കെഎൻ ശശിധരൻ, വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

'വന്നല്ലോ വനമാല' പരസ്യത്തിന്റെ സൃഷ്ടാവ്; സംവിധായകൻ കെഎൻ ശശിധരൻ അന്തരിച്ചു

'അക്കരെ' ആണ് ആദ്യത്തെ സിനിമ

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂർ; സിനിമാ- പരസ്യ സംവിധായകൻ കെഎൻ ശശിധരൻ അന്തരിച്ചു. ഇടപ്പള്ളിയിലെ വീട്ടില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് അന്ത്യം. ഉറക്കമെഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നോക്കിയപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 

ചാവക്കാട് സ്വദേശിയായ കെ എന്‍ ശശിധരന്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ബിരുദം കരസ്ഥമാക്കി. 'അക്കരെ' ആണ് ആദ്യത്തെ സിനിമ. പികെ നന്ദനവര്‍മ്മയുടെ അതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥയും നിർമാണവും ശശിധരൻ തന്നെയായിരുന്നു. കാണാതായ പെണ്‍കുട്ടി, നയന തുടങ്ങിയവയാണ് മറ്റു ചിത്രങ്ങള്‍.

പ്രശസ്തമായ വനമാല സോപ്പിന്റെ പരസ്യം ഉൾപ്പടെ നിരവധി പരസ്യചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്. വന്നല്ലോ വനമാല എന്ന പരസ്യം ഇന്നും ഏറെ പ്രശസ്തമാണ്. കാവ്യ മാധവനും സിദ്ധിഖുമാണ് പരസ്യത്തിൽ അഭിനയിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായിയുടെ വീട്ടില്‍ നോട്ടീസ് പതിപ്പിച്ച് ഇഡി; വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം

55.50 ലക്ഷം രൂപ; മിനി കൂപ്പര്‍ ഒക്‌സ്ഫഡ് എഡിഷന്‍ വിപണിയില്‍

മുട്ടയേക്കാൾ പ്രോട്ടീൻ അടങ്ങിയ സസ്യാഹാരങ്ങൾ

നേതൃത്വം അവഗണിച്ചു; എം രാഘവന്‍ സിപിഎമ്മില്‍ നിന്നും രാജിവച്ചു

ഭവാനിയായി കീർത്തി, രുദ്രയായി രാധിക ആപ്തെ; 'അക്ക' ഒടിടി റിലീസിനൊരുങ്ങുന്നു, ടീസർ പുറത്ത്