Kara poster, Mamitha Baiju ഇൻസ്റ്റ​ഗ്രാം
Entertainment

വിജയ്‌ക്ക് ശേഷം ധനുഷിനൊപ്പം മമിത; 'കര' ഫസ്റ്റ് ലുക്ക്

മമിത ബൈജുവും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

സമകാലിക മലയാളം ഡെസ്ക്

ധനുഷിന്റേതായി സിനിമാ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് ഡി54. ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ തന്നെ അപ്ഡേറ്റിനായി ആകാംക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുകയായിരുന്നു. ഇപ്പോഴിതാ ആരാധകർക്കുള്ള പൊങ്കൽ സമ്മാനമായി ഡി54 ന്റെ ടൈറ്റിൽ പങ്കുവച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. 'കര' എന്നാണ് ചിത്രത്തിന്റെ പേര്.

വിഘ്നേഷ് രാജ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവന്നിട്ടുണ്ട്. തീക്ഷണതയേറിയ നോട്ടത്തോടെയുള്ള ധനുഷിനെയാണ് പോസ്റ്ററിൽ കാണാനാകുക. കത്തിയെരിയുന്ന വീടുകളും പോസ്റ്ററിൽ കാണാം. അതോടൊപ്പം പാടത്തിന് നടുക്ക് നിൽക്കുന്ന ധനുഷും പോസ്റ്ററിലുണ്ട്. മമിത ബൈജുവും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

പൂജ ഹെ​ഗ്‍ഡെ ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ജി വി പ്രകാശ് കുമാർ ആണ് ചിത്രത്തിന് സം​ഗീതമൊരുക്കുന്നത്. തേനി ഈശ്വർ ആണ് ഛായാ​ഗ്രഹണം. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഉടൻ ആരംഭിക്കുമെന്നും അണിയറപ്രവർത്തകർ അറിയിച്ചിട്ടുണ്ട്.

മാർച്ചിലോ ഏപ്രിലിലോ ചിത്രം തിയറ്ററുകളിലെത്തും. നെറ്റ്ഫ്ലിക്സ് ആണ് കരയുടെ ഒടിടി സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. പോർ തൊഴിൽ എന്ന ഹിറ്റ് ചിത്രത്തിന്റെ സംവിധായകനാണ് വിഘ്നേഷ് രാജ. അതേസമയം ബോളിവുഡ് ചിത്രം തേരേ ഇഷ്ക് മേം ആണ് ധനുഷിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.

സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളിൽ നിന്ന് ലഭിച്ചത്. ഇഡ്ഡലി കടൈ ആണ് ധനുഷ് നായകനായെത്തി ഒടുവിൽ തിയറ്ററുകളിലെത്തിയ തമിഴ് ചിത്രം. വൻ ഹൈപ്പോടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയതെങ്കിലും മികച്ച അഭിപ്രായം നേടാനായില്ല.

Cinema News: Dhanush's upcoming film Kara First Look poster out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിലെ എസ്‌ഐആര്‍; കരട് പട്ടികയില്‍ പുറത്തായവര്‍ക്ക് സുപ്രീം കോടതിയുടെ ആശ്വാസ നടപടി, സമയം രണ്ടാഴ്ച കൂടി നീട്ടി

രണ്ടാം ദിനത്തില്‍ ആകര്‍ഷണമായി ഗ്ലാമര്‍ ഇനങ്ങള്‍, കനത്ത പോരാട്ടം

സൗജന്യ ഡൈവ് മാസ്റ്റർ പരിശീലന പരിപാടിയിലേക്ക് ആപേക്ഷിക്കാം

മാസം 5,550 രൂപ പെന്‍ഷന്‍; അറിയാം ഈ സ്‌കീം

ഗുരുവായൂര്‍ ഇടത്തരികത്ത് കാവ് ഭഗവതിക്ക് ദേവസ്വം താലപ്പൊലി ഫെബ്രുവരി ആറിന്, ദര്‍ശന നിയന്ത്രണം; അറിയാം പറ നിരക്ക്

SCROLL FOR NEXT