Dhyan Sreenivasan, Aju Varghese 
Entertainment

'അമ്മയുടെ പ്രസിഡന്റാകാന്‍ അജു വര്‍ഗീസ് എന്നോട് പറഞ്ഞു, അവനാണ് യഥാര്‍ത്ഥ പവര്‍ ഗ്രൂപ്പ്'; ചിരി വിതറി ധ്യാന്‍ ശ്രീനിവാസന്‍

ഒരിക്കലും 'അമ്മ'യുടെ പ്രസിഡന്റ് ആകരുതെന്നാണ് സ്വന്തം അമ്മ നല്‍കിയ ഉപദേശമെന്നും ധ്യാന്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

നടന്‍ അജു വര്‍ഗീസ് തന്നോട് അമ്മയുടെ പ്രസിഡന്റ് ആകാന്‍ പറഞ്ഞുവെന്നും അജുവാണ് യഥാര്‍ത്ഥ പവര്‍ ഗ്രൂപ്പെന്നും ധ്യാന്‍ ശ്രീനിവാസന്‍. പുതിയ ചിത്രത്തിന്റെ ലോഞ്ചില്‍ സംസാരിക്കവെ അജു വര്‍ഗീസിനെ ട്രോളി എയറിലേക്ക് വിടുകയായിരുന്നു ധ്യാന്‍ ശ്രീനിവാസന്‍.

'എന്റെ മെന്ററും ജീവിതത്തില്‍ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തും പങ്കാളിയും വഴികാട്ടിയും ഇപ്പോഴത്തെ പവര്‍ ഗ്രൂപ്പിന്റെ തലവനുമായ അജു വര്‍ഗീസ്. ഞാന്‍ ഈയ്യിടെ സിനിമ കുറയ്ക്കുകയും സ്റ്റേജ് ഷോയിലും പരസ്യത്തിലും ശ്രദ്ധിക്കുകയുമാണ്. സ്റ്റേജ് ഷോയുമായി വിദേശത്ത് എനിക്കൊരു ഫോണ്‍കോള്‍ വന്നു. തമിഴ്‌നടന്‍ വിജയ് സിഎം ആയതോടെ അടുത്ത പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ സിഎം ആകാം എന്ന് വിചാരിച്ചിരിക്കുകയായിരുന്നു ഞാന്‍. എന്നെ വിളിച്ചിട്ട് നീ സിഎം ആകണ്ട, അതിന് മുമ്പേ അമ്മയുടെ പ്രസിഡന്റാകാം. പതിനഞ്ച് വര്‍ഷം ചാരിറ്റിയൊക്കെ ചെയ്ത ശേഷം പതിയെ പതിയെ സിഎം ആകാം.'' ധ്യാന്‍ പറയുന്നു.

''നാട്ടില്‍ ഞാന്‍ അമ്മയുടെ നേതൃത്വത്തിലേക്ക് വരുന്നതായി വന്നു. എന്നെ പ്രസിഡന്റാക്കാന്‍ അജുവിന്റെ പവര്‍ഗ്രൂപ്പ് നീക്കങ്ങള്‍ നടത്തുകയായിരുന്നു. അങ്ങനെ ഞാന്‍ അയലന്‍ഡിലിരിക്കെ അജു വിളിച്ചു. അമ്മയിലേക്ക് നീ വരണ്ട, ഇവിടെ കുറേ പ്രശ്‌നങ്ങളാണ് എന്ന് പറഞ്ഞു. സിഎമ്മും ആവണ്ട. നീ ഗവര്‍ണര്‍ ആയിക്കോ, അതാകുമ്പോള്‍ പണിയൊന്നും ഇല്ലെന്ന്.'' എന്നും ധ്യാന്‍ പറയുന്നു.

എന്നാല്‍, ഒരിക്കലും 'അമ്മ'യുടെ പ്രസിഡന്റ് ആകരുതെന്നാണ് എന്റെ സ്വന്തം അമ്മ നല്‍കിയ ഉപദേശമെന്നും ധ്യാന്‍ പറയുന്നുണ്ട്. 'ആ സ്ഥാനത്തിരിക്കണമെങ്കില്‍ ചില കാര്യങ്ങളോട് കണ്ണടയ്‌ക്കേണ്ടി വരും. അത് നിനക്ക് പറ്റില്ല. സ്‌ട്രെയിറ്റ് ഫോര്‍വേഡ് സ്വഭാവമുള്ളവര്‍ക്ക് ആ സ്ഥാനത്ത് തുടരാന്‍ ബുദ്ധിമുട്ടാണ്,' എന്നാണ് അമ്മ പറഞ്ഞതെന്ന് ഝ്യാന്‍ പറയുന്നു. അതിനാല്‍ താന്‍ ആഗ്രഹിക്കാത്ത അമ്മയുടെ പ്രസിഡന്റ് സ്ഥാനം രാജിവെക്കുകയാണെന്നും ധ്യാന്‍ പറഞ്ഞു.

Dhyan Sreenivasan says AJu Varghese is the real power group in malayalam cinema. jokes about being AMMA president.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതെന്താണ് ഡീല്‍?, 219 കോടി പിഴ ഒഴിവാക്കിയത് പിണറായി സര്‍ക്കാര്‍; വിഴിഞ്ഞത്തില്‍ എല്‍ഡിഎഫിനെതിരെ മുഖ്യമന്ത്രി

കുവൈത്തിന്റെ ആദ്യത്തെ ഗോള്‍ഡന്‍ റസിഡന്‍സി എംഎ യൂസഫലിക്ക്

32 എംപി സെല്‍ഫി കാമറ, 7,100mAh ബാറ്ററി; മോട്ടോറോള എഡ്ജ് 70 മാക്‌സ് വിപണിയില്‍, വില 54,999 രൂപ മുതല്‍

അടൂരിലെ ഷഹാനയുടെ മരണം: ആണ്‍ സുഹൃത്ത് അരുണ്‍ അറസ്റ്റില്‍

​'ഗൗരി ഹിന്ദുവല്ല, റീനയോ കിരണോ ഒന്നും എന്നെ വിവാഹം കഴിച്ചതിന്‍റെ പേരില്‍ മതം മാറിയിട്ടില്ല'; ലവ് ജിഹാദ് ആരോപണങ്ങളിൽ ആമിർ ഖാൻ