വിടുതലൈയുടെ പോസ്റ്റര്‍ 
Entertainment

വിജയ് സേതുപതിക്കായി ധനുഷ് പാടുന്നു; സംഗീതം ഇളയരാജ

സ്വന്തം ചിത്രത്തിനു വേണ്ടി പല തവണ ധനുഷ് ഗാനം ആലപിച്ചിട്ടുണ്ടെങ്കിലും മറ്റൊരു നായകനു വേണ്ടി ആദ്യമായാണു പാടുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

വിജയ് സേതുപതി നായകനാകുന്ന വെട്രിമാരന്‍ ചിത്രമായ 'വിടുതലൈ'യില്‍ ഗായകനായി ധനുഷ് എത്തുന്നു. ഇളയരാജയാണ് ചിത്രത്തിന്റെ സംഗീതം. ഇളയാരാജയുടെ കടുത്ത ആരാധകനായ ധനുഷ് അദ്ദേഹത്തിന്റെ സംഗീതസംവിധാനത്തില്‍ ആദ്യമായ് പാടുന്നു എന്ന പ്രത്യേകതയും പാട്ടിനുണ്ട്. കൂടാതെ വെട്രിമാരന്‍ ചിത്രത്തിനു വേണ്ടി ഇളയരാജ ഈണമൊരുക്കുന്നത്. 

സ്വന്തം ചിത്രത്തിനു വേണ്ടി പല തവണ ധനുഷ് ഗാനം ആലപിച്ചിട്ടുണ്ടെങ്കിലും മറ്റൊരു നായകനു വേണ്ടി ആദ്യമായാണു പാടുന്നത്.  'വിടുതലൈ'ക്കു വേണ്ടി മെലഡി ഗാനമാണ് ധനുഷിന്റെ ശബ്ദത്തില്‍ പുറത്തു വരുന്നതെന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന. ചിത്രത്തിലെ നിര്‍ണായക ഘട്ടത്തില്‍ വരുന്ന പാട്ടാണിത്. 

വിജയ് സേതുപതിക്കൊപ്പം സൂരിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് 'വിടുതലൈ'. ജയമോഹന്റെ 'തുണൈവന്‍' എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കുന്നത്. 'വടചെന്നൈ', 'അസുരന്‍' എന്നീ ചിത്രങ്ങള്‍ക്കു ശേഷം വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'വിടുതലൈ'.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

നീറ്റ് യുജി പരീക്ഷ ഇന്ന്; എഴുതുന്നത് 22.79 ലക്ഷം വിദ്യാര്‍ത്ഥികള്‍

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

SCROLL FOR NEXT