ധനുഷ് (Dhanush) വിഡിയോ സ്ക്രീൻഷോട്ട്
Entertainment

തമിഴ് ചിത്രങ്ങൾക്ക് വാങ്ങുന്നത് 15 കോടി! 'കുബേര'യിലേക്ക് എത്തിയപ്പോൾ ശമ്പളം കൂട്ടി; ധനുഷിന്റെ പ്രതിഫലം പുറത്ത്

‘ഹാപ്പി ഡെയ്‌സ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ശേഖർ കമ്മുലയാണ് കുബേര സംവിധാനം ചെയ്യുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

വേറിട്ട കഥാപാത്രങ്ങളിലൂടെയും ഉള്ളുലയ്ക്കുന്ന പ്രകടനങ്ങളിലൂടെയും തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ മനം കവർന്ന നടനാണ് ധനുഷ് (Dhanush). ധനുഷിന്റെ രണ്ടാമത്തെ തെലുങ്ക് ചിത്രമാണ് കുബേര. കഴിഞ്ഞ ദിവസം കുബേരയുടെ ട്രെയ്‌ലറും പ്രേക്ഷകരിലേക്കെത്തിയിരുന്നു. മികച്ച പ്രതികരണമാണ് ട്രെയ്‌ലറിന് ലഭിച്ചതും. ‘ഹാപ്പി ഡെയ്‌സ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ശേഖർ കമ്മുലയാണ് കുബേര സംവിധാനം ചെയ്യുന്നത്.

ധനുഷ്, നാഗാർജുന, രശ്‌മിക മന്ദാന എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. രണ്ട് ഗെറ്റപ്പിലാണ് ചിത്രത്തിൽ ധനുഷ് എത്തുന്നത്. റിലീസിനുള്ള തയ്യാറെടുപ്പുകളിലാണ് കുബേര. ദേവ എന്ന കഥാപാത്രത്തെയാണ് ധനുഷ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ധനുഷിന്റെ പ്രതിഫലത്തെക്കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. 90 കോടിയായിരുന്നു ചിത്രത്തിന്റെ ആദ്യത്തെ ബജറ്റ്.

എന്നാൽ പിന്നീട് ചിത്രത്തിന്റെ ബജറ്റ് കൂടുകയും, നിലവിൽ 120 കോടിയാണ് സിനിമയ്ക്കായി നിർമാതാക്കൾ മുടക്കിയതെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 30 കോടിയാണ് ചിത്രത്തിനായി ധനുഷ് പ്രതിഫലമായി കൈപ്പറ്റിയതെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ ആകെ ബജറ്റിന്റെ 36 ശതമാനത്തോളം ധനുഷിന്റെ പ്രതിഫലമാണെന്നാണ് വിവരം.

തമിഴ് ചിത്രങ്ങളിൽ അഭിനയിക്കുന്നതിനായി 15 കോടിയോ അതിൽ താഴെയോ ആണ് ധനുഷ് പ്രതിഫലമായി വാങ്ങാറെന്നും എന്നാൽ തെലുങ്ക് ചിത്രമായതു കൊണ്ടാണ് ധനുഷ് പ്രതിഫലം കൂട്ടിയതെന്നും വിവിധ റിപ്പോർട്ടുകൾ പറയുന്നു. അതേസമയം ദീപക് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ നാ​ഗാർജുന എത്തുന്നത്.

സമീറ എന്ന കഥാപാത്രത്തെ ര​ശ്മികയും അവതരിപ്പിക്കുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിലാണ് ചിത്രം റിലീസിനെത്തുക. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസാണ് കുബേര കേരളത്തിലെത്തിക്കുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന് സം​ഗീതമൊരുക്കുന്നത്.

ശ്രീ വെങ്കിടേശ്വര സിനിമാസ് എൽഎൽപിയും അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നികേത് ബൊമ്മിറെഡ്ഡി ആണ് ഛായാ​ഗ്രഹണം. ഈ മാസം 20 ന് ചിത്രം തിയറ്ററുകളിലെത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT