Shaji Kumar Instagram
Entertainment

അവസാന കോൾ മോഹൻലാലിന്റേത്; 'ഓക്കെയാണെന്ന്' അറിയിച്ചതിന് പിന്നാലെ അപ്രതീക്ഷിത വിടവാങ്ങൽ

വീഡിയോ കോളിലൂടെ താൻ ഓക്കെയാണെന്ന് മോഹൻലാലിനെ അറിയിച്ച ശേഷം ഏറെ സന്തോഷവാനായിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ചന്ദ്ര സ്വസ്തി

പ്രശസ്ത ഛായാഗ്രാഹകൻ ഷാജികുമാറിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് മലയാള സിനിമാലോകം. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടർന്ന് സാധാരണ നിലയിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം, അവസാനമായി വീഡിയോ കോളിൽ സംസാരിച്ചത് നടൻ മോഹൻലാലിനോടായിരുന്നുവെന്ന് സുഹൃത്തുക്കൾ. താൻ സുഖമായിരിക്കുന്നുവെന്ന് പ്രിയതാരത്തെ അറിയിച്ചതിന് പിന്നാലെയായിരുന്നു അപ്രതീക്ഷിത മരണം.

രണ്ടു ദിവസം മുൻപ് ദിലീപ് നായകനാകുന്ന ചിത്രത്തിന്റെ ആലപ്പുഴയിലെ ലൊക്കേഷനിൽ വച്ചാണ് ഷാജികുമാറിന് ദേഹാസ്വാസ്ഥ്യമുണ്ടായത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ഉടൻ എറണാകുളത്തെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടായി.

തിങ്കളാഴ്ച രാത്രി ഒൻപതരയോടെ ഐസിയുവിൽനിന്ന് മുറിയിലേക്ക് മാറ്റിയിരുന്നു. സാധാരണ നിലയിൽ എല്ലാവരോടും സംസാരിച്ചിരുന്ന ഷാജികുമാർ ആരോഗ്യനില മെച്ചപ്പെട്ട വിവരം അടുത്ത സുഹൃത്തുക്കളെയും അറിയിച്ചിരുന്നു. ഇതിനിടെയാണ് ഏറ്റവും ഒടുവിൽ മോഹൻലാലിനെ വീഡിയോ കോളിൽ വിളിച്ചത്.

വീഡിയോ കോളിലൂടെ താൻ ഓക്കെയാണെന്ന് മോഹൻലാലിനെ അറിയിച്ച ശേഷം ഏറെ സന്തോഷവാനായിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു. എന്നാൽ ഉറങ്ങാൻ കിടക്കുന്നതിന് മുൻപ് ശുചിമുറിയിലേക്ക് പോകുന്നതിനിടെ അദ്ദേഹം പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ സിപിആർ ഉൾപ്പെടെയുള്ള അടിയന്തര ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മോഹൻലാലിന്റെ കരിയറിലെ ശ്രദ്ധേയമായ ചിത്രങ്ങളായ 'നരൻ', 'പുലിമുരുകൻ', 'ഒടിയൻ', 'തുടരും' തുടങ്ങിയ സിനിമകൾക്ക് ക്യാമറ ചലിപ്പിച്ചത് ഷാജികുമാറായിരുന്നു. ഇരുവരും തമ്മിൽ അടുത്ത സൗഹൃദവും ആത്മബന്ധവുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ആരോഗ്യനില മെച്ചപ്പെട്ട വിവരം ആദ്യം അറിയിക്കാൻ ആഗ്രഹിച്ചതും മോഹൻലാലിനെയായിരുന്നു.

അൻപതിലേറെ സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിച്ച ഷാജികുമാർ മലയാള സിനിമയിലെ ശ്രദ്ധേയനായ ക്യാമറാമാനായിരുന്നു. 'അതിമനോഹരം', 'ഒറ്റക്കൊമ്പൻ' തുടങ്ങിയ ചിത്രങ്ങളായിരുന്നു അദ്ദേഹത്തിന്റെ പുതിയ പ്രോജക്ടുകൾ. സിനിമാലോകത്തെയും പ്രേക്ഷകരെയും ഒരുപോലെ വേദനയിലാഴ്ത്തിയാണ് ഷാജികുമാറിന്റെ മടക്കം.

Cinematographer Shaji Kumar’s last video call was to Mohanlal, whom he reassured about his recovery shortly before he unexpectedly passed away.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വന്ദേമാതരം പൂർത്തിയാക്കും മുൻപ് ഇരുന്നു, മന്ത്രി കെ മുരളീധരന്റെ നടപടി വിവാദത്തിൽ

പവന്‍ കല്യാണ്‍ വീണ്ടും വിവാഹ മോചിതനായി; ദാമ്പത്യജീവിതം അവസാനിപ്പിക്കുന്നത് മൂന്നാം തവണ

കുട്ടികളെ നിയന്ത്രിക്കാന്‍ കഴിയില്ലെങ്കില്‍ വാഹനങ്ങള്‍ വില്‍ക്കൂ: മന്ത്രി സിപി ജോണ്‍

'എന്തിന്, എന്ത് കാര്യത്തിന്'! പന്ത് ചുരണ്ടല്‍ അന്വേഷിക്കില്ല

"അമ്പമ്പോ....!!!" ഒരു കോഴിമുട്ടയ്ക്ക് 10 രൂപയോ...? ചെറിയ ഉള്ളി 160, സവാള 60; പൊള്ളുന്ന വില