‍ക്ക് ലാല്‍ സലാം: ഇവിടെ കാണാം എകെജിയുടെ പോരാട്ട ജീവിതം; മ്യൂസിയം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

SCROLL FOR NEXT