Neekam 
Entertainment

സംവിധായകനായി ഷാജി കൈലാസിന്റെ മകന്‍, നായകന്‍ ദിലീപ്; 'നീക്കം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ഇമോഷണൽ ത്രില്ലർ ആണ് നീക്കം

Author : സമകാലിക മലയാളം ഡെസ്ക്

പുതിയ ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്ത് വിട്ട് ദിലീപ്. പ്രശസ്ത സംവിധായകന്‍ ഷാജി കെെലാസിന്റെ മകന്‍ ജഗന്‍ ഷാജി കെെലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് നീക്കം എന്നാണ്. കോരിച്ചൊരിയുന്ന മഴയിൽ കുടയും ചൂടി ജനക്കൂട്ടത്തിനിടയിൽ നിന്ന് ഉത്ക്കണ്ഠയോടെ നോക്കുന്ന ദിലീപാണ് പോസ്റ്ററിലുള്ളത്.

ദിലീപിൻ്റെ നൂറ്റി അമ്പത്തിരണ്ടാമതു ചിത്രമായ ഈ ചിത്രം D 152 എന്ന് അനൗൺസ് ചെയ്തു കൊണ്ടായിരുന്നു ചിത്രീകരണം ആരംഭിച്ചത്. ഉർവ്വശി തീയേറ്റേഴ്‌സ് & കാക്കാ സ്റ്റോറീസിൻ്റെ ബാനറിൽ സന്ധീപ് സേനൻ, അലക്‌സ് ഈ കുര്യൻ എന്നിവർ ഈ ചിത്രം നിർമ്മിക്കുന്നു. കോ പ്രൊഡ്യൂസേർമാർ സംഗീത് സേനനും നിമിത ഫ്രാൻസിസ് എമ്മുമാണ്. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ രഘു സുഭാഷ് ചന്ദ്രൻ ആണ്.

പൂർണ്ണമായും, ഇമോഷണൽ ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്നതാണ് ഈ ചിത്രം. പ്രേക്ഷകരെ ഉദ്വേഗത്തിൻ്റെ മുൾമുനയിൽ നിർത്തി കൊണ്ടുള്ള സഞ്ചാരമാണ് ഈ ചിത്രത്തിൻ്റേത്. തൊടുപുഴ ,കൊച്ചി എന്നിവിടങ്ങളിലുമായി അറുപതു ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണത്തോടെയാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.

Neekam first look poster

ദിലീപിനു പുറമെ ബിനു പപ്പു, ബിലാസ് ചന്ദ്രൻ, അശോകൻ, ശാരി, സിദ്ദിഖ്, കലാഭവൻ ഷാജോൺ, സാദിഖ്, ഡ്രാക്കുള സുധീർ,കോട്ടയം രമേഷ്, ഷെല്ലി, എന്നിവരും പ്രധാന. വേഷങ്ങളിലുണ്ട്. വിബിൻ ബാലചന്ദ്രൻ്റേതാണു തിരക്കഥ'. സംഗീതം മുജീബ് മജീദ് ആണ്. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളിയും എഡിറ്റിംഗ് സൂരജ് ഇ എസുമാണ്. ചിത്രം ഉർവ്വശി തീയേറ്റേഴ്സ് പ്രദർശനത്തിനെത്തിക്കും.

പ്രൊഡക്ഷൻ ഡിസൈനർ - സന്തോഷ് രാമൻ. മേക്കപ്പ് - റോണക്സ് സേവ്യർ. കോസ്റ്റ്യൂം ഡിസൈൻ -സമീറ സനീഷ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ - സ്യമന്തക് പ്രദീപ്. അസോസിയേറ്റ് ഡയറക്ടർ -മുകേഷ് വിഷ്ണു . സ്റ്റിൽസ് - വിഘ്നേഷ് പ്രദീപ്. ഡിസൈൻ - യെല്ലോ ടൂത്ത്. പ്രൊജക്റ്റ് ഡിസൈൻ -മനു ആലുക്കൽ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ബർണാട് തോമസ്. പ്രൊഡക്ഷൻ കൺട്രോളർ - നോബിൾ ജേക്കബ് ഏറ്റുമാന്നൂർ. പിആർഒ-വാഴൂർ ജോസ്.

Dileep starrer Neekam first look poster is out. The movie will be directed by Jagan Shaji Kailas.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കടുത്ത ചൂടില്‍ നിന്ന് ആശ്വാസമാകുമോ? ശക്തമായ മഴ വരുന്നു; ബുധനാഴ്ച നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കെഎല്‍ രാഹുല്‍ 152*, നിതീഷ് റാണ 91; തട്ടകത്തില്‍ സീസണിലെ ഏറ്റവും വലിയ ടോട്ടല്‍ ഉയര്‍ത്തി ഡല്‍ഹി

വീടിനകത്തെ ചൂട് കുറയ്ക്കാന്‍ വളര്‍ത്താം ഈ ചെടികള്‍

പന്തെറിയും മുൻപ് തന്നെ റെക്കോർഡ്; അപൂർവ നേട്ടത്തിൽ ഡൽഹിയും!

എൻജിനിയറിങ് ആണോ ലക്ഷ്യം? എന്നാൽ ഈ കോഴ്സ് അറിഞ്ഞിരിക്കണം

SCROLL FOR NEXT