Toxic, The Goat വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ഇത് കുറച്ച് കൂടി പോയി, ഇതൊക്കെ അണ്ണൻ പണ്ടേ വിട്ടതാ'; ​'ടോക്സിക്കി'ലെ ഡയലോ​ഗ് ​'ഗോട്ടിൽ' നിന്ന് കോപ്പിയടിച്ചതോ ?, ചർച്ച

ഇപ്പോഴിതാ വിജയ് ചിത്രമായ ദ് ഗോട്ടും ടോക്‌സിക്കും തമ്മിലുള്ള കണക്ഷൻ കണ്ടെത്തിയിരിക്കുകയാണ് ആരാധകർ.

സമകാലിക മലയാളം ഡെസ്ക്

യഷ് നായകനായെത്തുന്ന ചിത്രമാണ് 'ടോക്സിക്'. മലയാളി കൂടിയായ ഗീതു മോഹൻദാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടോക്സിക് ടീസറും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വൻ ബഡ്ജറ്റിലൊരുങ്ങുന്ന ഒരു പക്കാ ആക്ഷൻ ചിത്രമായിരിക്കും ടോക്സിക് എന്ന സൂചനയാണ് ടീസർ നൽകുന്നത്. ടീസറിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകർക്കിടയിൽ നിന്ന് ലഭിക്കുന്നത്.

ഇപ്പോഴിതാ വിജയ് ചിത്രമായ ദ് ഗോട്ടും ടോക്‌സിക്കും തമ്മിലുള്ള കണക്ഷൻ കണ്ടെത്തിയിരിക്കുകയാണ് ആരാധകർ. ടോക്‌സികിന്റെ ടീസറിൽ യഷിന്റെ കഥാപാത്രം 'It's over when I say It's over' എന്ന് പറയുന്നുണ്ട്. ഇതേ ഡയലോഗ് തന്നെ വെങ്കട്ട് പ്രഭു സംവിധാനം ചെയ്തു വിജയ് നായകനായി എത്തിയ ഗോട്ടിലും കാണാം. സിനിമയുടെ പോസ്റ്റ് ക്രെഡിറ്റ് സീനിൽ വിജയ്‌യുടെ ജീവൻ എന്ന കഥാപാത്രം സ്ക്രീനിലേക്ക് നോക്കി 'Game is over only when I say It's over' എന്ന് പറയുന്നുണ്ട്.

ഈ രണ്ട് ഡയലോഗും ഒന്നാണെന്ന് കണ്ടെത്തിയിരിക്കുകയാണ് ആരാധകർ. വിജയ്‌യുടെ ഡയലോഗിനെ യഷ് കോപ്പിയടിച്ചു എന്നാണ് പലരും എക്സിൽ കുറിച്ചിരിക്കുന്നത്. ചിത്രത്തിൽ യഷ് ഇരട്ട വേഷത്തിലാണ് എത്തുന്നതെന്ന സൂചനയാണ് ടീസർ നൽകുന്നത്. ടീസറിന്റെ അവസാനം പുതിയ ലുക്കിലുള്ള യഷിനെ കാണാനാകും.

മാർച്ച് 19 നാണ് ചിത്രം റിലീസ് ചെയ്യുക. ഒരേസമയം കന്നഡയിലും ഇം​ഗ്ലീഷിലുമാണ് ചിത്രം ഒരുങ്ങുക. ചിത്രത്തിന്റെ കഥയ്ക്ക് ആ​ഗോള സ്വഭാവമുള്ളതു കൊണ്ടാണ് ഇതൊരു പാൻ വേൾഡ് സിനിമയായി ഒരുക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

കെ വി എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ നാരായണയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ടോക്സിക് നിർമ്മിക്കുന്നത്. യഷിന്റെ 19-ാം സിനിമയാണിത്. യഷിനെ രണ്ട് ഗെറ്റപ്പിലായാണ് ടീസര്‍ അവതരിപ്പിക്കുന്നത്. മലയാളി താരം സുദേവ് നായരേയും ടീസറില്‍ കാണം. 'എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്' എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ.

Cinema News: Did Yash film Toxic copy dialogue from The Goat.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്ഐആര്‍: അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു, 2.69 കോടി വോട്ടര്‍മാര്‍, 9,06,211 പേര്‍ പുറത്ത്

പതിനൊന്ന് വനിതകള്‍ക്ക് ആദരം; 38ാമത് ദേവി അവാര്‍ഡ് വിതരണം ഇന്ന്; സുരേഷ് ഗോപി മുഖ്യാതിഥി

'ഞങ്ങൾക്കിടയിൽ പ്രശ്നങ്ങളില്ല, സത്യാവസ്ഥ ഇതാണ്': സല്‍മാനുമായുള്ള തർക്കത്തിൽ വിശദീകരണവുമായി പാക് കോച്ച്

എപ്പോഴും ഹെൽത്തിയായിരിക്കാൻ ചെമ്പരത്തി ചായ കുടിക്കാം

'മഹാനദി'യിൽ 667 ഒഴിവുകൾ, മാർച്ച് 16 മുതൽ ഓൺലൈനായി അപേക്ഷിക്കാം

SCROLL FOR NEXT