Eko, Dhanush ഇൻസ്റ്റ​ഗ്രാം
Entertainment

'മാസ്റ്റർപീസ്, അവരുടേത് വേൾഡ് ക്ലാസ് പെർഫോമൻസ്'; 'എക്കോ'യെ പ്രശംസിച്ച് ധനുഷ്

നെറ്റ്ഫ്ലിക്സിലൂടെ ഡിസംബര്‍ 31 നാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

മലയാള സിനിമാ പ്രേക്ഷകരെ മാത്രമല്ല, മറ്റു ഭാഷകളിലുള്ളവരെയും വിസ്മയിപ്പിക്കുകയാണ് ദിൻജിത്ത് അയ്യത്താൻ- ബാഹുൽ രമേശ് കൂട്ടുകെട്ടിലെത്തിയ എക്കോ. ഒടിടിയിൽ വന്നതിന് ശേഷവും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് നടൻ ധനുഷ്.

എക്കോ സിനിമ ഒരു മാസ്റ്റര്‍പീസ് ആണെന്നും നടി ബിയാന മോമിന്‍ അഭിനയത്തിനുള്ള എല്ലാ വലിയ അംഗീകാരങ്ങൾ അര്‍ഹിക്കുന്നുണ്ടെന്നും ലോക നിലവാരത്തിലുള്ള പ്രകടനമാണ് അവർ നടത്തിയെതെന്നും" ധനുഷ് എക്സിലൂടെ കുറിച്ചു. നെറ്റ്ഫ്ലിക്സിലൂടെ ഡിസംബര്‍ 31 നാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചത്.

മലയാളത്തിൽ കഴിഞ്ഞ വര്‍ഷത്തെ റിലീസുകളില്‍ ഏറ്റവും കൂടുതൽ പ്രേക്ഷക പ്രശംസ നേടിയ ചിത്രമായിരുന്നു എക്കോ. നവംബര്‍ 21 ന് ആയിരുന്നു ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ്. ബാഹുല്‍ രമേശ് തിരക്കഥയും ഛായാഗ്രഹണവും നിര്‍വ്വഹിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ദിന്‍ജിത്ത് അയ്യത്താന്‍ ആണ്.

വലിയ പ്രീ റിലീസ് ബഹളങ്ങളോ അവകാശവാദങ്ങളോ ഇല്ലാതെ എത്തിയ ചിത്രം ആദ്യ ദിനം തന്നെ മികച്ച പ്രേക്ഷകാഭിപ്രായങ്ങള്‍ നേടി. പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി നേടിയതോടെ തിയറ്ററിലേക്ക് ജനം ഇരച്ചെത്തുകയായിരുന്നു.

സന്ദീപ് പ്രദീപ്, വിനീത്, നരേൻ, ബിനു പപ്പു, സൗരഭ് സച്ച്ദേവ, ബിയാന മോമിൻ, അശോകൻ തുടങ്ങി നിരവധി പേരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. കിഷ്കിന്ധാ കാണ്ഡത്തിന് സം​ഗീതം പകര്‍ന്ന മുജീബ് മജീദ് തന്നെയാണ് എക്കോയുടെയും സം​ഗീത സംവിധായകന്‍.

Cinema News: Actor Dhanush praises Eko movie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആത്മീയാചാര്യന്‍ മുനി നാരായണ പ്രസാദ് അന്തരിച്ചു

പൂരപ്രേമികൾ ആവേശത്തിൽ; പൂര വിളംബരം ഇന്ന്, എറണാകുളം ശിവകുമാറിന്റെ പുറത്തേറി നെയ്തലക്കാവിലമ്മ എഴുന്നള്ളും

സായ് സുദര്‍ശന്റെ സെഞ്ച്വറി പാഴായി, കോഹ് ലിയും പടിക്കലും വെടിക്കെട്ടിന് തിരികൊളുത്തി; ഗുജറാത്തിനെ തോല്‍പ്പിച്ച് ബംഗളൂരു

ആത്മീയാചാര്യൻ മുനി നാരായണ പ്രസാദ് അന്തരിച്ചു, കോസ്റ്റ് ​ഗാർഡിന് വീഴ്ച, അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

പിഎൻജി ഉള്ളവർ എൽപിജി കണക്ഷൻ 15 ദിവസത്തിനകം തിരിച്ചേൽപ്പിക്കണം

SCROLL FOR NEXT