എസ്. ജെ സൂര്യയെക്കുറിച്ച് ധനുഷ്  
Entertainment

'ഒരു തവണ പോലും അദ്ദേഹം മുഖം ചുളിച്ചില്ല'; എസ്. ജെ സൂര്യയെക്കുറിച്ച് ധനുഷ്

സേതു എന്ന വില്ലൻ കഥാപാത്രത്തെയാണ് എസ്.ജെ സൂര്യ അവതരിപ്പിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

ധനുഷ് കഥയെഴുതി സംവിധാനം ചെയ്ത രായനെന്ന ചിത്രം മികച്ച പ്രതികരണവുമായി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ​ഗ്യാങ്സ്റ്റർ ആക്ഷൻ ഡ്രാമയായെത്തിയ ചിത്രത്തിൽ രായനെന്ന ടൈറ്റിൽ കഥാപാത്രമായി തന്നെയാണ് ധനുഷെത്തിയത്. കാളിദാസ് ജയറാം, സന്ദീപ് കിഷൻ, എസ്.ജെ സൂര്യ, ദുഷാര വിജയൻ, പ്രകാശ് രാജ് തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്.

സേതു എന്ന വില്ലൻ കഥാപാത്രത്തെയാണ് എസ്.ജെ സൂര്യ അവതരിപ്പിച്ചത്. എപ്പോഴത്തേയും പോലെ പെർഫോമൻസു കൊണ്ട് സിനിമ പ്രേക്ഷകരെ ഞെട്ടിച്ചു കളഞ്ഞു എസ്. ജെ സൂര്യ. രായനും സേതുവും ഫൈറ്റ് രം​ഗങ്ങളൊക്കെ തിയറ്ററിൽ കൈയ്യടി നേടിയിരുന്നു. എസ്.ജെ സൂര്യയുടെ ലുക്കിലും അൽപ്പം വ്യത്യസ്തത പുലർത്തിയിരുന്നു. ധനുഷിനൊപ്പമുള്ള എസ്.ജെ സൂര്യയുടെ കോമ്പിനേഷൻ രം​ഗങ്ങളെല്ലാം പ്രേക്ഷകരുടെ മനം കവർന്നെന്ന കാര്യമുറപ്പാണ്.

ഇപ്പോഴിതാ സേതുവിനെ ഒന്നു കൂടി പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ് നിർമാതാക്കളായ സൺ പിക്ചേഴ്സ്. ധനുഷ് എനിക്ക് സിനിമയിലെ ചില സീനുകൾ കാണിച്ചു തന്നിരുന്നു. ബ്രില്യന്റായിരുന്നു അതെന്നാണ് പ്രകാശ് രാജ് വിഡിയോയിൽ പറയുന്നത്. ഒരു തവണ പോലും അദ്ദേഹം മുഖം ചുളിച്ചില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അത്രയും സന്തോഷത്തോടെ എൻജോയ് ചെയ്താണ് സേതുവിനെ എസ്.ജെ സൂര്യ അവതരിപ്പിച്ചതെന്ന് ധനുഷും പറയുന്നുണ്ട്. ചിത്രത്തിന്റെ പ്രൊമോഷിനിടെയായിരുന്നു ധനുഷ് ഇക്കാര്യം പറഞ്ഞത്. എന്തായാലും എസ്.ജെ സൂര്യയുടെ കരിയറിലേയും മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരിക്കും രായനിലെ സേതു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

SCROLL FOR NEXT