Chiyaan Vikram 
Entertainment

വംശനാശ ഭീഷണി നേരിടുന്ന കുരങ്ങിനൊപ്പം വിക്രമിന്റെ റീല്‍; ഉറവിടം ചോദിച്ചപ്പോള്‍ മുക്കി; അന്വേഷണം ആരംഭിച്ച് വനം വകുപ്പ്

കുരങ്ങിനെ രംഗനാഥന്‍ മണിപ്പൂരില്‍ നിന്നും വാങ്ങിയതാണെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

നടന്‍ ചിയാന്‍ വിക്രം വിവാദത്തില്‍. വംശനാശ ഭീഷണി നേരിടുന്ന കുരങ്ങിനൊപ്പമുള്ള റീലാണ് വിക്രമിനെ വിവാദത്തില്‍ ചാടിച്ചിരിക്കുന്നത്. ലാര്‍ ഗിബ്ബണ്‍ എന്ന വംശനാശ ഭീഷണി നേരിടുന്ന കുരങ്ങുമായുള്ള വിക്രമിന്റെ റീല്‍ വൈറലായതോടെയാണ് വിവാദത്തിന് തിരികൊളുത്തപ്പെടുന്നത്. എങ്ങനെയാണ് ഈ കുരങ്ങ് ഇന്ത്യയിലെത്തിയതെന്നടക്കമുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

വിവാദമായതോടെ വിക്രം വിഡിയോ ഡീലാറ്റിക്കി. അതേസമയം സംഭവത്തില്‍ തമിഴ്‌നാട് വനം വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലാര്‍ ഗിബ്ബണിനൊപ്പം കളിക്കുകയും ലാളിക്കുകയും ചെയ്യുന്ന വിഡിയോയാണ് വിക്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. അധികം വൈകാതെ വിഡിയോ വൈറലായി. ഇതോടെ ആരാധകര്‍ ചോദ്യങ്ങളുമായെത്തുകയായിരുന്നു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം വിക്രമിന്റെ മകള്‍ അക്ഷിതയുടെ ഭര്‍ത്താവ് മനു രഞ്ജിത്തിന്റെ പിതാവ് സികെ രംഗനാഥന്റേതാണ് കുരങ്ങ്. അദ്ദേഹത്തിന്റെ ഫാം ഹൗസില്‍ നിന്നുമാണ് വിഡിയോ ചിത്രീകരിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സൗത്തീസ്റ്റ് ഏഷ്യന്‍ മേഖലയില്‍ കാണപ്പെടുന്ന കുരങ്ങ് വിഭാഗമാണ് ലാര്‍ ഗിബ്ബണ്‍. ദേശീയ വന്യജീവി സംരക്ഷണ നിയമപ്രകാരവും വംശനാശഭീഷണി നേരിടുന്ന സസ്യങ്ങളുടേയും മൃഗങ്ങളുടേയും സംരക്ഷണത്തിനായുള്ള സൈറ്റ്‌സിന് കീഴിലും സംരക്ഷിച്ചു വരുന്ന കുരങ്ങാണിത്.

ഇവയെ വില്‍ക്കുന്നതും വാങ്ങുന്നതും കൈവശം വാങ്ങുന്നതുമെല്ലാം കര്‍ശന നിയന്ത്രണങ്ങളുണ്ട്. അവശ്യമായ സൈറ്റ്‌സ് ഇറക്കുമതി, കയറ്റുമതി അനുമതികളും ഇറക്കുമതി ചെയ്യുന്ന സംസ്ഥാനത്തെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതി എന്നിവയില്ലാതെ ലാര്‍ ഗിബ്ബണുകളെ സ്വന്തമാക്കാനാകില്ല.

അങ്ങനെയിരിക്കെ എങ്ങനെയാണ് ലാര്‍ ഗിബ്ബണ്‍ നടന്റെ പക്കലെത്തിയതെന്നാണ് ചോദ്യം ഉയരുന്നത്. എല്ലാ നിയമങ്ങളും പാലിക്കപ്പെട്ടിട്ടുണ്ടോ എന്നും വനം വകുപ്പ് പരിശോധിച്ചുവരികയാണ്. സികെ രംഗനാഥന് വംശനാശം നേരിടുന്ന ജീവികളുടെ വ്യാപരവുമായി ബന്ധമുണ്ടെന്നും ആരോപണമുണ്ട്. രംഗനാഥനെതിരെ തമിഴ്‌നാട് വനം വകുപ്പ് അന്വേഷണം ആരംഭിച്ചിരുന്നു. അതേസമയം, വിഡിയോയിലെ കുരങ്ങിനെ രംഗനാഥന്‍ മണിപ്പൂരില്‍ നിന്നും വാങ്ങിയതാണെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്.

Chiyaan Vikram lands in deep trouble. His video with Lar Gibbon invites probe.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മുൻ സർക്കാർ കാര്യമായി അന്വേഷിച്ചില്ല'- ആരോപിച്ച് മന്ത്രി; മുട്ടിൽ മരംമുറിയിൽ വീണ്ടും കുറ്റപത്രം സമർപ്പിച്ചു

മാഞ്ചസ്റ്റർ സിറ്റിയുടെ എല്ലാ കിരീടങ്ങളും പോകും? ​ക്ലബിനെതിരെ ഗുരുതര കുറ്റങ്ങൾ!

'ഒവി വിജയനും വിമര്‍ശനങ്ങള്‍ക്ക് അതീതനല്ല'; സക്കറിയയുടെ പരാമര്‍ശത്തെ പിന്തുണച്ച് ജോണി എംഎല്‍

ഗ്യാനേഷ് കുമാറിനെതിരെ ക്രിമിനല്‍ നടപടി വേണമെന്ന് ഹര്‍ജി, മരംമുറി കേസില്‍ വീണ്ടും കുറ്റപത്രം, സിജെപി നേതാക്കള്‍ക്ക് നോട്ടീസ്...; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

റേഞ്ച് റോവർ, വിദേശ യാത്രാ വിവാദങ്ങൾ: ലീ​ഗ് മന്ത്രിമാർക്കും എംഎൽഎമാർക്കും 'പെരുമാറ്റച്ചട്ടം'