അശ്വിനി ദിര്‍, ജലജ് ദിര്‍ 
Entertainment

സംവിധായകന്‍ അശ്വിനി ദിറിന്റെ മകന്‍ വാഹനാപകടത്തില്‍ മരിച്ചു, സുഹൃത്ത് അറസ്റ്റില്‍

120- 150 കിലോമീറ്റര്‍ സ്പീഡിലായിരുന്നു വാഹനം. നിയന്ത്രണം നഷ്ടപ്പെട്ട് ഡിസൈഡറില്‍ ഇടിക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ബോളിവുഡ് സംവിധായകന്‍ അശ്വിനി ദിറിന്റെ മകന്‍ ജലജ് ദിര്‍ വാഹനാപകടത്തില്‍ മരിച്ചു. 18 വയസായിരുന്നു. മുംബൈയിലെ വില്‍ പാര്‍ലെയിലെ വെസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയിലാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് ഡിലൈഡറില്‍ ഇടിക്കുകയായിരുന്നു.

നവംബര്‍ 23നാണ് അപകടമുണ്ടായത്. മൂന്നു സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്നു ജലജ്. സഹില്‍ മെന്ദ എന്ന സുഹൃത്താണ് വാഹനം ഓടിച്ചിരുന്നത്. 120- 150 കിലോമീറ്റര്‍ സ്പീഡിലായിരുന്നു വാഹനം. നിയന്ത്രണം നഷ്ടപ്പെട്ട് ഡിസൈഡറില്‍ ഇടിക്കുകയായിരുന്നു.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജലജിനേയും മറ്റൊരു സുഹൃത്തായ ശരത്തിനേയും ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പച്ചു. എന്നാല്‍ ജലജ് മരിക്കുകയായിരുന്നു. വാഹനമോടിച്ചിരുന്ന സഹിലും മറ്റൊരു സുഹൃത്തും ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. മദ്യലഹരിയിലാണ് സഹില്‍ വാഹനമോടിച്ചതെന്ന് കണ്ടെത്തി. തുടര്‍ന്ന് സഹിലിനെ അറസ്റ്റ് ചെയ്തു. സണ്‍ ഓഫ് സര്‍ദാര്‍, യൂ മീ ഓര്‍ ഹം, അതിഥി തും കബ് ജാവോങ്കേ തുടങ്ങിയവയാണ് അശ്വനി ദിറിന്റെ സിനിമകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT