ദാദാസാഹേബ് ഫാല്‍ക്കെ ജേതാവ് ലിലധര്‍ സാവന്ത് 
Entertainment

നടീനടന്‍മാര്‍ സഹായിക്കണം; ചികിത്സയ്ക്ക് പണം തേടി ദാദാസാഹേബ് ഫാല്‍ക്കെ ജേതാവ്

ചികിത്സയ്ക്കായി ധനസഹായം അഭ്യര്‍ഥിച്ച് ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ജേതാവ്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ചികിത്സയ്ക്കായി ധനസഹായം അഭ്യര്‍ഥിച്ച് ദാദാസാഹേബ്ഫാല്‍ക്കെ അവാര്‍ഡ് ജേതാവ്. 25 വര്‍ഷത്തോളം ചലചിത്രമേഖലയില്‍ ആര്‍ട്ട് ഡയറക്ടറായി പ്രവര്‍ത്തിച്ച ലിലധര്‍ സാവന്ത് ആണ്  ചികിത്സയ്ക്കായി നടീനടന്‍മാരോട് സഹായം അഭ്യര്‍ഥിച്ചത്. 

കഴിഞ്ഞ പത്ത് വര്‍ഷമായി മഹാരാഷ്ട്രയിലെ വാഷിം ജില്ലയിലെ ജലൂക്ക വില്ലേജില്‍ ഭാര്യയ്‌ക്കൊപ്പം വാടക വീട്ടിലാണ് ഇയാള്‍ താമസിക്കുന്നത്. ചലച്ചിത്രമേഖലയില്‍ 25 വര്‍ഷക്കാലം പ്രവര്‍ത്തിച്ചെങ്കിലും ഇപ്പോള്‍ വന്‍സാമ്പത്തിക ബുദ്ധിമുട്ടിലാണെന്ന് ദാദാസാഹേബ് ഫാല്‍ക്കെ ജേതാവ് പറയുന്നു.

നിരവധി സിനിമകള്‍ക്കായി സ്റ്റേജുകള്‍ നിര്‍മ്മിച്ച ഇദ്ദേഹം 177 സിനിമകളുടെ കലാസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. ചലച്ചിമേഖലയിലെ സേവനം കണക്കിലെടുത്ത് പരമോന്നത പുരസ്‌കാരമായ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം, ഫിലിം ഫെയര്‍  അവാര്‍ഡ്, മണിക് ചന്ദ് അവാര്‍ഡ് എന്നിവ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 

മസ്തിഷ്‌ക സ്രാവത്തെയും ബൈപ്പാസ് ശസ്ത്രക്രിയയെ തുടര്‍ന്ന് കൈയിലുള്ള സമ്പാദ്യം മുഴുവന്‍ ലിലധറിന്റെ ചികിത്സയ്ക്കായി ചെലവിട്ടെന്ന് ഭാര്യ പുഷ്പ സാവന്ത് പറയുന്നു. അദ്ദേഹത്തിന്റെ തുടര്‍ചികിത്സ മുന്നോട്ടുപോകണമെങ്കില്‍ വലിയ തുക ആവശ്യമുണ്ട്. അതുകൊണ്ട് അദ്ദേഹത്തെ അറിയുന്ന നടീനടന്‍മാര്‍ സാമ്പത്തികമായി സഹായിക്കണമെന്നാണ് ഇവരുടെ അഭ്യര്‍ഥന. നടന്‍ ഗോവിന്ദയെ ചലച്ചിത്രമേഖലയിലേക്ക് നിര്‍ദേശിച്ചതും ലിലധറാണെന്ന് ഭാര്യ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ

'അധിക്ഷേപം ഒന്നിനും പരിഹാരമല്ല'; യുവാക്കള്‍ക്ക് മാപ്പ് നല്‍കി പ്രധാനമന്ത്രി