Dhanush ഫെയ്സ്ബുക്ക്
Entertainment

'9 മണിയുടെ ഷോയ്ക്ക് 8 മണി ആകുമ്പോഴേ റിവ്യൂസ് വരും; അതൊന്നും ആരും വിശ്വസിക്കരുത്'

സിനിമ റിലീസായതിന് ശേഷം 9 മണിയുടെ ഷോയ്ക്ക് 8 മണി ആകുമ്പോഴേ റിവ്യൂസ് വന്നു തുടങ്ങും.

സമകാലിക മലയാളം ഡെസ്ക്

ധനുഷ് സംവിധാനം ചെയ്ത് അഭിനയിക്കുന്ന പുതിയ ചിത്രമാണ് ഇഡ്‌ലി കടൈ.നിത്യ മേനനും രാജ്‌കിരണും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഇപ്പോഴിതാ സിനിമയുടെ ഓഡിയോ ലോഞ്ചിൽ നടൻ ധനുഷ് പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്. പ്രേക്ഷകർ സ്വയം സിനിമകൾ കണ്ട് വിലയിരുത്തണമെന്നും നല്ല വിമർശനങ്ങളെ മാത്രം സ്വീകരിക്കണമെന്നും ധനുഷ് പറഞ്ഞു.

"സിനിമ റിലീസായതിന് ശേഷം 9 മണിയുടെ ഷോയ്ക്ക് 8 മണി ആകുമ്പോഴേ റിവ്യൂസ് വന്നു തുടങ്ങും. അതൊന്നും ആരും വിശ്വസിക്കരുത്. നിങ്ങൾ സ്വയം സിനിമ കണ്ട് വിലയിരുത്തുകയോ ഇല്ലെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കൾ സിനിമ കണ്ടതിന് ശേഷം പറയുന്നത് കേട്ട് സിനിമ കാണുക. സിനിമ ആരോഗ്യമായി ഇരിക്കണം, നല്ല സിനിമകൾ ഓടണം. അതുകൊണ്ട് ശരിക്കുള്ള വിമർശനങ്ങൾ മാത്രം എടുത്തിട്ട് പ്രേക്ഷകർ തീരുമാനിക്കണം ഏത് സിനിമ കാണണമെന്ന്", ധനുഷ് പറഞ്ഞു.

ഇഡ്‌ലി കടൈയുടെ ട്രെയ്‌ലർ ഇന്നലെ പുറത്തുവന്നിരുന്നു. ഒരു ഫീൽ ഗുഡ് ഡ്രാമയാണ് സിനിമ എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ‌ധനുഷിന്റെ കരിയറിലെ 52 -ാം ചിത്രവും നാലാമത്തെ സംവിധാന സംരംഭവുമാണ് ഇഡ്‌ലി കടൈ. പാ പാണ്ടി, രായന്‍, നിലാവ്ക്ക് എന്‍ മേല്‍ എന്നടി കോപം എന്നീ ചിത്രങ്ങളാണ് നേരത്തെ ധനുഷ് സംവിധാനം ചെയ്തത്.

ഡൗണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ ആകാശ് ഭാസ്‌കരനും ധനുഷും ചേര്‍ന്നാണ് 'ഇഡ്‌ലി കടൈ' നിര്‍മിക്കുന്നത്. ഡൗണ്‍ പിക്ചേഴ്സിന്റെ ആദ്യ നിര്‍മാണ സംരംഭം കൂടിയാണ് ചിത്രം. ജി വി പ്രകാശ് കുമാറാണ് സംഗീതം. ചിത്രത്തിൽ അരുൺ വിജയ്‍യും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഒരു ബോക്സറുടെ വേഷത്തിലാണ് അരുൺ വിജയ് എത്തുന്നതെന്നാണ് നേരത്തെ പുറത്തുവന്ന പോസ്റ്റർ സൂചിപ്പിക്കുന്നത്.

Cinema News: Actor Dhanush talks about movie reviews.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

യൂറിക് ആസിഡിനെ ഭയന്ന് പരിപ്പ് കഴിക്കാറില്ലേ? പൂർണമായും ഒഴിവാക്കാതെ ഡയറ്റ് പ്ലാൻ ചെയ്യാം

വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കാമോ?

എസ്ബിഐ ഓണ്‍ലൈന്‍ ഐഎംപിഎസ് ഇടപാടുകളുടെ സേവന ചാര്‍ജ് പരിഷ്‌കരിച്ചു, ഈ മാസം ബാങ്കിങ് സേവനത്തില്‍ നിരവധി മാറ്റങ്ങള്‍

അത്യാധുനിക സ്‌കാനിങ്, റേഡിയേഷന്‍, 100 കിടക്കകൾ; കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍ ഈ മാസം 9 ന് നാടിന് സമര്‍പ്പിക്കും

SCROLL FOR NEXT