എച്ച് വിനോദ്,ധനുഷ് Facebook
Entertainment

രജനികാന്തല്ല, ധനുഷിനെ നായകനാക്കാനൊരുങ്ങി സംവിധായകൻ എച്ച് വിനോദ്

ജനനായകൻ റിലീസിന് ശേഷം എച്ച് വിനോദ് ഈ ധനുഷ് സിനിമയിലേക്ക് കടക്കും

സമകാലിക മലയാളം ഡെസ്ക്

തുരംഗ വേട്ട, തീരൻ അധികാരം ഒൻട്ര് എന്നീ സിനിമകളിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ സംവിധായകനാണ് എച്ച് വിനോദ്. വിജയ്‌യെ നായകനാക്കി ഒരുക്കുന്ന ജനനായകനാണ് ഇനി പുറത്തിറങ്ങാനുള്ള എച്ച് വിനോദ് ചിത്രം. ഇതിന് ശേഷം രജനികാന്തുമൊത്ത് എച്ച് വിനോദ് ഒരുമിക്കുന്നു എന്ന വാർത്ത പുറത്തുവന്നിരുന്നു. ഇപ്പോഴിതാ സംവിധായകന്റെ അടുത്ത സിനിമയെക്കുറിച്ചുള്ള കൂടുതൽ അപ്ഡേറ്റ് പുറത്തുവരുകയാണ്.

ധനുഷുമൊത്താണ് എച്ച് വിനോദ് അടുത്ത സിനിമ ഒരുക്കുന്നതെന്നാണ് പുതിയ റിപ്പോർട്ട്. മാസ്റ്റർ, മഹാൻ, ലിയോ തുടങ്ങിയ സിനിമകൾ നിർമിച്ച സെവൻ സ്‌ക്രീൻ സ്റ്റുഡിയോ ആണ് ഈ പുതിയ ചിത്രം നിർമിക്കാനൊരുങ്ങുന്നത്. സാം സി എസ് ആണ് സിനിമയുടെ സംഗീതം കൈകാര്യം ചെയ്യുന്നത്. ജനനായകൻ റിലീസിന് ശേഷം എച്ച് വിനോദ് ഈ ധനുഷ് സിനിമയിലേക്ക് കടക്കും.

ജനുവരിയിലാണ് ജനനായകൻ പുറത്തിറങ്ങുന്നത്. ദളപതി വിജയ്‌യെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജനനായകൻ. ഒരു പൊളിറ്റിക്കൽ കമേഷ്യൽ എന്‍റര്‍ടെയ്നര്‍ ആയി പുറത്തിറങ്ങുന്ന സിനിമ ഇതിനകം ചർച്ചകളിൽ ഇടം പിടിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ് അഭിനയിക്കുന്ന അവസാന ചിത്രമാണിത്.

Director H Vinod is planning to make Dhanush the lead actor after Vijay's film Jananayakaan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

SCROLL FOR NEXT